- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വിസ് സിറ്റികൡ പാർക്കിങ് ഫീസ് കുത്തനെ ഉയരുന്നു; ഗതാഗതക്കുരുക്കിൽ നിന്ന് രക്ഷനേടുന്നതിന് പദ്ധതികളുമായി മുനിസിപ്പാലിറ്റികൾ
സൂറിച്ച്: രാജ്യത്തെ ഒട്ടുമിക്ക സിറ്റികളിലും പാർക്കിങ് ഫീസ് കുത്തനെ ഉയർത്തി. വർധിച്ചു വരുന്ന ഗതാഗതക്കുരുക്കിനും ഗതാഗതം തടസപ്പെടുത്തി വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനും തടയിടുന്നതിനാണ് മുനിസിപ്പാലിറ്റികൾ പാർക്കിങ് ഫീസ് വർധിപ്പിച്ചിരിക്കുന്നത്. അടുത്തിടെ ജനീവയും റെസിഡൻഷ്യൽ മേഖലയിൽ പാർക്കിങ് പാസ് ചാർജ് വർധിപ്പിക്കാൻ തീരുമാനിച്
സൂറിച്ച്: രാജ്യത്തെ ഒട്ടുമിക്ക സിറ്റികളിലും പാർക്കിങ് ഫീസ് കുത്തനെ ഉയർത്തി. വർധിച്ചു വരുന്ന ഗതാഗതക്കുരുക്കിനും ഗതാഗതം തടസപ്പെടുത്തി വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനും തടയിടുന്നതിനാണ് മുനിസിപ്പാലിറ്റികൾ പാർക്കിങ് ഫീസ് വർധിപ്പിച്ചിരിക്കുന്നത്. അടുത്തിടെ ജനീവയും റെസിഡൻഷ്യൽ മേഖലയിൽ പാർക്കിങ് പാസ് ചാർജ് വർധിപ്പിക്കാൻ തീരുമാനിച്ചിരിക്കുകയാണ്.
ഒട്ടു മിക്ക സ്വിസ് നഗരങ്ങളിലും ശരാശരി പാർക്കിങ് വാർഷിക ഫീസ് 355 ഫ്രാങ്ക്‌സ് ആയിരിക്കേ ജനീവയിൽ ഇത് 200 ഫ്രാങ്ക് മാത്രമാണ്. അതുകൊണ്ടു തന്നെ ജനീവയും പാർക്കിങ് ഫീസ് ഉടൻ തന്നെ വർധിപ്പിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ജനീവയിൽ ഭൂരിപക്ഷം ആൾക്കാരും പാർക്കിങ് ഇല്ലാത്ത അപ്പാർട്ട്‌മെന്റുകളിൽ ജീവിക്കുന്നതിനാൽ സ്ട്രീറ്റിലുള്ള പാർക്കിങ് ഏരിയയിൽ വാഹനങ്ങൾ പാർക്ക് ചെയ്യാൻ നിർബന്ധിതരായിരിക്കുകയാണ്. നീല നിറത്തിൽ മാർക്ക് ചെയ്തിട്ടുള്ള പാർക്കിങ് ഏരിയയിലാണ് ഇത്തരക്കാർ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത്.
വാർഷിക പാർക്കിങ് പാസ് ഉള്ളവർക്ക് ഏതു സമയവും നീല നിറത്തിൽ രേഖപ്പെടുത്തിയിട്ടുള്ള സ്ഥലത്ത് പാർക്ക് ചെയ്യാം. അതേസമയം സന്ദർശകർക്ക് 90 മിനിട്ട് നേരത്തേക്ക് മാത്രമാണ് ഇവിടെ പാർക്കിങ്. അതും പകൽ സമയത്ത്. ഇതിനായി പ്രത്യേക പാർക്കിങ് ഡിസ്‌ക്കും ഉപയോഗിക്കണം. ഇതിൽ വാഹനം കൊണ്ടിട്ട സമയവും മറ്റും രേഖപ്പെടുത്തിയിരിക്കും. നിശ്ചിത സമയപരിധി ലംഘിക്കുന്ന സന്ദർശകരിൽ നിന്ന് പാർക്കിങ് പൊലീസ് പിഴ ഈടാക്കുകയും ചെയ്യും.