- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫ്ലാറ്റുകാർ ഹാപ്പിയായപ്പോൾ ഉമ്മൻ ചാണ്ടിക്കു നിലപാടു മാറ്റം; ജേക്കബ് തോമസിനോടു മുട്ടി പണി വാങ്ങേണ്ടെന്നു തീരുമാനം; സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ പ്രസ്താവന സർക്കാറിനെ പ്രതിക്കൂട്ടിലാക്കിയിട്ടില്ലെന്നു നിയമസഭയിൽ; പൊലീസിനെ വാനര സേനയാക്കിയെന്നു പ്രതിപക്ഷം
തിരുവനന്തപുരം: രണ്ട് ഉദ്യോഗസ്ഥരെ എടുത്തുമാറ്റി ഫ്ലാറ്റ് ലോബിയുടെ സമ്മർദ്ദങ്ങൾക്ക് വഴങ്ങി കേന്ദ്ര നിയമം വേണ്ടെന്ന തീരുമാനം കൈക്കൊണ്ട് സംസ്ഥാന സർക്കാർ ജേക്കബ് തോമസ് അടക്കമുള്ള ഉദ്യോഗസ്ഥരോട് സമവായത്തിന്റെ പാതയിൽ. ഭരണം അവസാനിക്കാൻ ഇനി കുറച്ചുകാലം കൂടി മാത്രം അവശേഷിക്കുന്ന സാഹചര്യത്തിൽ ഉദ്യോഗസ്ഥരെ വീണ്ടും പിണക്കുന്നത് ഉചിത
തിരുവനന്തപുരം: രണ്ട് ഉദ്യോഗസ്ഥരെ എടുത്തുമാറ്റി ഫ്ലാറ്റ് ലോബിയുടെ സമ്മർദ്ദങ്ങൾക്ക് വഴങ്ങി കേന്ദ്ര നിയമം വേണ്ടെന്ന തീരുമാനം കൈക്കൊണ്ട് സംസ്ഥാന സർക്കാർ ജേക്കബ് തോമസ് അടക്കമുള്ള ഉദ്യോഗസ്ഥരോട് സമവായത്തിന്റെ പാതയിൽ. ഭരണം അവസാനിക്കാൻ ഇനി കുറച്ചുകാലം കൂടി മാത്രം അവശേഷിക്കുന്ന സാഹചര്യത്തിൽ ഉദ്യോഗസ്ഥരെ വീണ്ടും പിണക്കുന്നത് ഉചിതമല്ലെന്ന നിലപാടിലാണ് ഉമ്മൻ ചാണ്ടി. അതുകൊണ്ട് തന്നെ ഫ്ലാറ്റുകാരെ ഹാപ്പിയാക്കിയ ശേഷം ഉമ്മൻ ചാണ്ടി തന്റെ നിലപാടിലും മാറ്റം വരുത്തി രംഗത്തെത്തി.
ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥരുടെ പ്രസ്താവനകൾ സർക്കാരിനെ പ്രതിക്കൂട്ടിലാക്കിയിട്ടില്ലെന്ന് നിയമസഭയിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു. ഉദ്യോഗസ്ഥർക്കിടയിൽ കിടമൽസരമില്ല. ഇവർ തമ്മിൽ അനൈക്യമില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. നിയമസഭയിൽ രേഖാമൂലം നൽകിയ മറുപടിയിലാണ് മുഖ്യമന്ത്രിയുടെ നിലപാട് മാറ്റിയത്. ബാർകേസിൽ ജേക്കബ് തോമസിന്റെ നിലപാട് സർക്കാരിനെ പ്രതിക്കൂട്ടിലാക്കിയെന്നായിരുന്നു ഉമ്മൻ ചാണ്ടി നേരത്തെ പറഞ്ഞിരുന്നത്. ഈ നിലപാട് മയപ്പെടുത്തി രംഗത്തുവന്നത് ഉദ്യോഗസ്ഥർക്കിടയിലെ എതിർപ്പ് ശക്തമായ സഹായചര്യത്തിലാണ്.
പാറ്റൂർ കേസിൽ ജേക്കബ് തോമസ് ലോകായുക്തയ്ക്ക് നൽകിയ റിപ്പോർട്ടിൽ തന്റെ പേരില്ല. യാഥാർഥ്യം അല്ലാത്ത കാര്യങ്ങൾ പ്രതിപക്ഷം പറയരുത്. മാദ്ധ്യമങ്ങളിലെ ബ്രേക്കിങ് ന്യൂസിൽ മാത്രമാണ് തന്റെ പേര് വന്നത്. ലോകായുക്തയും സുപ്രീംകോടതിയും ഹൈക്കോടതിയും കേസ് തള്ളിയിരുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പൊലീസ്, ഫയർഫോഴ്‌സ് എന്നിവ നാഥനില്ലാ കളരിയായെന്ന് പ്രതിപക്ഷ നേതാവ് വി എസ്. അച്യുതാന്ദൻ പറഞ്ഞു. ജേക്കബ് തോമസ് മുൻപും സർക്കാരിന്റെ നോട്ടപ്പുള്ളിയായിരുന്നു. പൊലീസ് സ്റ്റേഡിയത്തിന്റെ മൂലയ്ക്ക് എൻജിനിയർ ഇരിക്കേണ്ടിടത്ത് ഇരുത്തിയെന്നും വി എസ് ആരോപിച്ചു.
