- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
മലയാളി അസോസിയേഷൻ ഓഫ് സതേൺ കണക്റ്റിക്കട്ടിന്റെ (മാസ്‌കോൺ) ഓണാഘോഷ പരിപാടികൾ സെപ്റ്റംബർ 18 ന്
മലയാളി അസോസിയേഷൻ ഓഫ് സതേൺ കണക്റ്റിക്കട്ടിന്റെ (മാസ്‌കോൺ) ഓണാഘോഷ പരിപാടികൾ സെപ്റ്റംബർ 18 ന് ശനിയാഴ്ച രാവിലെ പതിനൊന്ന് മണി മുതൽ ട്രംബുളിലുള്ള മാഡിസൺ മിഡിൽ സ്‌കൂളിൽ വെച്ച് നടക്കും. വിപുലമായ ഓണ സദ്യയും, മാവേലിയോടോപ്പമുള്ള ഫോട്ടോ സെഷനും, വിവിധങ്ങളായ കലാപരിപാടികളും ഓണാഘോഷത്തിന്റെ ഭാഗമായി ഉണ്ടാകും.
പ്രവാസിമലയാളികളുടെ ബാല്യകാലത്തിലെ ഓണസ്മരണകൾക്ക് നിറം പിടിപ്പിക്കുന്ന, ഗംഭീരങ്ങളായ പരിപാടികളാണ് ഓണാഘോഷ സമിതി ആസൂത്രണം ചെയ്തിട്ടുള്ളത്. എക്കാലവും ഓർത്തു വെയ്ക്കാവുന്നതായിരിക്കും ഈ ഓണാഘോഷമെന്ന് ഭാരവാഹികൾ പറഞ്ഞു.ഓണാഘോഷ പരിപാടികൾ വിജയിപ്പിക്കുന്നതിന്
പ്രസിഡന്റ്- സുജനൻ ടി പി, വൈസ് പ്രസിഡണ്ട്മാരായ - ടിജോ ജോഷ്, ശ്രീജിത്ത് മമ്പറമ്പത്ത്, സെക്രട്ടറി-ജയ ജിബി, ട്രഷറർ- സുധി ബാലൻ, ജോയിന്റ് സെക്രട്ടറി- വീണ രമേശ്, ജോയിന്റ് ട്രഷറർ- പ്രിൻസ് ലാൽ എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ ഒരുക്കങ്ങൾ പൂർത്തിയായി.
കലാപരിപാടികൾ ഏകോപിപ്പിക്കുന്നത് സാംസ്‌കാരിക സമിതി ഭാരവാഹികളായ - രശ്മി പാറക്കലും, അനിത നായരുമാണ്. ഓണസദ്യ ഗംഭീരമാക്കുന്നതിനു വിൽസൺ പൊട്ടക്കൽ, ജോജി ജോസഫ്, ഉണ്ണി തോയക്കാട്ട്, ജോബിൻ ജോർജ്ജ് എന്നിവരുടെ മേൽനോട്ടത്തിൽ ഊർജിതമായി പ്രവർത്തനങ്ങൾ നടന്നു വരുന്നു.
ബോർഡ് ഓഫ് ഡയറക്ടേഴ്‌സ് അംഗങ്ങളായ ജേക്കബ് മാത്യു, സിബി കൈതാരത്ത്, സോഫിയ സലിം, സുഷ നായർ, സുരേഷ് ജഗദീശ്വരൻ , രഞ്ജിത്ത് സീധരൻ എന്നവർ ഓണാഘോഷ പരിപാടികളുടെ നടത്തിപ്പിനും വിജയത്തിനുമായി സമിതികൾക്ക് വേണ്ട സഹായങ്ങൾ ചെയ്തുവരുന്നു.



