- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മഹാരാഷ്ട്രയിൽ മൂന്ന് വയസുള്ള കുട്ടിക്കും ഓമിക്രോൺ; രോഗികളുടെ എണ്ണം 30 ആയി; ഇന്ന് സ്ഥിരീകരിച്ചത് 7 പേർക്ക്
മുംബൈ: മഹാരാഷ്ട്രയിൽ മൂന്ന് വയസുള്ള കുട്ടി ഉൾപ്പടെ ഇന്ന് ഏഴ് പേർക്ക് കൂടി ഓമിക്രോൺ റിപ്പോർട്ട് ചെയ്തു. ഇതോടെ മഹാരാഷ്ട്രയിൽ ഓമിക്രോൺ ബാധിച്ചവരുടെ എണ്ണം 17 ആയി. ഇതിൽ മൂന്ന് കേസുകൾ മുംബൈയിലും ബാക്കിയുള്ളവർ പിംപ്രി ചിഞ്ച് വാദ്, പൂണെ എന്നിവിടങ്ങളിലുള്ളവരാണ്. മുംബൈയിലെ മൂന്ന് രോഗികൾക്ക് ടാൻസാനിയ, യുകെ, ദക്ഷിണാഫ്രിക്ക- നെയ്റോബി എന്നിവിടങ്ങളിൽ സന്ദർശിച്ചെത്തിയവരാണ്.
പൂണെയിലെ നാല് രോഗബാധിതരും നൈജീരിയൻ സ്ത്രീയുമായി സമ്പർക്കം പുലർത്തിയവരാണ്. നൈജീരിയൻ സ്ത്രീക്ക് നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു. ഏഴ് പേരിൽ നാല് പേർ വാക്സിന്റെ രണ്ട് ഡോസും സ്വീകരിച്ചവരാണ്. മറ്റ് മൂന്ന് പേരിൽ ഒരാൾ ഒരു ഡോസ്. മറ്റൊരാൾ വാക്സിൻ എടുക്കാത്തയാളുമാണ്. മൂന്നാമത്തേത് കുട്ടിയായതിനാൽ വാക്സിൻ ലഭിച്ചിട്ടില്ല.
ഗുജറാത്തിലെ ജാംനഗറിലും ഇന്ന് രണ്ടുപേർക്ക് ഓമിക്രോൺ സ്ഥിരീകരിച്ചിരുന്നു. ചികിത്സയിൽ കഴിയുന്ന രണ്ട്പേരുടേയും ആരോഗ്യനില തൃപ്തികരമാണെന്ന് ജാംനഗർ മുനിസിപ്പൽ കോർപ്പറേഷൻ അറിയിച്ചു. ഓമിക്രോൺ വൈറസ് ബാധിതരുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ മാസ്ക്, സാമൂഹിക അകലം തുടങ്ങിയ കോവിഡ് പ്രോട്ടോക്കോൾ കർശനമായി പാലിക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം നിർദേശിച്ചു.
മറുനാടന് മലയാളി ബ്യൂറോ