ച്ചക്കറി വിഭവങ്ങൾക്കും പ്രഥമനും, പൂവുകളാൽ അലംകൃതമായ പൂക്കളങ്ങളും വേണ്ടി മാത്രം ലോകത്ത് ഒരു ഉത്സവം കൊണ്ടാടുന്നുണ്ടെങ്കിൽ അത് നമ്മുടെ കാർഷിക ഉത്സവമായ ഓണം മാത്രമാകും. ഓണം എന്നാൽ നമ്മൾ മലയാളികളുടെ മനസ്സിൽ ആദ്യം ഓടി എത്തുന്നത് ഏറെ കുറെ എല്ലാ പച്ച കറികളും അടങ്ങിയ വിഭവ സമൃദ്ധമായ സദ്യയാണ് 25 -30 വർഷങ്ങൾക്കു മുൻപ് അല്ലെങ്കിൽ എന്നെയും നിങ്ങളെയും പോലെ ഉള്ള യുവതയ്ക്ക് മുൻപുണ്ടായിരുന്ന ഒരു തലമുറ മാനസികമായും, ശാരീരികാപരമായും, ആമാശയ പരമായും അത്രത്തോളം ആസ്വദിക്കുകയും, ആഹ്ലാദിക്കുകയും ചെയ്ത കേട്ട് കേൾവി അല്ലാതെ 25 വർഷങ്ങൾക്കു അപ്പുറം നമ്മൾ മലയാളികൾ ഓണത്തിന് ഇടയ്ക്കു കിട്ടുന്ന അവധി കാലം സിനിമകൾ കാണാൻ അല്ലാതെ നമ്മൾ ഏതു രീതിയിൽ ആണ് മാനസികമായി ഓണം ആഘോഷിച്ചത് ,ആഹ്ലാദിച്ചതു ?

എന്താണ് കാർഷിക വിളവെടുപ്പ് ഉത്സവം എന്ന് ലോകത്തിനു കാട്ടി കൊടുത്തവർ ആണ് നമ്മുടെ പൂർവികർ ഏറെ കുറെ നമ്മളിൽ എല്ലാവരും വ്യവസായ വത്കരണത്തിനു മുൻപ് കൃഷിയെയും,കാർഷിക മേഖലയെയും ആശ്രയിക്കുകയും,അതിലുപരി മണ്ണുമായി അത്രത്തോളം ചേർന്ന് നിന്നവരും ആയിരുന്നു മലയാളികൾ .നമ്മുടെ സ്വന്തം കൃഷിയും കാർഷിക വിഭവങ്ങളും ആയിരുന്നതിനാൽ ജൈവ വളങ്ങൾ ആയിരുന്നു കാർഷിക വിളകളെയും കൃഷിയെയും അന്ന് മുൻപോട്ടു നയിച്ചത്. വിഷമയമായ പച്ചക്കറി വിഭവങ്ങൾ ഇന്ന് നമ്മളെ നിത്യ രോഗികൾ ആകുവാൻ നമ്മളെ കാത്തു തീൻ മേശകളിൽ ഇടം പിടിച്ചപ്പോൾ നമ്മൾ കണ്ടും കേട്ടും ശീലിക്കാത്ത പുതിയ പുതിയ ജീവിത ശൈലി രോഗങ്ങൾ നമ്മളെ തേടി എത്തി പണ്ട് കാലത്തു ഒരു ആശുപത്രി എന്നത് പട്ടണ കേദ്രീകൃതമോ അല്ലെങ്കിൽ വിലേജുകൾക്കു പുറത്തോ ആയിരുന്നു വില്ലേജുകളിൽ കണ്ടിരുന്നത് ചെറിയ ക്ലിനിക്കുകളുടെ രൂപത്തിൽ ഉള്ളവയും.നമ്മുടെ തീന്മേശകൾ വിഷമയമായ പച്ചക്കറി വിഭവങ്ങൾ നിറഞ്ഞതോടു കൂടി പുതിയ രോഗങ്ങൾ വിരുന്നു കാരെ പോലെ നമ്മളെ തേടി എത്തി ഇപ്പോൾ അവ നമ്മുടെ സ്ഥിരം രോഗങ്ങൾ ആയി മാറിയതോടുകൂടി പഴയ വില്ലേജുകളിലെ ക്ലിനിക്കുകളുടെ സ്ഥാനത്തു ചെറിയ ഗ്രാമങ്ങളിൽ പോലും അത്യാധുനിക സൗകര്യങ്ങൾ ഉള്ള പഞ്ചനക്ഷത്ര ആശുപത്രികൾ തല ഉയർത്തി നില്കുന്നു പുതിയ രോഗങ്ങളുമായി വരുന്ന പുതിയ രോഗിക്ക് നിത്യ രോഗി യിലേക്കുള്ള വഴികാട്ടി ആയ്.ഈ ജീവിത ശൈലി രോഗത്തിന്റെ പിടിയിൽ പെട്ട് നമ്മളിൽ പലരും നമ്മളെ വിട്ടു പോവുകയോ അല്ലെങ്കിൽ പലരും നിത്യ രോഗികൾ ആകുകയും ചെയുന്ന കാഴ്ച ഇന്ന് ഓരോ മലയാളിക്കും സുപരിചിതമായ കഴിഞ്ഞു.

