- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഡൽഹിയിലും ഓമിക്രോൺ; രാജ്യത്ത് വൈറസ് ബാധിതരുടെ എണ്ണം അഞ്ചായി; ഡൽഹിയിൽ സ്ഥീരീകരിച്ചത് ടാൻസാനിയയിൽ നിന്ന് വന്നയാൾക്ക്
ന്യൂഡൽഹി: രാജ്യത്ത് ഓമിക്രോൺ വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം അഞ്ചായി. ഡൽഹിയിലാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ടാൻസാനിയയിൽ നിന്ന് ഡൽഹിയിലെത്തിയ ആൾക്കാണ് കോവിഡിന്റെ പുതിയ വകഭേദം സ്ഥിരീകരിച്ചത്. കഴിഞ്ഞദിവസം, ഗുജറാത്തിലും മഹാരാഷ്ട്രയിലും ഒന്നുവീതം പേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.
ദക്ഷിണാഫ്രിക്കയിൽ നിന്ന് ദുബൈ വഴി എത്തിയ ആൾക്കാണ് മഹാരാഷ്ട്രയിൽ രോഗം സ്ഥിരീകരിച്ചത്. ഗുജറാത്തിലെ ജാംനഗറിലും ഒരാൾക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. സിംബാബ്വെയിൽനിന്ന് അടുത്തിടെ ജാംനഗറിലേക്കു മടങ്ങിയ ആളിലാണ് വൈറസ് സ്ഥിരീകരിച്ചതെന്ന് ഗുജറാത്ത് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.
നേരത്തെ കർണാടകയിൽ രണ്ടു പേരിൽ ഓമിക്രോൺ കണ്ടെത്തിയിരുന്നു. വിദേശത്തുനിന്നെത്തിയ ഒരാളിലും ബംഗളൂരുവിലെ ഡോക്ടർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. വിദേശി പിന്നീട് രാജ്യത്തുനിന്നു മടങ്ങുകയും ചെയ്തു. ബംഗളൂരുവിലെ ഡോക്ടർ നിലവിൽ ആശുപത്രിയിൽ നിരീക്ഷണത്തിലാണ്.
മറുനാടന് മലയാളി ബ്യൂറോ