ലീഗ്‌സിറ്റി:വർണ്ണക്കാഴ്ചകളും, വൈവിധ്യങ്ങളുംഒരുക്കി എന്നും അമേരിക്കൻ മലയാളി സമൂഹത്തിനു മാതൃകയായി നിലകൊള്ളുന്നമലയാളികളുടെ ഒരു ചെറു കൂട്ടായ്മയായ മലയാളി സമാജം ഓഫ് ലീഗ് സിറ്റി പൊന്നോണത്തെ

വരവേൽക്കാനൊരുങ്ങുന്നു. ടെക്‌സാസ് സിറ്റിയിൽ നിന്നും ജലമാർഗ്ഗം വള്ളത്തിൽഎത്തുന്ന മാവേലിയെ ലീഗ് സിറ്റി മലയാളികൾ ചെണ്ടമേളത്തിന്റെയും, താലപ്പൊലിയുടെയും അകമ്പടിയോടെ എഴുന്നള്ളിക്കും. ഇത്തവണ ഗംഭീര അത്തപൂക്കളം ഒരുക്കിയാണ് ലീഗ്
സിറ്റി മലയാളികൾ മാവേലി മന്നനെ സ്വീകരിക്കാനൊരുങ്ങുന്നത്. ലീഗ് സിറ്റിയിലെഎല്ലാ മലയാളികളും ജാതി മത ഭേദമന്യേ ആവേശപൂർവം മറ്റെല്ലാ പരിപാടികളുംമാറ്റിവെച്ചു കാത്തിരുന്ന് പങ്കെടുക്കുന്ന ഒന്നാണ് ഓണാഘോഷം.

സെപ്റ്റംബർ 9ന് ലീഗ് സിറ്റിയിലുള്ള വാൾട്ടർ ഹാൾ പാർക്ക്ഓഡിറ്റോറിയത്തിൽവെച്ചു രാവിലെ 9.00 മണിക്ക് പരിപാടികൾക്ക് തുടക്കം കുറിക്കും.വിവിധ തനതു കേരള കലാരുപങ്ങളായ പുലികളി, തിരുവാതിരകളി എന്നിവ ഉൾക്കൊള്ളിച്ചുള്ളഘോഷയാത്രയും, കൂടാതെ ലീഗ് സിറ്റി മലയാളികൾ അവതരിപ്പിക്കുന്ന നാടൻ ചെണ്ടമേളവും,വഞ്ചിപ്പാട്ടുകളും, നാടൻപാട്ടുകളും അതോടൊപ്പം വിവിധതരം കലാവിരുന്നുകളും,
അരങ്ങേറും.

ഉച്ചയോടെ മാവേലിമന്നനോപ്പം ഇരുന്നുള്ള വിഭവസമൃദ്ധമായ ഓണസദ്യക്കുശേഷം കുട്ടികൾക്കും മുതിർന്നവർക്കുമായി സംഘടിപ്പിക്കുന്ന വടംവലി, കബടികളി തുടങ്ങിയപത്തോളം മത്സരങ്ങളും ഓണാഘോഷത്തിന്റെ ഭാഗമായി നടക്കും. തുടർന്ന് മത്സരങ്ങളിലെവിജയികൾക്ക് സമ്മാനദാനവും നടത്തും.