- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നോർത്ത്‌സൈഡ് മലയാളി കമ്മ്യൂണിറ്റി ക്ലബ് 'പൊന്നോണ പുലരി 2017' സെപ്റ്റംബർ രണ്ടിന്
മെൽബൺ: നോർത്ത്‌സൈഡ് മലയാളി കമ്മ്യൂണിറ്റി ക്ലബിന്റെ പത്താമത് ഓണാഘോഷം 'പൊന്നോണ പുലരി 2017' സെപ്റ്റംബർ രണ്ടിന് (ശനിയാഴ്ച) ഡോണിബ്രൂക്ക് റോഡിലുള്ള വുഡ്‌സ്റ്റോക്ക് കമ്മ്യൂണിറ്റി ഹാളിൽ വച്ച് വിവിധ പരിപാടികളോടെ ആഘോഷിക്കുന്നു. 2016ലെ ഓസ്‌ട്രേലിയൻ സെൻസസ് പ്രകാരം ഓസ്‌ട്രേലിയായിൽ ഏറ്റവും കൂടുതൽ മലയാളികൾ താമസിക്കുന്ന പ്രദേശമായ ക്രഗീബേ കേന്ദ്രമായി കഴിഞ്ഞ പത്തു വർഷമായി പ്രവർത്തിക്കുന്ന നോർത്ത്‌സൈഡ് മലയാളി കമ്മ്യൂണിറ്റി ക്ലബിന്റെ(എൻഎംസിസി) ഈ വർഷത്തെ ഓണാഘോഷത്തിന് വളരെ വിപുലമായ ഒരുക്കങ്ങളാണ് നടന്നു വരുത്. സെപ്റ്റംബർ 2-ാം തിയതി രാവിലെ 9.30ന് ക്ലബിലെ എല്ലാ കുടുംബങ്ങളും ഒന്നുചേർന്നു ഓണപൂക്കളം ഒരുക്കിയാണ് ആഘോഷങ്ങൾ ആരംഭിക്കുന്നത്. പ്രസിഡന്റ് ജോസ് ജോസഫിന്റെ അദ്ധ്യക്ഷതയിൽ കൂടുന്ന യോഗത്തിൽ ഈ വർഷത്തെ ഭാരവാഹികളെല്ലാം ചേർ് നിലവിളക്കിൽ തിരി തെളിയിക്കുതോടെ 'പൊാേണ പുലരി 2017'ന് ഔദ്യോഗികമായി തുടക്കം കുറിക്കും. യോഗത്തിൽ ക്രിസ്റ്റീന ഷാജി സ്വാഗതവും ജോയിന്റ് സെക്രട്ടറി മിനി മെൽവിൻ കൃതഞ്ജതയും അർപ്പിക്കും. തുടർന്നു ചെണ്ടമേളത
മെൽബൺ: നോർത്ത്‌സൈഡ് മലയാളി കമ്മ്യൂണിറ്റി ക്ലബിന്റെ പത്താമത് ഓണാഘോഷം 'പൊന്നോണ പുലരി 2017' സെപ്റ്റംബർ രണ്ടിന് (ശനിയാഴ്ച) ഡോണിബ്രൂക്ക് റോഡിലുള്ള വുഡ്‌സ്റ്റോക്ക് കമ്മ്യൂണിറ്റി ഹാളിൽ വച്ച് വിവിധ പരിപാടികളോടെ ആഘോഷിക്കുന്നു. 2016ലെ ഓസ്‌ട്രേലിയൻ സെൻസസ് പ്രകാരം ഓസ്‌ട്രേലിയായിൽ ഏറ്റവും കൂടുതൽ മലയാളികൾ താമസിക്കുന്ന പ്രദേശമായ ക്രഗീബേ കേന്ദ്രമായി കഴിഞ്ഞ പത്തു വർഷമായി പ്രവർത്തിക്കുന്ന നോർത്ത്‌സൈഡ് മലയാളി കമ്മ്യൂണിറ്റി ക്ലബിന്റെ(എൻഎംസിസി) ഈ വർഷത്തെ ഓണാഘോഷത്തിന് വളരെ വിപുലമായ ഒരുക്കങ്ങളാണ് നടന്നു വരുത്. സെപ്റ്റംബർ 2-ാം തിയതി രാവിലെ 9.30ന് ക്ലബിലെ എല്ലാ കുടുംബങ്ങളും ഒന്നുചേർന്നു ഓണപൂക്കളം ഒരുക്കിയാണ് ആഘോഷങ്ങൾ ആരംഭിക്കുന്നത്. പ്രസിഡന്റ് ജോസ് ജോസഫിന്റെ അദ്ധ്യക്ഷതയിൽ കൂടുന്ന യോഗത്തിൽ ഈ വർഷത്തെ ഭാരവാഹികളെല്ലാം ചേർ് നിലവിളക്കിൽ തിരി തെളിയിക്കുതോടെ 'പൊാേണ പുലരി 2017'ന് ഔദ്യോഗികമായി തുടക്കം കുറിക്കും. യോഗത്തിൽ ക്രിസ്റ്റീന ഷാജി സ്വാഗതവും ജോയിന്റ് സെക്രട്ടറി മിനി മെൽവിൻ കൃതഞ്ജതയും അർപ്പിക്കും.
