- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓമിക്രോണിന് ഡെൽറ്റയേക്കാൾ തീവ്ര വ്യാപന ശേഷി; രോഗബാധയ്ക്കും വ്യാപനത്തിനും എതിരെ വാക്‌സിന്റെ കാര്യക്ഷമത കുറയ്ക്കും; ആശ്വാസം ഡെൽറ്റയേക്കാൾ തീവ്രത കുറഞ്ഞ രോഗലക്ഷണങ്ങൾ; സമൂഹ വ്യാപനം ഉണ്ടാകുന്ന ഇടങ്ങളിലും ഡെൽറ്റയേക്കാൾ വ്യാപനശേഷി എന്ന് ലോകാരോഗ്യ സംഘടന; വൈറസിന്റെ തനിസ്വഭാവം അറിയാൻ ഇരിക്കുന്നതേ ഉള്ളു എന്നും ഡബ്ല്യുഎച്ച്ഒ
ജനീവ: ഓമിക്രോൺ എത്രത്തോളം അപകടകാരിയാണ്? സ്വഭാവത്തെ കുറിച്ചുള്ള പൂർണ വിവരങ്ങൾ ഇനിയും കിട്ടിയിട്ടില്ല. ഓമിക്രോണിന് ഡെൽറ്റയേക്കാൾ വ്യാപനശേഷിയുണ്ടെന്നും വാക്‌സിന്റെ കാര്യക്ഷമതയെ കുറയ്ക്കും എന്നുമാണ് ലോകാരോഗ്യ സംഘടനയുടെ ഏറ്റവും പുതിയ പ്രഖ്യാപനം. എന്നാൽ, ഡെൽറ്റയേക്കാൾ കുറഞ്ഞ തീവ്രതയുള്ള രോഗ ലക്ഷണങ്ങളേ ഉള്ളു എന്നതാണ് ആശ്വാസവാർത്ത.
ലോകത്തിലെ കൊറോണ വൈറസ് ബാധയ്ക്ക് ഏറ്റവും അധികം കാരണമായിട്ടുള്ളത് ഡെൽറ്റ വകഭേദമാണ്. ഈ വർഷാദ്യമാണ് ഡെൽറ്റ ഇന്ത്യയിൽ പ്രത്യക്ഷപ്പെട്ടത്. എന്നാൽ, ദക്ഷിണാഫിക്ക്രയിൽ കണ്ടെത്തിയ ഓമിക്രോണിന് കൂടുതൽ ജനിതകമാറ്റങ്ങൾ സംഭവിച്ചതായി കണ്ടെത്തിയിരുന്നു. ഇതോടെ ദക്ഷിണാഫ്രിക്കൻ രാജ്യങ്ങളിൽ നിന്ന് യാത്രാ നിരോധനം അടക്കം നടപടികൾക്ക് രാജ്യങ്ങൾ നിർബന്ധിതമായി.
ഡിസംബർ 9 വരെ ഓമിക്രോൺ 63 രാജ്യങ്ങളിൽ പടർന്ന് കഴിഞ്ഞു. ഏറ്റവും കൂടുതൽ വേഗത്തിൽ വ്യാപിച്ചത് ദക്ഷിണാഫ്രിക്കയിൽ തന്നെ. അവിടെ ഡെൽറ്റ അധികം വ്യാപിച്ചിരുന്നില്ല. എന്നാൽ, ഓമിക്രോൺ കണ്ടെത്തിയ ബ്രിട്ടനിൽ ഡെൽറ്റയ്ക്ക് കൂടുതൽ ആധിപത്യവും ഉണ്ടായിരുന്നു.
നേരത്തെ കിട്ടിയ തെളിവുകൾ പ്രകാരമാണ് രോഗബാധയ്ക്കും വ്യാപനത്തിനും എതിരെ വാക്‌സിന്റെ കാര്യക്ഷമത ഓമിക്രോൺ കുറയ്ക്കുമെന്ന് ലോകാരോഗ്യ സംഘടന വിലയിരുത്തുന്നത്. സമൂഹ വ്യാപനം ഉണ്ടാകുന്ന ഇടങ്ങളിൽ ഡെൽറ്റയെ അപേക്ഷിച്ച് ഓമിക്രോണിന് കൂടുതൽ വ്യാപനന സാധ്യതയുണ്ട്.
ഓമിക്രോൺ ഇതുവരെ നേരിയ രോഗലക്ഷണങ്ങളോ, ലക്ഷണങ്ങൾ ഇല്ലാത്ത കേസുകളോ ആയാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. എന്നാൽ, ഈ വകഭേദത്തിന്റെ തനിസ്വഭാവം അറിയാൻ ഇപ്പോൾ ലഭ്യമായ വിവരങ്ങൾ പോരാ.
നവംബർ 24 നാണ് ദക്ഷിണാഫ്രിക്ക ഡബ്ല്യുഎച്ച്ഒയ്ക്ക് മുമ്പാകെ ഓമിക്രോൺ റിപ്പോർട്ട് ചെയ്യുന്നത്. വാക്‌സിൻ നിർമ്മാതാക്കളായ ഫൈസറും, ബയോഎൻടെക്കും ഓമിക്രോണിന് എതിരെ അവരുടെ മൂന്ന് ഡോസുകൾ ഫലപ്രദമെന്ന് അവകാശപ്പെട്ടിരുന്നു. ആവസ്യത്തിന് വാക്‌സിൻ സേഖരമുള്ള ബ്രിട്ടൻ, ഫ്രാൻസ് എന്നീ രാജ്യങ്ങൾ തങ്ങളുടെ പൗരന്മാരെ മൂന്നാമത്തെ ഡോസ് എടുക്കാൻ പ്രോത്സാഹിപ്പിക്കുന്നുണ്ട്.
