തൃശൂർ: ഓമിക്രോൺ ബാധിച്ചു ചികിത്സയിലായിരുന്ന 85 വയസുകാരന് രോഗ മുക്തി. തൃശൂർ മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന ചാവക്കാട് സ്വദേശിയാണ് രോഗമുക്തനായത്.

ഡിസംബർ 28നാണ് ആർടിപിസിആർ പരിശോധന ഫലം പോസിറ്റീവ് ആവുകയും, ഓമിക്രോൺ പോസിറ്റീവ് ആവുകയും ചെയ്തത്. മകനും മൾക്കും മരുമകനും കൊച്ചുമകൾക്കുമൊപ്പമാണ് ഇദ്ദേഹം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തുന്നത്.

ഇദ്ദേഹത്തിന് ശ്വാസകോശ സംബന്ധമായ രോഗത്തിനു പുറമെ ഹൃദ്രോഗം, പ്രമേഹം, രക്താതിസമ്മർദ്ദവും ഉണ്ടായിരുന്നു. ശ്വാസകോശ സംബന്ധമായ രോഗം മൂലം വീട്ടിൽ ഓക്സിജൻ ഉപയോഗിച്ചിരുന്നു.

നിരീക്ഷണത്തിലിരിക്കെ രക്തത്തിൽ ഓക്സിജന്റെ അളവ് കുറയുകയും തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റുകയും ചെയ്തു.