- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
നോർത്ത് ഈസ്റ്റ് ഡേ കെയർ സെന്ററിൽ ഓണാഘോഷം നടത്തി
ഫിലഡൽഫിയാ: പ്രായാധിക്യവും ജീവിത സായാഹ്നത്തിലെ തണലില്ലായ്മയും രോഗങ്ങളും ഏകാന്തതയും ഒക്കെയായി വാർദ്ധക്യകാലം തള്ളിനീക്കുന്ന മാതാപിതാക്കളുടെ വിരസ ജീവിതത്തിനു തണലേകി, ആത്മീയവും ഭൗതീകവുമായ ആരോഗ്യ സംരക്ഷണത്തിന്റെ കേന്ദ്രവും, പ്രായമായ മലയാളികളുടെ പകൽവീടുമായി മാറിയ നോർത്ത് ഈസ്റ്റ് ഡേ കെയർ സെന്റർ (11048 Rennard St, Philadelphia, PA 19116) സംഘടിപ്പിച്ച ഓണാഘോഷം വിവിധ പരിപാടികളോടെ വിജയകരമായി നടത്തപ്പെട്ടു.
പ്രോഗ്രാം കോർഡിനേറ്റർ ബെന്നി കൊട്ടാരത്തിലിന്റെ ആദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മലയാളി മനസ്സ് ചീഫ് എഡിറ്റർ രാജു ശങ്കരത്തിൽ മുഖ്യാതിഥിയായി ഓണസന്ദേശം നൽകി. അനിൽപാസ്റ്ററും കുടുംബവും ശ്രവണസുന്ദരമായ ഗാനങ്ങൾ ആലപിച്ചു. ഒപ്പം ഡേ കെയർ കുടുംബാംഗങ്ങളുടെ വിവിധ പരിപാടികളും അരങ്ങേറി.
ഇന്റർനെറ്റ്, ഓൺലൈൻ, മൊബൈൽ തുടങ്ങിയ വിനോദഉപാധികൾ ഒന്നും ലഭ്യമല്ലാതിരുന്ന തൊണ്ണൂറ് കാലയളവുകളിൽ മികച്ച സ്റ്റേജ് ഷോകൾ നടത്തിയും ഹിറ്റ് സിനിമകൾ പ്രദർശിപ്പിച്ചും മലയാളികളുടെ പ്രിയങ്കരനും മികച്ച സംഘാടകനുമായി മാറിയ ബെന്നി കൊട്ടാരത്തിലിന്റെ നേതൃത്വത്തിലായിരുന്നു ഓണം പ്രോഗ്രാം സംഘടിപ്പിച്ചത്.
ശ്രീജിത്ത് കോമാത്ത് അണിയിച്ചൊരുക്കിയ അത്തപ്പൂക്കളവും ശരത്തും സംഘവും അവതരിപ്പിച്ച ചെണ്ടമേളവും ജനശ്രദ്ധ പിടിച്ചുപറ്റി. ഡേ കെയർ കുടുംബാംഗങ്ങളും സുഹൃത്തുക്കളുമായി നിരവധിയാളുകൾ പങ്കെടുത്ത ഈ ഓണപ്രോഗ്രാം മല്ലു കഫെ തയ്യാറാക്കിയ സ്വാദിഷ്ടമായ ഓണസദ്യയോടുകൂടി അവസാനിച്ചു.