- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എക്സിറ്റ് പോൾ ഫലങ്ങൾ പരിഹാസ്യം; ശ്രദ്ധ തിരിക്കാനും മനോവീര്യം തകർക്കാനും വേണ്ടി മാത്രം; എൽഡിഎഫ് ദുർഭരണം അവസാനിക്കാനാണ് ജനങ്ങൾ ആഗ്രഹിക്കുന്നതെന്നും ഉമ്മൻ ചാണ്ടി
തിരുവനന്തപുരം: എക്സിറ്റ് പോൾ ഫലങ്ങൾ പരിഹാസ്യമാണെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്ന എക്സിറ്റ് പോൾ ഫലങ്ങൾ ശ്രദ്ധ തിരിക്കാനും മനോവീര്യം തകർക്കാനും വേണ്ടി മാത്രമുള്ളതാണെന്ന് ഉമ്മൻ ചാണ്ടി ഫേസ്‌ബുക്കിലൂടെ പറഞ്ഞു.
'ജനാധിപത്യ ബോധ്യമുള്ള സമൂഹത്തെ പരിഹസിക്കുന്നതാണ് അശാസ്ത്രീയ സർവേകൾ. യു.ഡി.എഫിന് ജനങ്ങളിൽ പൂർണ വിശ്വാസമുണ്ട്. ജനങ്ങൾ എൽ.ഡി.എഫ് ദുർഭരണത്തിനെതിരെ വിധിയെഴുതിക്കഴിഞ്ഞു. സ്വജന പക്ഷപാതിത്വവും അഴിമതി നിറഞ്ഞതുമായ ഭരണം അവസാനിക്കാനാണ് ജനങ്ങൾ ആഗ്രഹിക്കുന്നത്. തികഞ്ഞ ആത്മവിശ്വാസത്തോടെ ഐക്യജനാധിപത്യ മുന്നണി മുന്നോട്ടു പോകും': ഉമ്മൻ ചാണ്ടി പറഞ്ഞു.
അതേസമയം, കഴിഞ്ഞ ദിവസം ദേശീയ, സംസ്ഥാന ടെലിവഷൻ ചാനലുകൾ പുറത്തുവിട്ട എക്സിറ്റ് പോൾ ഫലങ്ങൾ ഇടതു മുന്നണിക്ക് തുടർ ഭരണം പ്രവചിച്ചിട്ടുള്ളതായിരുന്നു. തെരഞ്ഞെടുപ്പിന് മുമ്പുവന്ന പ്രീ പോൾ സർവേയും യു.ഡി.എഫിന് പ്രതികൂലമായിരുന്നു. ഈ സാഹചര്യത്തിൽ കൂടിയാണ് ഉമ്മൻ ചാണ്ടിയുടെ പ്രതികരണം.
മറുനാടന് മലയാളി ബ്യൂറോ