ഇന്ത്യയിലും ഓമിക്രോൺ വ്യാപിക്കുന്നു
ഇന്ത്യയിൽ ഇന്ന് കേരളത്തിൽ എറണാകുളം സ്വദേശിക്ക് കൂടാതെ മറ്റ് നാല് പേർക്ക് കൂടി ഓമിക്രോൺ സ്ഥിരീകരിച്ചിരുന്നു. മഹാരാഷ്ട്രയിലെ നാഗ്പൂർ ആന്ധ്രപ്രദേശ്, ചണ്ഡീഗഡ് കർണാടക എന്നിവിടങ്ങളിലാണ് ഇന്ന് ഓരോ കേസുകൾ വീതം റിപ്പോർട്ട് ചെയ്തത്.
മഹാരാഷ്ട്രയിൽ വീണ്ടും ഓമിക്രോൺ സ്ഥിരീകരിച്ചിരുന്നു. ദക്ഷിണാഫ്രിക്കയിൽ നിന്ന് എത്തിയ നാഗ്പൂർ സ്വദേശിയായ 40കാരനാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് ഓമിക്രോൺ സ്ഥിരീകരിച്ചവരുടെ എണ്ണം 38 ആയി. നിലവിൽ മഹാരാഷ്ട്രയിൽ മാത്രം 18 പേർക്ക് ഓമിക്രോൺ സ്ഥിരീകരിച്ചിട്ടുണ്ട്.
ആന്ധ്രാപ്രദേശിലും ചണ്ഡീഗഢിലും ഇന്ന് രണ്ടുപേർക്ക് ഓമിക്രോൺ സ്ഥിരീകരിച്ചിരുന്നു. ആന്ധ്രയിൽ 34കാരനും ചണ്ഡീഗഢിൽ 20കാരനുമാണ് വൈറസ് ബാധ കണ്ടെത്തിയത്. ആന്ധ്രയിലേയും ചണ്ഡീഗഢിലേയും ആദ്യ കേസുകളാണ്. ആന്ധ്രയിലെത്തിയ 34കാരൻ അയർലൻഡിൽ നിന്നും ചണ്ഡീഗഢിലെത്തിയ 20കാരൻ ഇറ്റലിയിൽ നിന്നുമാണ് വന്നത്.
വിദേശത്ത് നിന്ന് ആന്ധ്രയിൽ എത്തിയ 15 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവരുടെ മുഴുവൻ സാംപിളുകളും ജിനോം സ്വീക്വീൻസിങിനും വേധയമാക്കി. ഇതിൽ പത്ത് പേരുടെ ഫലമാണ് വന്നത്.ഇതിലാണ് ഒരാളുടെ ഫലം പോസിറ്റീവായത്.
ഓമിക്രോൺ സ്ഥിരീകരിച്ച വ്യക്തി അയർലൻഡിൽ നിന്ന് ആദ്യം മുംബൈ വിമാനത്താവളത്തിലാണ് ഇറങ്ങിയത്. അവിടെ വച്ച് നടത്തിയ കോവിഡ് പരിശോധനയിൽ ഫലം നെഗറ്റീവായിരുന്നു. ഇതോടെയാണ് ഇയാൾക്ക് യാത്ര ചെയ്യാൻ അനുമതി ലഭിച്ചത്. പിന്നാലെയാണ് ഇയാൾ വിശാഖപട്ടണത്ത് എത്തിയത്. ഇവിടെ വച്ച് നടത്തിയ ആർടിപിസിആർ ടെസ്റ്റിൽ ഇയാൾക്ക് കോവിഡ് സ്ഥിരീകരിച്ചു. പിന്നാലെയാണ് ഓമിക്രോൺ ബാധിച്ചതായി കണ്ടെത്തിയത്.
രണ്ട് വാക്‌സിനുമെടുത്ത 20കാരൻ ഇറ്റലിയിൽ നിന്നെത്തിയതിന് പിന്നാലെ ഈ മാസം ഒന്നിന് കോവിഡ് പോസിറ്റീവായി. ക്വാറന്റൈനിൽ കഴിയുന്ന യുവാവിന്റെ സാംപിൾ ജിനോം സ്വീക്വീൻസിങിനും വേധയമാക്കി. പിന്നാലെയാണ് ഫലം പോസിറ്റീവായത്.
നിലവിൽ രാജ്യത്ത് ഏറ്റവും കൂടുതൽ ഓമിക്രോൺ ബാധിതർ മഹാരാഷ്ട്രയിലാണ്. 18പേരാണ് സംസ്ഥാനത്ത് രോഗികൾ. ഡൽഹി, രാജസ്ഥാൻ, ഗുജറാത്ത്, കർണാടക എന്നീ സംസ്ഥാനങ്ങളിലും നിലവിൽ ഓമിക്രോൺ ബാധിതരുണ്ട്.
മറുനാടന് മലയാളി ബ്യൂറോ