- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാണി നടത്തിയത് രാഷ്ട്രീയ വഞ്ചനയെന്ന് ഉമ്മൻ ചാണ്ടി; ഏറ്റവും വലിയ രാഷ്ട്രീയ അവസരവാദ സമീപനമെന്നും കുതിരക്കച്ചവടമെന്നും ചെന്നിത്തല; മാണി ഇനി ഇടതിനൊപ്പം തന്നെയെന്ന് ഉറപ്പിച്ച് കോൺഗ്രസ് സംസ്ഥാന നേതാക്കൾ; സി.പി.എം-സിപിഐ തർക്കം രൂക്ഷമാകുന്നതിനിടെ ഇടതു മുന്നണിയിലും വരാൻപോകുന്നത് വലിയ രാഷ്ട്രീയ ചേരിതിരിവ് തന്നെ
തിരുവനന്തപുരം: കെഎം മാണി കാട്ടിയത് കടുത്ത രാഷ്ട്രീയ വഞ്ചനയെന്ന് വ്യക്തമാക്കി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. അദ്ദേഹം യുഡിഎഫുമായുള്ള ദശാബ്ദങ്ങളുടെ ബന്ധം മറന്ന് അദ്ദേഹത്തെ നിരന്തരം ശത്രുപക്ഷത്ത് നിന്നവർക്കെതിരെ കൂടാൻ മണിക്കൂറുകൾ പോലും വേണ്ടിവന്നില്ലെന്നും ഉമ്മൻ ചാണ്ടി പത്രസമ്മേളനത്തിൽ വ്യക്തമാക്കി. ഇതോടെ ഇനി യുഡിഎഫ് പക്ഷത്തേക്ക് മാണി ഇല്ലെന്ന് വ്യക്തമാക്കുന്ന രീതിയിലുള്ള പ്രതികരണങ്ങളാണ് വരുന്നത്. അവസാന നിമിഷത്തെ കാലുമാറ്റം തികച്ചും ദൗർഭാഗ്യകരമാണ്. മണിക്കൂറുകൾക്കകം എങ്ങനെ നിലപാട് മാറ്റിയെന്നത് ചർച്ചചെയ്യപ്പെടും. ബന്ധം വേർപെടുത്താൻ മാണി പറഞ്ഞ കാര്യങ്ങളെല്ലാം തെറ്റാണ്്. ഇക്കാര്യത്തിൽ മുതിർന്ന സി.പി.എം നേതാവ് വി എസ് അച്യുതാനന്ദന്റെ നിലപാട് അറിയാൻ താൽപര്യമുണ്ടെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. രാഷ്ട്രീയ സദാചാരത്തിന് നിരക്കാത്ത നടപടിയാണ് ഉണ്ടായതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി. മുന്നണി വിട്ടുപോയെങ്കിലും മാണി ഇതുവരെ യുഡിഎഫ് നിലപാടുകൾക്കൊപ്പമായിരുന്നു. എന്നാൽ ഇപ്പോഴത്തെ നടപടി ജനാധിപത
തിരുവനന്തപുരം: കെഎം മാണി കാട്ടിയത് കടുത്ത രാഷ്ട്രീയ വഞ്ചനയെന്ന് വ്യക്തമാക്കി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. അദ്ദേഹം യുഡിഎഫുമായുള്ള ദശാബ്ദങ്ങളുടെ ബന്ധം മറന്ന് അദ്ദേഹത്തെ നിരന്തരം ശത്രുപക്ഷത്ത് നിന്നവർക്കെതിരെ കൂടാൻ മണിക്കൂറുകൾ പോലും വേണ്ടിവന്നില്ലെന്നും ഉമ്മൻ ചാണ്ടി പത്രസമ്മേളനത്തിൽ വ്യക്തമാക്കി. ഇതോടെ ഇനി യുഡിഎഫ് പക്ഷത്തേക്ക് മാണി ഇല്ലെന്ന് വ്യക്തമാക്കുന്ന രീതിയിലുള്ള പ്രതികരണങ്ങളാണ് വരുന്നത്.
