- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഡിസിസി പുനഃസംഘനടയിൽ തഴഞ്ഞതിൽ ഉമ്മൻ ചാണ്ടി ഇടഞ്ഞു തന്നെ; സഹകരണ ബാങ്കുകളോടുള്ള കേന്ദ്രസർക്കാരിന്റെ അവഗണനയിൽ പ്രതിഷേധിച്ച് യുഡിഎഫ് സാമാജികരുടെ പാർലമെന്റ് ധർണയിൽ നിന്നും വിട്ടുനിന്നു; അതൃപ്തി പരസ്യമാക്കാനും നീക്കം
ന്യൂഡൽഹി: ഡിസിസി പുനഃസംഘടനയിൽ എ ഗ്രൂപ്പിനെ തഴഞ്ഞതിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് കടുത്ത അതൃപ്തി. പ്രതിഷേധം എന്നോണം യുഡിഎഫ് നിയമസഭാ സാമാജികർ സംഘടിപ്പിച്ച് പാർലമെന്റ് ധർണയിൽ പങ്കെടുക്കാതെ അദ്ദേഹം വിട്ടുനിന്നു. ഹൈക്കമാൻഡിനെ കണ്ട് പ്രതിഷേധം പരസ്യമാക്കാനാണ് ഉമ്മൻ ചാണ്ടി ഒരുങ്ങുന്നത്. നേരത്തെ തന്നെ തന്റെ അതൃപ്തി ഉമ്മൻ ചാണ്ടി പ്രകടിപ്പിച്ചിരുന്നു. മറ്റു യുഡിഎഫ് എംഎൽഎമാരും എംപിമാരും എല്ലാം ധർണയിൽ പങ്കെടുത്തിരുന്നു. . എല്ലാ ഘടകകക്ഷികളും ധർണയിൽ പങ്കെടുക്കുന്നുണ്ട്. മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ ആന്റണിയും ധർണയിൽ പങ്കെടുത്തു. എന്നാൽ, ഉമ്മൻ ചാണ്ടി മാത്രം പാർലമെന്റിനു മുന്നിലേക്ക് എത്തിയില്ല. ഇന്നലെ എ ഗ്രൂപ്പ് നേതാക്കൾ ഹൈക്കമാൻഡിനെ കണ്ട് പുനഃസംഘടനയിലെ അതൃപ്തി അറിയിച്ചിരുന്നു. കേരളത്തിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറി മുകുൾ വാസ്‌നിക്കുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് എ ഗ്രൂപ്പ് നേതാക്കൾ അതൃപ്തി അറിയിച്ചത്. തിരുവഞ്ചൂർ രാധാകൃഷ്ണനും കെ.സി ജോസഫും മുകുൾ വാസ്‌നിക്കുമായി കൂടിക്കാഴ്ച നടത്തിയത്. പുനഃസംഘടനയല്
ന്യൂഡൽഹി: ഡിസിസി പുനഃസംഘടനയിൽ എ ഗ്രൂപ്പിനെ തഴഞ്ഞതിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് കടുത്ത അതൃപ്തി. പ്രതിഷേധം എന്നോണം യുഡിഎഫ് നിയമസഭാ സാമാജികർ സംഘടിപ്പിച്ച് പാർലമെന്റ് ധർണയിൽ പങ്കെടുക്കാതെ അദ്ദേഹം വിട്ടുനിന്നു. ഹൈക്കമാൻഡിനെ കണ്ട് പ്രതിഷേധം പരസ്യമാക്കാനാണ് ഉമ്മൻ ചാണ്ടി ഒരുങ്ങുന്നത്. നേരത്തെ തന്നെ തന്റെ അതൃപ്തി ഉമ്മൻ ചാണ്ടി പ്രകടിപ്പിച്ചിരുന്നു.