കഴിക്കുന്നത് വിഷമയം ആണ് എന്ന് തോന്നൽ തോന്നി തുടങ്ങിയ നമ്മളിൽ ചിലരെങ്കിലും കുറച്ചു വര്ഷങ്ങള്ക്കു മുൻപ് ചെറിയ ചെറിയ അടുക്കള തോട്ടങ്ങളും,മച്ചിലെ കൃഷിയുമായി വിഷ രഹിതമായ ഒരു നല്ല നാളേക്ക് വേണ്ടി അവർ ഒരു മുഴം മുൻപേ നടന്നു ആ രീതിയിൽ ഉള്ള ഒരു നീക്കം കുറെ കാലത്തോളം അങ്ങനെ ഉള്ള വീടുകളിൽ മാത്രം ഒതുങ്ങി അതൊരു സങ്കടിത കൃഷി സങ്കല്പത്തിലേക്കു നീങ്ങാൻ കഴിഞ്ഞില്ല മാത്രമല്ല ഭരകൂടങ്ങൾ അങ്ങനെ ഉള്ള മുന്നേറ്റങ്ങളെ കാര്യമായി എടുക്കുകയോ അതിനെ വേണ്ടവിധം പ്രോത്സാഹിപ്പിക്കുകയോ ചെയ്തില്ല.നമ്മളുടെ മടി അല്ലെങ്കിൽ നമ്മളിലെ നിസ്സഹായ അവസ്ഥ നല്ല രീതിയിൽ മുതലെടുത്തു അതിർത്തി കടന്നു വരുന്ന പച്ചക്കറി വണ്ടികൾ വിഷത്തിന്റെ തോത് വളരെ കൂടുതലായി വ്യാപിപ്പിക്കുകയും അതിർത്തി കടന്നു വരുന്ന ഭക്ഷണ സാധനങ്ങൾ വാൻ രീതിയിൽ ഉള്ള മാരക രോഗങ്ങളുടെ കൂടാരം ആയ് മാറി കഴിഞ്ഞപ്പോൾ ആണ് നമ്മൾ മലയാളികൾ ഉണർന്നു പ്രവർത്തിച്ചത് .

ഇവിടെ ആണ് നമ്മൾ ശ്രദ്ധിക്കേണ്ടത് ഭരണകൂടം ഇട പെടാൻ മടിച്ചു നിന്നപ്പോൾ അല്ലെങ്കിൽ ഭരണകൂടം തന്നെ അവർക്കു കൂട്ടു നിലയ്ക്കുകയും അവർക്കും അവരുടെ വിഷത്തിന്റെ വ്യാപ്തി മാത്രം പ്രതീക്ഷിച്ചു നമ്മുടെ ഇടയിൽ ചീരയെ പോലെ മുളച്ചു പടർന്നു പന്തലിച്ച പഞ്ച നക്ഷത്ര ആശുപത്രികൾക്കും അങ്ങനെ ഉള്ള മാഫിയ കൂട്ടങ്ങൾക്കും വേണ്ടി നിലനിന്നപ്പോൾ രാഷ്ട്രീയ ഭേദ മെന്ന നിലയിൽ തന്നെ പറയെട്ടെ അന്ന് പ്രതിപക്ഷ ത്തായിരുന്ന സിപിഐ (എം) മുൻകൈ എടുത്തു നമമുടെ ഗ്രാമ ഗ്രാമാന്തരങ്ങൾ തോറും നടപ്പിൽ വരുത്തിയ ജൈവ പച്ചക്കറി കൃഷി ജനങ്ങളുടെ ഇടയിൽ ഏറെ പ്രശംസ പിടിച്ചു പറ്റുകയും അത് വളരെ അധികം അളവിൽ ജനോപകാരപ്രദം ആകുകയും ചെയ്തു ആ അവസ്ഥയിലും അന്ന് ഭരിച്ചിരുന്നവർക്കു അത് കണ്ടു നിൽക്കാനേ കഴിഞ്ഞുള്ളു.

ഒരു വ്യവസ്ഥാപിത രാഷ്രീയ പാർട്ടിയുടെ അല്ലെങ്കിൽ ഒരു കേഡർ പാർട്ടിയുടെ അണികളെ അതിന്റെ നേതാക്കന്മാരെ ഈ രീതിയിൽ നേരിട്ട് ജന നന്മയ്ക്കും ജനങ്ങളുടെ ആരോഗ്യത്തിനും വേണ്ടി ഉപയോഗിച്ചത് ഇന്ത്യയിൽ തന്നെ ഇത് ആദ്യമോ അല്ലെങ്കിൽ ഇത് മറ്റു രാഷ്ട്രീയ പാർട്ടികൾക്ക് പ്രചോദനം ആകുകയോ ചെയുന്ന തരത്തിൽ വരെ കാര്യങ്ങൾ കൊണ്ടെത്തിക്കാൻ മുൻകൈ എടുത്തു പ്രാവർത്തികമാക്കിയ സിപിഐ (എം) എന്ന രാഷ്ട്രീയ കക്ഷിയെ ശത്രുക്കളെ പോലും നിശ്ചലരാക്കി അവരുടെ നല്ല പ്രവർത്തിക്കു ജനമനസ്സിൽ മറ്റു ചില പ്രവർത്തികളുടെ പേരിൽ വന്ന കറുത്ത പാടുകൾ നീക്കി പൊതു ജന നന്മക്കു വേണ്ടി ഞങ്ങൾ ഉണ്ട് എന്ന ബോധം പൊതു തലത്തിൽ ഉണ്ടാക്കി എടുക്കാൻ കഴുഞ്ഞു.