അതേസമയം, ഉമ്മൻ ചാണ്ടിയും വി എസ്. അച്യുതാനന്ദനും തമ്മിൽ നിയമസഭയിൽ തർക്കമുണ്ടായി. മൂന്നുനില കെട്ടിടങ്ങൾ മതിയെന്ന ഉദ്യോഗസ്ഥ നിലപാട് അംഗീകരിക്കാനാകില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞതാണ് തർക്കത്തിനിടയാക്കിയത്. കെട്ടിടങ്ങൾ എത്രത്തോളം ഉയരുമെന്ന് വി എസ് ചോദിച്ചു. ഉയരാവുന്നത്രത്തോളം ഉയരുമെന്ന് ഉമ്മൻ ചാണ്ടി മറുപടി നൽകി. അതേസമയം, അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽനിന്ന് ഇറങ്ങിപ്പോയി.
ഡിജിപിമാരുടെ നിയമനത്തിലെ അപാകത ഭരണസ്തംഭനം ഉണ്ടാക്കിയെന്ന് കാട്ടിയാണ് പ്രതിപക്ഷം നിയമസഭയിൽ അടിയന്തപ്രമേയത്തിന് നോട്ടീസ് നൽകിയത്. പി ശ്രീരാമകൃഷ്ണനാണ് അടിയന്തരപ്രമേയത്തിന് നോട്ടിസ് നൽകിയത്. പൊലീസിനെ സർക്കാർ ചട്ടുകമാക്കുന്നുവെന്ന് പി.ശ്രീരാമകൃഷ്ണൻ അടിയന്തര പ്രമേയം അവതരിപ്പിച്ചുകൊണ്ട് പറഞ്ഞു. താളത്തിനു തുള്ളുന്ന വാനരസേനയാക്കിയെന്നും ആക്ഷേപം. ചട്ടവിരുദ്ധമായും പകപോക്കലോടെയുമാണ് പൊലീസ് തലപ്പത്തെ അഴിച്ചുപണിയെന്നും പ്രതിപക്ഷം ആരോപിച്ചു.
എന്നാൽ അഴിമതി ആരോപണങ്ങളോടുള്ള നടപടികൾ നോക്കിയല്ല സർക്കാർ സ്ഥലംമാറ്റം നടത്തിയതെന്നും, ആരെ ഏതൊക്കെ സ്ഥലങ്ങളിലേക്കും, സ്ഥാനങ്ങളിലേക്കും മാറ്റണമെന്നത് സർക്കാരാണ് തീരുമാനിക്കുന്നതെന്നും അടിയന്തര പ്രമേയത്തിനുള്ള മറുപടിയിൽ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി. ന്യായമായ ശമ്പളം കിട്ടുമോ എന്ന സംശയമാണ് ഐപിഎസുകാരുടെ ആശങ്കകൾക്ക് കാരണമെന്നും, ഇക്കാര്യത്തിൽ മികച്ച ശമ്പളം കിട്ടുവാനുള്ള അടിയന്തര നടപടികൾ സർക്കാർ കൈക്കൊള്ളുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
കൂടാതെ ഡിജിപി റാങ്കിലുള്ളവരെ എഡിജിപിയാക്കുന്നത് പുതിയ കാര്യമല്ലെന്നും ഡിജിപിമാരുടെ എണ്ണം കൂട്ടാനുള്ള ശുപാർശ കേന്ദ്രത്തിന് നൽകിയിട്ടുണ്ടെന്നും, 29 കേഡർ തസ്തികകൾ സംസ്ഥാനത്ത് ഒഴിഞ്ഞുകിടപ്പുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇടതുഭരണകാലത്ത് ഇത്തരത്തിൽ നടന്ന സ്ഥലമാറ്റങ്ങൾ അദ്ദേഹം ചൂണ്ടിക്കാട്ടുകയും ചെയ്യും
അതേസമയം പൊലീസ് തലപ്പത്തെ അഴിച്ചുപണിയിലും, ലോക്‌നാഥ ബെഹ്‌റ, ഋഷിരാജ് സിങ് എന്നിവർ അവധിയിൽ പോയ സാഹചര്യത്തിലും ഐപിഎസ് അസോസിയേഷന്റെ ഇന്നുചേരുന്ന യോഗം ഏറെ നിർണായകമാകും. ഡിജിപിമാരായി സ്ഥാനക്കയറ്റം നൽകിയശേഷം അതേ ഉദ്യോഗസ്ഥരെ എഡിജിപി തസ്തികയിൽ നിയമിക്കുന്നത് തരംതാഴ്‌ത്തുന്നത് പോലെയാണെന്നും, ലോക്‌നാഥ് ബെഹ്‌റ, ഋഷിരാജ് സിങ് എന്നിവരുടെ സ്ഥലംമാറ്റം ക്രമവിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടി ചീഫ് സെക്രട്ടറി ജിജി തോംസൺ ഇന്നലെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കും, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലക്കും കത്തുനൽകിയിരുന്നു.