മറ്റു യുഡിഎഫ് എംഎൽഎമാരും എംപിമാരും എല്ലാം ധർണയിൽ പങ്കെടുത്തിരുന്നു. . എല്ലാ ഘടകകക്ഷികളും ധർണയിൽ പങ്കെടുക്കുന്നുണ്ട്. മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ ആന്റണിയും ധർണയിൽ പങ്കെടുത്തു. എന്നാൽ, ഉമ്മൻ ചാണ്ടി മാത്രം പാർലമെന്റിനു മുന്നിലേക്ക് എത്തിയില്ല. ഇന്നലെ എ ഗ്രൂപ്പ് നേതാക്കൾ ഹൈക്കമാൻഡിനെ കണ്ട് പുനഃസംഘടനയിലെ അതൃപ്തി അറിയിച്ചിരുന്നു. കേരളത്തിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറി മുകുൾ വാസ്‌നിക്കുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് എ ഗ്രൂപ്പ് നേതാക്കൾ അതൃപ്തി അറിയിച്ചത്. തിരുവഞ്ചൂർ രാധാകൃഷ്ണനും കെ.സി ജോസഫും മുകുൾ വാസ്‌നിക്കുമായി കൂടിക്കാഴ്ച നടത്തിയത്.
പുനഃസംഘടനയല്ല, സംഘടനാ തെരഞ്ഞെടുപ്പാണ് വേണ്ടതെന്ന നിലപാടാണ് എ ഗ്രൂപ്പിനുള്ളത്. ഡിസിസി പുനഃസംഘടനയിൽ ഉമ്മൻ ചാണ്ടി നേരത്തെ തന്നെ അതൃപ്തി പരസ്യമായി പ്രകടിപ്പിച്ചിരുന്നു. ഇക്കാര്യം മാദ്ധ്യമങ്ങളോടു പറയില്ലെങ്കിലും പാർട്ടി ഘടകത്തിൽ താൻ അറിയിക്കുമെന്നായിരുന്നു ഉമ്മൻ ചാണ്ടി പറഞ്ഞിരുന്നത്. ഡിസിസി പുനഃസംഘടനയിൽ അർഹതയുള്ളവർ തഴയപ്പെട്ടോ എന്ന ചോദ്യത്തിന് മറുപടിയായാണ് ഉമ്മൻ ചാണ്ടി ഇക്കാര്യം പറഞ്ഞത്. അർഹതയുള്ളവർ പാർട്ടിയിൽ ഏറെയുണ്ട്. കോൺഗ്രസിൽ ധാരാളം നേതാക്കന്മാരുണ്ട്. സംഘടന തെരഞ്ഞെടുപ്പ് നടത്തണമെന്ന് ഹൈക്കമാൻഡിനെ നേരത്തെ അറിയിച്ചിരുന്നതുമാണ്. ആ നിലപാട് തന്നെയാണ് ഇപ്പോഴും തനിക്കെന്നും അദ്ദേഹം പറഞ്ഞു.
ഡിസിസി പുനഃസംഘടനയിൽ ഐ ഗ്രൂപ്പിനാണ് മേൽക്കൈ ലഭിച്ചത്. ഉമ്മൻ ചാണ്ടിക്കൊപ്പം നിൽക്കുന്നവരുടെ പ്രാതിനിധ്യം അഞ്ചിൽ താഴെ ജില്ലകളിലായി ചുരുങ്ങി. ഇതാണ് എ ഗ്രൂപ്പിനു അതൃപ്തിയുണ്ടാകാൻ കാരണം. അതേസമയം നോട്ട് പിൻവലിക്കൽ ദേശീയ ദുരന്തമാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആന്റണി യുഡിഎഫ് ധർണ ഉദ്ഘാടനം ചെയ്ത എ കെ ആന്റണി വ്യക്തമാക്കി. പ്രധാനമന്ത്രിയും ധനമന്ത്രിയും രാജ്യത്തോട് ചെയ്തത് മാപ്പർഹിക്കാത്ത കുറ്റമാണെന്നും അദ്ദേഹം പറഞ്ഞു.
സഹകരണമേഖലയെ സംരക്ഷിക്കുക, സംസ്ഥാനത്തിന്റെ ഭക്ഷ്യവിഹിതം വെട്ടിക്കുറച്ച തീരുമാനം പിൻവലിക്കുക, കേരളത്തോടുള്ള വിവേചനം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുയർത്തിയാണ് യുഡിഎഫ് നേതാക്കൾ ജന്തർ മന്ദറിൽ ധർണ നടത്തുന്നത്. രമേശ് ചന്നിത്തല, പി.കെ. കുഞ്ഞാലിക്കുട്ടി, എൻ.കെ. പ്രേമചന്ദ്രൻ തുടങ്ങിയവർ ധർണയിൽ പങ്കെടുക്കുന്നുണ്ട്.



