ന്യൂഡൽഹി: ഓമിക്രോൺ എളുപ്പത്തിൽ പടരുന്നതെങ്കിലും ഭീതി വേണ്ടെന്ന് ലോകാരോഗ്യ സംഘടനയുടെ മുഖ്യ ശാസ്ത്രജ്ഞ. തയ്യാറെടുപ്പും, കരുതലും ആവശ്യമാണ്. എന്നാൽ, ഭീതിയുടെ ആവശ്യമില്ല, സൗമ്യ സ്വാമിനാഥൻ പറഞ്ഞു. കാരണം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് നമ്മൾ വ്യത്യസ്ത സാഹചര്യത്തിലാണ്. വാക്‌സിനുകളുടെ വികസനത്തോടെ, ഓമിക്രോണിനെ നേരിടാൻ ലോകം കുറച്ചുകൂടെ നന്നായി തയ്യാറെടുത്തിരുന്നു എന്നും അവർ അഭിപ്രായപ്പെട്ടു.

അതേസമയം, ഇന്ത്യയിൽ അതീവജാഗ്രത തുടരുകയാണ്. കർണാടകത്തിൽ ഓമിക്രോൺ സ്ഥിരീകരിച്ച രണ്ടുപേരിൽ ഒരാൾ സ്വകാര്യലാബിൽ നിന്ന് നെഗറ്റീവ് സർട്ടിഫിക്കറ്റും വാങ്ങി മുങ്ങിയതായി സർക്കാർ അറിയിച്ചു. വിമാനത്താവളത്തിൽ നിന്ന് ടെസ്റ്റ് നടത്താതെ പോയ 10 പേരെ കണ്ടെത്താൻ ശ്രമം തുടരുന്നു. ഇന്നുരാത്രിയോടെ ഇവരെ കണ്ടെത്തി പരിശോധന നടത്തണം. റിപ്പോർട്ട് കിട്ടുന്നത് വരെ വിമാനത്താവളത്തിൽ നിന്ന് പുറത്തിറങ്ങാൻ ഇനി അനുവദിക്കുകയില്ല, കർണാടക റവന്യു മന്ത്രി ആർ ആശോക് ഉന്നതതലയോഗത്തിന് ശേഷം പറഞ്ഞു.

66 വയസുകാരനായ ദക്ഷിണാഫ്രിക്കക്കാരനാണ് ഓമിക്രോൺ ബാധിച്ചതായി വ്യക്തമാകും മുമ്പേ നെഗറ്റീവ് സർട്ടിഫിക്കറ്റും വാങ്ങി മുങ്ങിയത്. ദക്ഷിണാഫ്രിക്കൻ പൗരൻ വന്ന സമയത്ത് വിമാനത്താവളത്തിൽ ഉണ്ടായിരുന്ന 57 പേരെ കൂടി വീണ്ടും ടെസ്റ്റ് ചെയ്യും. ഇവരെല്ലാം നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കിയവരാണ്. പരിശോധന നടത്താതെ മുങ്ങിയ 10 പേരും മൊബൈൽ സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണ്. അതുകൊണ്ട് ഇവരെ കണ്ടെത്താനും ബുദ്ധിമുട്ട് വേരിടുന്നു.

ദക്ഷിണാഫ്രിക്കൻ സ്വദേശി സ്വകാര്യ ലാബിൽ നിന്നുള്ള കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കിയതായും നവംബർ 27-ന് രാജ്യം വിട്ടതായുമാണ് ബെംഗളൂരു കോർപറേഷൻ വ്യക്തമാക്കിയിരുന്നു. ഇയാളുടെ യാത്രാ വിവരങ്ങൾ കോർപറേഷൻ പുറത്തുവിട്ടിരുന്നു. നവംബർ 20-ന് ഇന്ത്യയിലെത്തിയ 66 കാരനായ ഇയാൾക്ക് കോവിഡ് സ്ഥരീകരിച്ചിരുന്നു. ഏഴ് ദിവസത്തിന് ശേഷം ദുബായിലേക്ക് പോകുകയായിരുന്നു. ഇയാൾ കോവിഡ് വാക്സിന്റെ രണ്ട് ഡോസുകളും എടുത്തിരുന്നു.

നവംബർ 20-ന് ദക്ഷിണാഫ്രിക്കയിൽ നിന്ന് ഇന്ത്യയിൽ എത്തിയ ഇയാൾ അവിടെ നിന്നുള്ള കോവിഡ് നെഗറ്റീവ് റിപ്പോർട്ട് ഹാജരാക്കിയിരുന്നു. തുടർന്ന് ബെംഗളൂരു വിമാനത്താവളത്തിൽ പരിശോധനക്ക് വിധേയനായ ഇയാൾ ഹോട്ടലിലേക്ക് മാറി. കോവിഡ് സ്ഥിരീകരിച്ച ഇയാളെ ഹോട്ടലിലെത്തി യുപിഎച്ച്സി ഡോക്ടർ പരിശോധിക്കുകയും രോഗലക്ഷണങ്ങളില്ലാത്തതിനാൽ സ്വയം നിരീക്ഷണത്തിൽ കഴിയാൻ ആവശ്യപ്പെടുകയും ചെയ്തു. രണ്ട് ദിവസത്തിന് ശേഷം ഇയാളുടെ സാമ്പിളുകൾ ശേഖരിക്കുകയും ജനിതക ശ്രേണീകരണത്തിനായി അയക്കുകയും ചെയ്തു. പിറ്റേ ദിവസം സ്വകാര്യ ലാബിൽ സ്വയം പരിശേധനക്ക് വിധേയനായ ഇയാൾക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ലഭിച്ചു.

ഈ മാസം 20-നാണ് ദക്ഷിണാഫ്രിക്കൻ സ്വദേശിയായ 66-കാരൻ ദുബായ് വഴി ബംഗ്ലൂരുവിലെത്തിയത്. 24 പ്രൈമറി കോണ്ടാക്ടുകളാണ് 66-കാരന് ഉള്ളതായി കണ്ടെത്തിയിരിക്കുന്നത്. എല്ലാവരെയും കണ്ടെത്തി പരിശോധിച്ചു. നെഗറ്റീവാണെന്നാണ് ഫലം വന്നിരിക്കുന്നത്. 240 സെക്കന്ററി കോണ്ടാക്ടുകളാണ് ഇദ്ദേഹത്തിനുള്ളത്. ഇവരെല്ലാവരും നെഗറ്റീവാണ്. ഇദ്ദേഹത്തെ പരിശോധിക്കാൻ എത്തിയ ഡോക്ടറും സഹപ്രവർത്തകരും നിരീക്ഷണത്തിലാണ്.

ഡൽഹിയിൽ 12 കേസുകളിൽ സംശയം

ഡൽഹിയിൽ കഴിഞ്ഞ മൂന്നുദിവസമായി അന്താരാഷ്ട്ര ഫ്‌ളൈറ്റുകളിൽ എത്തിയ 12 പേരെ ഓമിക്രോൺ പരിശോധനയ്ക്ക് വിധേയരാക്കി. ഇവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതിൽ നാല് പേർ യുകെയിൽ നിന്നും നാല് പേർ ഫ്രാൻസിൽ നിന്നും, ചിലർ ടാൻസാനിയയിൽ നിന്നും ഒരാൾ ബെൽജിയത്തിൽ നിന്നുമാണ്. എല്ലാവരുടെയും ആരോഗ്യ നില തൃപ്തികരം. ഒരാൾക്ക് മാത്രമേ പനി ഉള്ളുവെന്ന് എൽഎൻജിപി ആശുപത്രി മെഡിക്കൽ ഡ