- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓമിക്രോൺ രോഗികളിൽ ഗന്ധം അറിയാനുള്ള ശേഷി നഷ്ടമാകുന്നില്ല; ഡെൽറ്റയെ അപേക്ഷിച്ച് ചെറിയ പനി മാത്രം; ഒപ്പം തൊണ്ട വേദനയും ക്ഷീണവും ശരീരവേദനയും; രാജ്യത്ത് രോഗികൾ ഏറുമ്പോൾ പുറത്തുവരുന്ന രോഗലക്ഷണങ്ങൾ ഇങ്ങനെ; ഡൽഹിയിൽ 10 പേർക്ക് കൂടി ഓമിക്രോൺ
മുംബൈ: ഓമിക്രോൺ ഡെൽറ്റ വകഭേദത്തേക്കാൾ 70 മടങ്ങ് വേഗത്തിൽ വ്യാപിക്കുമെന്ന പഠനം ഇന്നലെ പുറത്തുവന്നിരുന്നു. കേസുകളുടെ എണ്ണം കൂടിയതോടെ, രോഗലക്ഷണങ്ങളെ കുറിച്ചുള്ള വിവരങ്ങളും പുറത്തുവന്നു. ചെറിയ തൊണ്ടവേദന, ക്ഷീണം, ശരീര വേദന എന്നിവയാണ് ചില മുഖ്യലക്ഷണങ്ങൾ. എന്നാൽ, ഡെൽറ്റ വകഭേദത്തെ പോലെ മണം അറിയാനുള്ള ശേഷി പോകുന്നില്ല എന്ന പ്രത്യേകതയും ഉണ്ട്.
മുംബൈയിലെ അന്ധേരി ആശുപത്രിയിൽ ചികിത്സിച്ച 14 കേസുകളിൽ എട്ടിലും ലക്ഷണങ്ങൾ ഇല്ലായിരുന്നു. ലക്ഷണം ഉള്ളവരിൽ തൊണ്ട വേദനയും ക്ഷീണവും, ശരീര വേദനയുമാണ് കണ്ടതെന്ന് ഡോക്ടർമാർ പറയുന്നു. ആർക്കും തന്നെ രോഗം മൂർച്ഛിച്ചതുമില്ല. ആരുടെയും ശ്വാസകോശത്തെ ബാധിച്ചതായും സ്‌കാൻ റിപ്പോർട്ടുകളിൽ കണ്ടില്ല. പനിക്കും വേദനയ്ക്കും മിക്കവർക്കും പാരസറ്റമോൾ മതിയായിരുന്നു. ലക്ഷണങ്ങൾ ഇല്ലാത്തവർക്ക് വിറ്റാമിനുകളും.
മഹാരാഷ്ട്രയിൽ 32 ഓമിക്രോൺ കേസുകൾ റിപ്പോർട്ട് ചെയ്തതിൽ 50 ശതമാനം പേർക്കും ഒരുലക്ഷണവും ഇല്ലായിരുന്നു. മറ്റുള്ളവർക്ക് ആദ്യ ദിവസം ചെറിയ പനിയും, മൂക്കൊലിപ്പും, ചുമയും ഒക്കെ ഉണ്ടായികുന്നു. എന്നാൽ, കോവിഡിന്റെ മുഖ്യലക്ഷണമായി കരുതിയിരുന്ന മണവും രുചിയും നഷ്ടപ്പെടൽ ഓമിക്രോൺ രോഗികളിൽ കാണുന്നില്ല എന്ന് മുംബൈയിലെ ഡോക്ടർമാർ പറയുന്നു.
ഡെൽറ്റ രോഗികളിൽ ഉയർന്ന ഗ്രേഡിൽ പലപ്പോഴും പനി കണ്ടിരുന്നു. എന്നാൽ, ഓമിക്രോൺ രോഗികളിൽ അത് കാണാനില്ല. നേരിയ പനി മാത്രം, അത് കാര്യമായി കൂടുന്നുമില്ല.
ഡൽഹിയിൽ 10 പേർക്ക് കൂടി ഓമിക്രോൺ
ന്യൂഡൽഹിയിൽ 10 പേർക്ക് കൂടി ഓമിക്രോൺ സ്ഥിരീകരിച്ചു. കേന്ദ്രആരോഗ്യമന്ത്രി സത്യേന്ദ്രർ ജെയ്ൻ ആണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. ഡൽഹിയിൽ മാത്രം 20 ഓമിക്രോൺ കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇതിൽ 10 പേർ രോഗമുക്തരായി. ഇതോടെ രാജ്യത്തെ ആകെ ഓമിക്രോൺ ബാധിതരുടെ എണ്ണം 97 ആയി ഉയർന്നു.
മഹാരാഷ്ട്ര, രാജസ്ഥാൻ, കർണാടക, ഗുജറാത്ത്, കേരളം, തെലുങ്കാന, പഞ്ചിമ ബംഗാൾ, ആന്ധ്രാപ്രദേശ്, ചണ്ഡീഗഡ്, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളാണ് ഓമിക്രോൺ റിപ്പോർട്ട് ചെയ്തിരിക്കുന്ന മറ്റ് സംസ്ഥാനങ്ങൾ. നിലവിൽ മഹാരാഷ്ട്രയിലാണ് രാജ്യത്ത് ഏറ്റവും കൂടുകൽ ഓമിക്രോൺ ബാധിതരുള്ളത്. സംസ്ഥാനത്ത് 32 പേർക്കാണ് ഇതുവരെ രോഗം കണ്ടെത്തിയിരിക്കുന്നത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 85 പേർക്കാണ് ഡൽഹിയിൽ കോവിഡ് സ്ഥിരീകരിച്ചത്. നാല് മാസത്തിനിടെ ഏറ്റവും ഉയർന്ന പ്രതിദിന കേസാണ് ഇത്. രാജ്യത്ത് ഓമിക്രോൺ കേസുകൾ വർധിക്കുന്ന പശ്ചാത്തലത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കാനും ജനിതക ശ്രേണി പരിശോധന ഫലപ്രദമായി നടപ്പാക്കാനും കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