അവസാന നിമിഷത്തെ കാലുമാറ്റം തികച്ചും ദൗർഭാഗ്യകരമാണ്. മണിക്കൂറുകൾക്കകം എങ്ങനെ നിലപാട് മാറ്റിയെന്നത് ചർച്ചചെയ്യപ്പെടും. ബന്ധം വേർപെടുത്താൻ മാണി പറഞ്ഞ കാര്യങ്ങളെല്ലാം തെറ്റാണ്്. ഇക്കാര്യത്തിൽ മുതിർന്ന സി.പി.എം നേതാവ് വി എസ് അച്യുതാനന്ദന്റെ നിലപാട് അറിയാൻ താൽപര്യമുണ്ടെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.
രാഷ്ട്രീയ സദാചാരത്തിന് നിരക്കാത്ത നടപടിയാണ് ഉണ്ടായതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി. മുന്നണി വിട്ടുപോയെങ്കിലും മാണി ഇതുവരെ യുഡിഎഫ് നിലപാടുകൾക്കൊപ്പമായിരുന്നു. എന്നാൽ ഇപ്പോഴത്തെ നടപടി ജനാധിപത്യകേരളം അംഗീകരിക്കില്ല. - ചെന്നിത്തല പറഞ്ഞു.
മാണിയെ കഴിഞ്ഞ ദിവസം ഫോണിൽപോലും കിട്ടാത്ത സാഹചര്യമാണ് ഉണ്ടായതെന്ന് മുൻ മന്ത്രിമാരും മുതിർന്ന കോൺഗ്രസ് നേതാക്കളുമായ തിരുവഞ്ചൂർ രാധാകൃഷ്ണനും കെസി ജോസഫും ശക്തമായ ഭാഷയിൽ നേരത്തേ വിമർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും നേരിട്ട് വിമർശനവുമായി എത്തിയിട്ടുള്ളത്.
ഇതോടെ മാണി പൂർണമായും യുഡിഎഫിൽ നിന്ന് മാറുന്നുവെന്ന് ബോധ്യപ്പെട്ട നിലയിലാണ് പ്രതികരണം ഉണ്ടായിട്ടുള്ളത്. ഇനിയങ്ങോട്ട് മാണി കോൺഗ്രസ് എൽഡിഎഫിന്റെ സഖ്യകക്ഷിയായി മാറുമെന്ന നിലയിലെ വിലയിരുത്തലാണ് കോൺഗ്രസിൽ ഉണ്ടായിട്ടുള്ളത്.
അതേസമയം വിഷയത്തിൽ സി.പി.എം കാട്ടുന്ന ഇരട്ടത്താപ്പിനെയും കോൺഗ്രസ് നേതാക്കൾ ശക്തിയുക്തം വിമർശിക്കുന്നു. മാണിക്കെതിരെ ബാർകോഴക്കേസിലുൾപ്പെടെ അഴിമതി വീരൻ എന്ന് വാദിച്ച് ശക്തമായ നിലപാടെടുത്ത സി.പി.എം ഇപ്പോൾ മാണിയെ കൂട്ടുപിടിച്ച് കോൺഗ്രസ് ജില്ലാ പഞ്ചായത്തിൽ ഭരണം കൈപ്പിടിയിലാക്കുന്നത് ഇതോടെ വലിയ ചർച്ചയായും മാറുന്നു. സിപിഐയും ഇതിൽ സിപിഎമ്മിനെതിരെ തിരിഞ്ഞിട്ടുണ്ട്.
ഇതോടെ ഇടതുപക്ഷ കക്ഷികൾക്കിടയിലും മാണിയുടെ വരവ് ചർച്ചയായി മാറിയിരിക്കുകയാണ്. കോട്ടയം ജില്ലാ പഞ്ചായത്ത് ഭരണം കൈപ്പിടിയിലാക്കാൻ സിപിഎമ്മിന്റെ പിന്തുണ മാണി കോൺഗ്രസിന് നൽകിയതോടെയാണ് ഇന്ന് നാടകീയമായി ഈ വിഷയം ചർച്ചയാകുന്നത്.