തുടർന്നു ചെണ്ടമേളത്തിന്റെയും താലപ്പൊലിയുടെയും വർണ്ണക്കുടകളുടെയും അകമ്പടിയോടെ ഘോഷയാത്രയായി മാവേലിത്തമ്പുരാനെ ഹാളിലേക്ക് ആനയിക്കും. തിരുവാതിരയും പുലികളിയും ഓണപ്പാട്ടുകളും നൃത്തങ്ങളുമായി മലയാള നാടിന്റെ കലാപാരമ്പര്യം വിളിച്ചോതുന്ന കലാവിരുന്നുമായി ക്ലബ് അംഗങ്ങൾ വേദി കയ്യടക്കുന്നതോടെ, ഓണത്തിന്റെ മധുരസ്മരണകൾ നിറയുന്ന വേദിയായി വുഡ്‌സ്റ്റോക്ക് കമ്മ്യൂണിറ്റി ഹാൾ മാറും. കലാവിരുന്നിനു ശേഷം ഓണാഘോഷത്തിന്റെ മുഖ്യാകർഷണമായ വിഭവസമൃദ്ധമായ ഓണസദ്യ ആഘോഷങ്ങൾക്ക് മാറ്റു കൂട്ടും. റോയ് ജോസഫ്, ജോയി ഫിലിപ്പ് എന്നിവരുടെ നേതൃത്വത്തിൽ എൻഎംസിസി കുടുംബാഗംങ്ങൾ തയൊണ് പത്താം വർഷത്തിലെ ഓണസദ്യ ഒരുക്കുന്നത്. ഓണസദ്യയെ തുടർ് വടം വലി, കുടംതല്ലി പൊട്ടിക്കൽ, സ്പൂൺ റെയ്‌സ്, പന്തുമാറ്റം തുടങ്ങിയ ഗ്രഹാതുരത്വമുണർത്തു ഓണക്കളികളും സംഘടിപ്പിച്ചിട്ടുണ്ട്. വൈകീട്ടു നാലുമണി ചായയോടെ ഓണാഘോഷം സമാപിക്കും.
ബാരി പ്‌ളാന്റ് ക്രെഗീബേ, മലബാർ ഫുഡ്‌സ്, ടച്ച് ഓഫ് ഏഷ്യ, മാക്‌സ് ടിവി, ഒമേഗ ബ്‌ളൈൻഡ്‌സ്, ജെഎംസി കംപ്യൂട്ടേഴ്‌സ്, ട്യൂട്ടർ കോമ്പ്, സെഹിയോൻ കഫെ, ഡിജിയോട്രികസ് ഡിജിറ്റൽ മീഡിയ എിവരാണ് 'പൊന്നോണ പുലരി 2017' സ്‌പോൺസർ ചെയ്തിരിക്കുന്നത്. ഓണാഘോഷത്തിലേക്ക് എല്ലാ മലയാളികളെയും സകുടുംബം ഭാരവാഹികൾ സ്വാഗതം ചെയ്യുന്നു. ഓണാഘോഷത്തിൽ പങ്കെടുക്കാനും ക്ലബിൽ അംഗത്വമെടുക്കാനും താല്പര്യമുള്ളവർ ജോസ് ജോസഫ്(0431 511 858), സജി ജോസഫ് (0403 677 835), ജെയ്‌സ്റ്റൊ ജോസഫ് (0421 290 206) എിവരുമായി ബന്ധപ്പെടണമെന്ന് സെക്രട്ടറി സജിമോൾ അനിൽ അറിയിച്ചു.
അഡ്രസ്: Woodstock Community Hall, 1391 Donnybrook Road, Woodstock