കേരളത്തിൽ നാടൻപാട്ടുകൾ പാടിയും അവതരിപ്പിച്ചും ഉപജീവനം ചെയ്യുകയും, പ്രാചീനകലാരൂപങ്ങളെ നിലനിർത്താൻ സജീവമായി പ്രവർത്തിക്കുന്ന കേരളത്തിലെ കലാകാരന്മാർക്ക് ഫോമാ ഹെല്പിങ് ഹാന്റ് ഓണക്കിറ്റുകൾ വിതരണം ചെയ്തു. നൂറു കുടുംബങ്ങൾക്കാണ് ഓണക്കിറ്റുകൾ വിതരണം ചെയ്തത്. സിബി ഡേവിഡ്, ഉണ്ണി തൊയക്കാട്ട്, സഞ്ജു കുറുപ്പ്, പ്രദീപ് നായർ എന്നിവരാണ് ഓണക്കിറ്റുകൾ സംഭാവന ചെയ്തത്.

കോവിഡിന്റെ പശ്ചാത്തലത്തിൽ പാടാൻ വേദികളോ, അവസരങ്ങളോ ഇല്ലാതെ സാമ്പത്തികമായി ബുദ്ധിമുട്ടു നേരിടുകയാണ് കേരളത്തിലെ പ്രാചീനകാലകളെയും, നാടൻപാട്ടുകളെയും പ്രോത്സാഹിപ്പിക്കുന്ന ഒരു കൂട്ടം കലാകാരന്മാർ.
ഹെല്പിങ് ഹാന്റിന്റെ പ്രവർത്തനങ്ങൾക്ക് താങ്ങും തണലുമായി നിൽക്കുന്ന എല്ലാ അഭ്യുദയകാംഷികൾക്കും

ഫോമാ എക്‌സിക്യൂട്ടീവ് ഓഫീസേഴ്സ് ആയ പ്രസിഡന്റ് അനിയൻ ജോർജ്ജ്, ജനറൽ സെക്രട്ടറി ടി.ഉണ്ണികൃഷ്ണൻ, ട്രഷറർ തോമസ് ടി ഉമ്മൻ, ഹെല്പിങ് ഹാന്റ് എക്‌സിക്യൂട്ടീവ് ലീഡ് പ്രദീപ് നായർ,ഹെല്പിങ് ഹാന്റ് ഭാരവാഹികളായ സാബു ലൂക്കോസ്, ഗിരീഷ് പോറ്റി, ബിജു ചാക്കോ, ജെയ്ൻ കണ്ണച്ചാൻപറമ്പിൽ, ഡോ.ജഗതി നായർ, മാത്യു ചാക്കോ നന്ദി അറിയിച്ചു.