- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
സംസ്ഥാനത്ത് 7 പേർക്ക് കൂടി ഓമിക്രോൺ; പത്തനംതിട്ടയിൽ നാല് പേർക്കും ആലപ്പുഴയിൽ രണ്ടുപേർക്കും തിരുവനന്തപുരത്ത് ഒരാൾക്കും രോഗം എന്ന് മന്ത്രി വീണാ ജോർജ്; ആകെ സ്ഥിരീകരിച്ചത് 64 പേർക്ക്
തിരുവനന്തപുരം: സംസ്ഥാനത്ത് 7 പേർക്ക് കൂടി ഓമിക്രോൺ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. പത്തനംതിട്ട 4, ആലപ്പുഴ 2, തിരുവനന്തപുരം 1 എന്നിങ്ങനെയാണ് ഓമിക്രോൺ സ്ഥിരീകരിച്ചത്. പത്തനംതിട്ട ഓമിക്രോൺ സ്ഥിരീകരിച്ചവരിൽ രണ്ട് പേർ (32), (40) യു.എ.ഇ.യിൽ നിന്നും, ഒരാൾ അയർലൻഡിൽ നിന്നും (28) വന്നതാണ്. ഒരാൾക്ക് (51) സമ്പർക്കത്തിലൂടെയാണ് ഓമിക്രോൺ ബാധിച്ചത്.
ആലപ്പുഴയിൽ രോഗം സ്ഥിരീകരിച്ച ആൺകുട്ടി (9) ഇറ്റലിയിൽ നിന്നും ഒരാൾ (37) ഖത്തറിൽ നിന്നും വന്നതാണ്. തിരുവനന്തപുരത്ത് രോഗം സ്ഥിരീകരിച്ചയാൾ (48) ടാൻസാനിയയിൽ നിന്നും വന്നതാണ്. രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയിൽ നടത്തിയ പരിശോധനയിലാണ് ഇവർക്ക് ഓമിക്രോൺ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ആകെ 64 പേർക്കാണ് ഓമിക്രോൺ സ്ഥിരീകരിച്ചത്.
മറുനാടന് മലയാളി ബ്യൂറോ
Next Story