ദുബായ്:  മാവേലിക്കര ആർ .ടി.ഒ  ഓഫിസിനു  സമീപം കാരിക്കോട്ട്  ഉമ്മൻ മാത്യു (മോനച്ചൻ 65 വയസ്) അൽ ഐൻ  തവാം  ഹോസ്പിറ്റലിൽ നിര്യാതനായി . ഏറെ വർഷമായി  പ്രവാസിയായ പരേതൻ  ദുബായ്  ബ്രയിറ്റ് വെൽ  പ്രൊഡക്ട്‌സ്   എൽ എൽ സി മാനേജിങ്  ഡയറക്ടർ  ആയി പ്രവർത്തിച്ചു  വരികയായിരുന്നു. സംസ്‌കാരം പിന്നീട് നാട്ടിൽ. ഭാര്യ: പുനലൂർ എലിക്കാട്ടൂർ  ചാലുവിളയിൽ  ശാലേം കുടുംബാംഗം ശോശാമ്മ  മാത്യു.

മക്കൾ: ലീനാ ജോൺസ്  (ന്യൂ ജേഴ്‌സി), ലീബാ ചെറിയാൻ (ഹൂസ്റ്റൻ),  ലിനോജ് മാത്യു, ലിഷ സഞ്ജയ്(ഇരുവരും ഷാർജ ). മരുമക്കൾ: ജോൺസ്  പുരയിടം   (ന്യൂ ജേഴ്‌സി), സ്‌കറിയ  ചെറിയാൻ (ഹൂസ്റ്റൻ),  നൈസ് ലിനോജ്, സഞ്ജയ് എൻ .എസ് (ഇരുവരും ഷാർജ ).