- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
മിന്നുന്ന ഓണക്കാഴ്ചകളുമായി കലയുടെ പൊന്നോണം ശ്രദ്ധേയമായി
ഫിലാഡൽഫിയ: യുവപ്രതിഭകളുടെ മിന്നുന്ന പ്രകടനങ്ങളുടെ വർണ്ണ പ്രഭയിൽ 'കല' മലയാളീ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ട ഓണം- ഇന്ത്യൻ സ്വാതന്ത്ര്യദിന സംയുക്ത ആഘോഷ പരിപാടികൾ സമൂഹശ്രദ്ധ പിടിച്ചുപറ്റി. പെൻസിൽവാനിയയിലെയും സമീപ പ്രദേശങ്ങളിലേയും മലയാളി കുടുംബങ്ങൾ തുടർച്ചയായ 39-ാമത് തവണയാണ് കലയുടെ നേതൃത്വത്തിൽ ഒന്നുചേർന്ന് ജന്മനാടിന്റെ ആഘോഷങ്ങൾ അവിസ്മരണീയമാക്കുന്നത്. ഓഗസ്റ്റ് 26 ശനിയാഴ്ച ഉച്ചയ്ക്ക് വിഭവസമൃദ്ധമായ ഓണസദ്യയെ തുടർന്ന് താലപ്പൊലിയും ചെണ്ടമേളവും തിരുവാതിരയുമായി മഹാബലിക്ക് സ്വീകരണം നൽകി. കലാ പ്രസിഡന്റ് ഡോ കുര്യൻ മത്തായി ഓണം കമ്മിറ്റി ചെയർമാൻ ജോജോ കോട്ടർ കോർഡിനേറ്റേഴ്‌സ് ജോർജ് മാത്യു സി പി ഔ, അലക്‌സ് ജോൺ, ട്രഷറർ ബിജു, സഖറിയ, രേഖാ ഫിലിപ്പ്, രാജപ്പൻ നായർ, സണ്ണി എബ്രഹാം, തോമസ് എബ്രഹാം, പ്രഭാ തോമസ്, മതായു പി ചാക്കോ, ജോസ് വി ജോർജ്, ജോജി ചെറുവേലിൽ തുടങ്ങിയവർ ആഘോഷ പരിപാടികൾക്ക് നേതൃത്വം നൽകി.ഫിലാഡൽഫിയാ സിറ്റി ടാക്‌സ് റിവ്യൂ ബോർഡ് എക്‌സിക്യൂട്ടീവ് ഡയറക്ടർ മെലിസ സി ആൻ്രേഡ മുഖ്യാതിഥി ആയിരുന്നു. ഫോമാ ജന
ഫിലാഡൽഫിയ: യുവപ്രതിഭകളുടെ മിന്നുന്ന പ്രകടനങ്ങളുടെ വർണ്ണ പ്രഭയിൽ 'കല' മലയാളീ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ട ഓണം- ഇന്ത്യൻ സ്വാതന്ത്ര്യദിന സംയുക്ത ആഘോഷ പരിപാടികൾ സമൂഹശ്രദ്ധ പിടിച്ചുപറ്റി.
പെൻസിൽവാനിയയിലെയും സമീപ പ്രദേശങ്ങളിലേയും മലയാളി കുടുംബങ്ങൾ തുടർച്ചയായ 39-ാമത് തവണയാണ് കലയുടെ നേതൃത്വത്തിൽ ഒന്നുചേർന്ന് ജന്മനാടിന്റെ ആഘോഷങ്ങൾ അവിസ്മരണീയമാക്കുന്നത്. ഓഗസ്റ്റ് 26 ശനിയാഴ്ച ഉച്ചയ്ക്ക് വിഭവസമൃദ്ധമായ ഓണസദ്യയെ തുടർന്ന് താലപ്പൊലിയും ചെണ്ടമേളവും തിരുവാതിരയുമായി മഹാബലിക്ക് സ്വീകരണം നൽകി.
കലാ പ്രസിഡന്റ് ഡോ കുര്യൻ മത്തായി ഓണം കമ്മിറ്റി ചെയർമാൻ ജോജോ കോട്ടർ കോർഡിനേറ്റേഴ്‌സ് ജോർജ് മാത്യു സി പി ഔ, അലക്‌സ് ജോൺ, ട്രഷറർ ബിജു, സഖറിയ, രേഖാ ഫിലിപ്പ്, രാജപ്പൻ നായർ, സണ്ണി എബ്രഹാം, തോമസ് എബ്രഹാം, പ്രഭാ തോമസ്, മതായു പി ചാക്കോ, ജോസ് വി ജോർജ്, ജോജി ചെറുവേലിൽ തുടങ്ങിയവർ ആഘോഷ പരിപാടികൾക്ക് നേതൃത്വം നൽകി.ഫിലാഡൽഫിയാ സിറ്റി ടാക്‌സ് റിവ്യൂ ബോർഡ് എക്‌സിക്യൂട്ടീവ് ഡയറക്ടർ മെലിസ സി ആൻ്രേഡ മുഖ്യാതിഥി ആയിരുന്നു. ഫോമാ ജനറൽ സെക്രട്ടറി ജിബി തോമസ്, ഞഢജ സാബു സ്‌കറിയ എന്നിവർ ഓണാശംസകൾ നേർന്നു.
പ്രസിദ്ധ സാഹിത്യകാരൻ അശോകൻ വേങ്ങാശേരി തിരുവോണ സന്ദേശവും നോവലിസ്റ്റ് നീനാ പനയ്ക്കൽ സ്വാതന്ത്ര്യദിന സന്ദേശവും നൽകി. മെറിൻ ബേബി, സ്‌നേഹാ റെജി എന്നിവർ ആങ്കർമാരായിരുന്നു.നുപുര ഡാൻസ് അക്കാദമിയിലെ വിദ്യാർത്ഥിനികൾ അവതരിപ്പിച്ച ഭാരതീയ നൃത്തങ്ങൾ കലാകേരത്തിന്റെ നടനവൈഭവം വിളിച്ചോതുന്നവയായിരുന്നു.അമേരിക്കയിലെ ഇന്ത്യൻ യുവത്വത്തിന്റെ ഊർജ്ജവും അർപ്പണബോധവും പ്രകടമാക്കിയ ധ്വനി ബീറ്റ്‌സ് പുണ്യാളൻസ് എന്നീ ഡാൻസ് ട്രൂപ്പുകളുടെ സമകാലീന നൃത്ത പ്രകടനങ്ങൾ സദസ്യരിൽ നിന്ന് നീണ്ട കയ്യടി നേടി.
അലീഷ്യ, ഹെൽഡ, യ്‌നുപ്, കെവിൻ എന്നിവരുടെ ഗാനങ്ങളും 7- ടോൺ എന്റർടെയിന്റ്‌മെന്റ്, കലാഭവൻ യുഎസ്എ എന്നീ ബാൻഡുകളുടെ പ്രത്യേക സംഗീത പരിപാടികളും പ്രേക്ഷക ഹൃദയങ്ങളിൽ രാഗ വിസ്മയം തീർത്തു. കേരളീയ വസ്ത്രധാരണ മത്സരത്തിൽ സമ്മാനാർഹരായവർക്ക് പ്രസിഡന്റ് ഡോ കുര്യൻ മത്തായി പുരസ്‌ക്കാരങ്ങൾ വിതരണം ചെയ്തു. ജനറൽ സെക്രട്ടറി ജോജോ കോട്ടൂർ കൃതജ്ഞത പ്രകാശിപ്പിച്ചു.