- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ആന്ധ്രയിലും ചണ്ഡീഗഢിലും ഓമിക്രോൺ; ആന്ധ്രയിൽ രോഗബാധിതൻ എത്തിയത് അയർലൻഡിൽ നിന്നും; രാജ്യത്തെ ആകെ ഓമിക്രോൺ കേസുകളുടെ എണ്ണം 35ആയി
ഹൈദരാബാദ്: ആന്ധ്രാപ്രദേശിലും ചണ്ഡീഗഢിലും ഓമിക്രോൺ രോഗം സ്ഥിരീകരിച്ചു. ആന്ധ്രയിൽ 34കാരനും ചണ്ഡീഗഢിൽ 20കാരനുമാണ് വൈറസ് ബാധ കണ്ടെത്തിയത്. ഇതോടെ രാജ്യത്തെ ആകെ ഓമിക്രോൺ കേസുകളുടെ എണ്ണം 35ആയി. ആന്ധ്രയിലേയും ചണ്ഡീഗഢിലേയും ആദ്യ കേസുകളാണ്. ആന്ധ്രയിലെത്തിയ 34കാരൻ അയർലൻഡിൽ നിന്നും ചണ്ഡീഗഢിലെത്തിയ 20കാരൻ ഇറ്റലിയിൽ നിന്നുമാണ് വന്നത്.
വിദേശത്ത് നിന്ന് ആന്ധ്രയിൽ എത്തിയ 15 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവരുടെ മുഴുവൻ സാംപിളുകളും ജിനോം സ്വീക്വീൻസിങിനും വേധയമാക്കി. ഇതിൽ പത്ത് പേരുടെ ഫലമാണ് വന്നത്. ഇതിലാണ് ഒരാളുടെ ഫലം പോസിറ്റീവായത്. ഓമിക്രോൺ സ്ഥിരീകരിച്ച വ്യക്തി അയർലൻഡിൽ നിന്ന് ആദ്യം മുംബൈ വിമാനത്താവളത്തിലാണ് ഇറങ്ങിയത്. അവിടെ വച്ച് നടത്തിയ കോവിഡ് പരിശോധനയിൽ ഫലം നെഗറ്റീവായിരുന്നു. ഇതോടെയാണ് ഇയാൾക്ക് യാത്ര ചെയ്യാൻ അനുമതി ലഭിച്ചത്. പിന്നാലെയാണ് ഇയാൾ വിശാഖപട്ടണത്ത് എത്തിയത്. ഇവിടെ വച്ച് നടത്തിയ ആർടിപിസിആർ ടെസ്റ്റിൽ ഇയാൾക്ക് കോവിഡ് സ്ഥിരീകരിച്ചു. പിന്നാലെയാണ് ഓമിക്രോൺ ബാധിച്ചതായി കണ്ടെത്തിയത്.
രണ്ട് വാക്സിനുമെടുത്ത 20കാരൻ ഇറ്റലിയിൽ നിന്നെത്തിയതിന് പിന്നാലെ ഈ മാസം ഒന്നിന് കോവിഡ് പോസിറ്റീവായി. ക്വാറന്റൈനിൽ കഴിയുന്ന യുവാവിന്റെ സാംപിൾ ജിനോം സ്വീക്വീൻസിങിനും വേധയമാക്കി. പിന്നാലെയാണ് ഫലം പോസിറ്റീവായത്. നിലവിൽ രാജ്യത്ത് ഏറ്റവും കൂടുതൽ ഓമിക്രോൺ ബാധിതർ മഹാരാഷ്ട്രയിലാണ്. 17 പേർക്കാണ് സംസ്ഥാനത്ത് രോഗികൾ. ഡൽഹി, രാജസ്ഥാൻ, ഗുജറാത്ത്, കർണാടക എന്നീ സംസ്ഥാനങ്ങളിലും നിലവിൽ ഓമിക്രോൺ ബാധിതരുണ്ട്.
അതേസമയം കിഴക്കൻ യൂറോപ്പ് രാജ്യങ്ങളിൽ ഓമിക്രോൺ വകഭേദം പടരുന്നത് ആശങ്ക വർധിപ്പിക്കുന്നു. റഷ്യ, സ്ലോവാക്യ, ചെക്ക് റിപ്പബ്ലിക്, ഓസ്ട്രിയ, നെതലാൻഡ് പോലെയുള്ള യൂറോപ്യൻ രാജ്യങ്ങളിൽ കോവിഡിന്റെ ആൽഫ, ബീറ്റ, ഗാമ, ഡെൽറ്റ കോവിഡ് വൈറസുകൾ, ശൈത്യ കാലമായതോടെ വർധിച്ചിരുന്നു. ഇതിനിടയിലാണ് അതിവ്യാപന ശേഷിയുള്ള ഓമിക്രോൺ വൈറസ് ഇവിടങ്ങളിൽ പടരുന്നത്.
കോവിഡ് വാക്‌സിനേഷൻ എടുക്കുന്നതിൽ കിഴക്കൻ യൂറോപ്പിലെ ജനങ്ങൾക്കിടയിലെ വിമുഖതയാണ് കോവിഡ് പടരുന്നതിന്റെ പ്രധാന കാരണമായി കരുതുന്നത്. ഇതിനുപുറമേ സാമ്പത്തിക പരാധീനത ഈ രാജ്യങ്ങളെ തളർത്തുന്നുമുണ്ട്. ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്ന് നിരവധിപേർ യൂറോപ്പിൽ ജോലി ചെയ്ത് വരുന്നു. സാമ്പത്തിക വ്യാപാര മേഖലകളിൽ മുൻപന്തിയിൽ നിൽക്കുന്ന നെതർലൻഡിൽ പോലും ഓമിക്രോൺ പടരുന്നുണ്ട്. ജർമ്മനി, സ്വിറ്റ്സർലൻഡ്, ബ്രിട്ടൻ ഫ്രാൻസ്,തുടങ്ങിയ രാജ്യങ്ങളിൽ പോലും കോവിഡ് ഭീഷണി വിട്ടൊഴിയുന്നില്ല.
അന്താരാഷ്ട്ര വിമാന സർവീസുകൾ നിർത്തലാക്കിയാണ് പല രാജ്യങ്ങളും പോംവഴി തേടുന്നത്. ജനങ്ങൾ അടച്ചുപുട്ടൽ അംഗീകരിക്കുന്നുമില്ല. സൽക്കാരങ്ങളും, വലിയ ഒത്തുചേരലും, മാസ്‌ക് ഉപേക്ഷിച്ചതുമാണ് രോഗം പടരാനുള്ള പ്രധാന കാരണം. ബ്രിട്ടനിൽ മലയാളികൾ മാസ്‌ക് ധരിക്കുന്നുണ്ടെങ്കിലും, ബ്രിട്ടൻകാർ മാസ്‌ക് വേണ്ടെന്നു വെച്ചിരുന്നു. ഓമിക്രോൺ ഭീഷണി വന്നതോടെ ബ്രിട്ടൻ കാർ വീണ്ടും മാസ്‌ക് ഉപയോഗിച്ച് തുടങ്ങി. അമേരിക്കയിൽ ചില സൂപ്പർ മാർക്കറ്റിൽ മാത്രമാണ് മാസ്‌ക് നിർബന്ധം. വിമാനത്തിൽ മാസ്‌ക് ധരിക്കണമെന്ന് നിർദേശമുണ്ടെങ്കിലും പലരും അനുസരിക്കാറില്ല.
മറുനാടന് ഡെസ്ക്