- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൗദി അറേബ്യയിൽ ഒമിക്രോൺ സ്ഥിരീകരിച്ചു; ഗൾഫിൽ രോഗം സ്ഥീരീകരിക്കുന്നത് ആദ്യം; രോഗം സ്ഥീരീകരിച്ചത് ആഫ്രിക്കയിൽ നിന്നെത്തിയ യാത്രക്കാരന്
സൗദി അറേബ്യ: സൗദി അറേബ്യയിൽ കോവിഡ് വകഭേദമായ ഒമിക്രോൺ വൈറസ് സ്ഥിരീകരിച്ചു. ആഫ്രിക്കയിൽ നിന്നെത്തിയ യാത്രക്കാരനാണ് വൈറസ് സ്ഥിരീകരിച്ചത്. ഇയാളെ ഐസൊലേഷനിലേക്ക് മാറ്റിയതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഗൾഫിൽ ആദ്യമായാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്.
ഏത് ആഫ്രിക്കൻ രാജ്യത്തിൽ നിന്നുള്ളയാൾക്കാണ് കോവിഡ് വകഭേദം സ്ഥിരീകരിച്ചതെന്ന് വ്യക്തമല്ല. ഇദ്ദേഹവുമായി സമ്പർക്കമുണ്ടായിരുന്നവരെ ക്വാറന്റൈനിലേക്ക് മാറ്റി. സൗദി 14 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഈ വിലക്ക് ഏർപ്പെടുത്തും മുൻപ് സൗദിയിലെത്തിയതാവാം ഇദ്ദേഹം എന്നാണ് നിഗമനം
മറുനാടന് മലയാളി ബ്യൂറോ
Next Story