- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജിദ്ദാ തിരുവിതാംകൂർ അസോസിയേഷൻ ലോഗോ പ്രകാശനവും ഓണാഘോഷവും സംഘടിപ്പിച്ചു
ജിദ്ദ: കന്യാകുമാരി മുതൽ എറണാകുളം വരെയുള്ള എട്ടു ജില്ലകളിൽ നിന്നുള്ള ജിദ്ധാ പ്രവാസി കൂട്ടായ്മയായ ജിദ്ധ തിരുവിതാംകൂർ അസ്സോസിയേഷൻ ലോഗോ പ്രകാശനവും ഓണാഘോഷവും സംഘടിപ്പിച്ചു.
കഴിഞ്ഞ തലമുറയുടെ ദീർഘവീക്ഷണവും സമത്വമെന്ന ആശയം നടപ്പിലാക്കാനുള്ള യത്‌നങ്ങളുമാണ് ഇന്നത്തെ തലമുറയും സംസ്ഥാനവും അനുഭവിക്കുന്ന സാമൂഹ്യ പുരോഗതികളുടെ അടിസ്ഥാനങ്ങളായി വർത്തിച്ചത്.
പ്രസിഡന്റ് അലി തേക്കുതോട് അധ്യക്ഷത വഹിച്ചു. നവോദയ രക്ഷാധികാരി ഷിബു തിരുവനന്തപുരം ഉദ്ഘാടനം ചെയ്തു. ധൂർത്തുകൾ ഒഴിവാക്കിയുള്ള ലളിത ജീവിതവും, സമ്പാദ്യ ശീലത്തിന്റേയും നിഷ്‌കർഷയോടെ പ്രവാസികൾ ജീവതത്തിൽ അനുധാവനം ചെയ്യണമെന്ന് ഉദ്ഘാടനം നിർവ്വഹിച്ചുകൊണ്ട് ഷിബു തിരുവനന്തപുരം അഭിപ്രായപ്പെട്ടു.
തിരുവിതാംകൂറിന്റെ ജനപക്ഷ പരിപ്രേക്ഷ്യത്തിലുള്ള ചരിത്രാന്വേഷണം നസീർ വാവാക്കുഞ്ഞും സംഘടനയുടെ ലക്ഷ്യവും വീക്ഷണവും ശിഹാബ് താമരക്കുളവും അവതരിപ്പിച്ചു.
സംഘടനയുടെ രക്ഷാധികാര സമിതി അംഗം സുബൈർ എറണാകുളം, എച്ച് ആൻഡ് ഇ ചാനൽ പ്രസിഡണ്ട് ഡോ. ഇന്ദു ചന്ദ്ര, ഹസ്സൻ യമഹ, സിയാദ് അബ്ദുള്ള എന്നിവർ ആശംസകൾ രേഖപ്പെടുത്തി.
കലാപരിപാടികൾക്ക് കൾച്ചറൽ കൺവീനർ നൂഹ് ബീമാപള്ളി നേതൃത്വം നൽകി. ആശാ ഷിജു, സോഫിയ സുനിൽ, ആഷിർ കൊല്ലം, നൂഹ് ബീമാപള്ളി, സുൽഫി കൂട്ടിക്കട, റഷീദ് ഓയൂർ, ഷറഫുദ്ധീൻ പത്തനംതിട്ട എന്നിവർ ഗാനങ്ങളാലപിച്ചു. അസ്മാ സാബു നൃത്യങ്ങളും മാസ്റ്റർ മുഹമ്മദ് അമാൻ സ്‌കിറ്റ് അവതരണവും, ഫസൽ ഓച്ചിറ, ശിഹാബ് താമരക്കുളം എന്നിവർ ചേർന്ന് മിമിക്രിയും അവതരിപ്പിച്ചു.
ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ നോവലിസ്റ്റും, 'ഔട്ടർ സ്‌പെയ്‌സ്' എന്ന നോവലിന്റെ രചയിതാവുമായ മുഹമ്മദ് അമാനെയും ലോഗോ രൂപകൽപ്പന ചെയ്ത ആഷിർ കൊല്ലം, സുൽഫിക്കർ കൂട്ടിക്കട, റാഫി ബീമാപള്ളി എന്നിവരെയും ചടങ്ങിൽ ആദരിച്ചു.
ചടങ്ങിന്സംഘടനാ വൈസ് പ്രസിഡണ്ട് നവാസ് ബീമാപള്ളി, വെൽഫെയർ കൺവീനർ സിയാദ് അബ്ദുള്ള, നവാസ് ചിറ്റാർ, മാഹീൻ കുളച്ചൽ എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.സാബു മോനും കുടുംബവും നവാസ് ചിറ്റാറും ചേർന്നൊരുക്കിയ അത്തപ്പൂക്കളം ആകർഷകമായി.
ലോഗോ പ്രകാശന ചടങ്ങിന് വൈസ് പ്രസിഡണ്ട് നവാസ് ബീമാപള്ളി ആമുഖാവതരണം നടത്തി. ജനറൽ സെക്രട്ടറി റഷീദ് ഓയൂർ സ്വാഗതവും ട്രഷറർ മാജാ സാഹിബ് ഓച്ചിറ നന്ദിയും രേഖപ്പെടുത്തി. റാഫി ബീമാപള്ളി അവതാരകനായിരുന്നു.