ഒരു സാമ്പത്തീക വിദഗ്ധൻ എന്തിനു കൃഷിയെ പ്രോത്സാഹിപ്പിക്കണം അയാൾ എന്തിനു മാലിന്യം നിർമ്മാർജനം ചെയ്യണം ഇങ്ങനെ ആണോ നമ്മുടെ ഒക്കെ മുൻ മന്ത്രിമാർ ചെയ്തിരുന്നത് നമ്മുടെ ആരോഗ്യം ഈ മനുഷ്യൻ എന്തിനു നോക്കണം അതിനു അയാൾ മന്ത്രി അല്ലല്ലോ.ശ്രീ മാൻ തോമസ് ഐസക് എന്ന മന്ത്രി ഈ പൊതു മണ്ഡലത്തിൽ നിലനിന്നിരുന്ന ഇത്തരം അബദ്ധ ധാരണകളെ എല്ലാം ചവിട്ടി മെതിച്ചാണ് സിപിഐ (എം) നേതൃത്വത്തിൽ നടപ്പിൽ വരുത്തിയ ജൈവ കൃഷിക്കും,ആലപ്പുഴ പട്ടണത്തിന്റെ മാലിന്യ നിർമ്മാർജനത്തിനും നേതൃത്വം കൊടുക്കുകയും അത് പൂർണമായ അർത്ഥത്തിൽ നടപ്പിൽ വരുത്തുകയും ചെയ്തു അധികാരം ഇല്ലാത്തപ്പോളും ഒരു ജനപ്രതിനിധിക്ക് എന്തൊക്കെ സമൂഹത്തിൽ ചെയ്യാം എന്ന് നല്ല ദീർഖ വീക്ഷണമുള്ള ആ നേതാവ് കാട്ടി തന്നു. അതിന്റെ തുടർച്ച എന്നോണം പുതിയ സർക്കാർ അധികാരത്തിൽ വരികയും വിഷരഹിത പച്ചക്കറി ജനങ്ങളിൽ എത്തുന്നു എന്ന് ഉറപ്പു വരുത്തുകയും ശ്രീമാൻ തോമസ് ഐസക്കിനെ പോലെ ഉള്ളവർ മന്ത്രി സഭയുടെ താക്കോൽ സ്ഥാനങ്ങളിൽ എത്തുകയും,അതിന്റെ നല്ല രീതിയിൽ നടപ്പിൽ വരുത്തുന്ന ശ്രീ,വി,എസ് സുനിൽ കുമാർ കൃഷി മന്ത്രി ആയതു കൂടി ആയപ്പോൾ 25-30 വര്ഷങ്ങള്ക്കു ശേഷം നമ്മൾ മലയാളിലകൾക്കു ഏറെ കുറെ പൂർണമായ അർത്ഥത്തിൽ അല്ലെങ്കിലും വിഷരഹിതമായ പച്ചക്കറിയോടു കൂടി ഉള്ള ഓണാഘോഷം നമ്മളിൽ നാടൻ സാധ്യ വട്ടത്തിന്റെ ആസ്വാദനത്തിനു ഇനി മണിക്കൂറുകൾ മാത്രം.

കഥകളിലും ഓണപ്പാട്ടുകളിലും നമ്മൾ കേട്ട് ശീലിച്ച മഹാബലി എന്ന ധർമ്മിഷ്ഠനായ കീഴാള രാജാവിനെ കഥകൾ മാത്രം ആണ് എന്ന് കാലങ്ങളായി അറിഞ്ഞിട്ടും വിദ്യ സമ്പന്നർ ആയ നമ്മൾ മലയാളികൾ നമ്മുടെ ഓണ യാഥാർഥ്യങ്ങളിലേക്കു കഥകളിലെ ആ ധർമ്മിഷ്ഠനായ നീതിമാനായ ആ രാജാവിനെ നമ്മുടെ സ്വന്തം എന്ന രീതിയിൽ ഒപ്പം നിർത്തി നമ്മൾ ഓണം ആഘോഷിച്ചു പൊന്നു.ഇന്ന് ചില ചിദ്ര ശക്തികൾ മഹാബലിയെയും അദ്ദേഹത്തിന്റെ ഓർമ്മകളെയും പൂണൂൽ ധാരിയുടെ പാദ സ്പർശമേറ്റു അന്ന് ചവിട്ടി താഴ്‌ത്തിയതിലും കൂടുതൽ ആഴത്തിൽ ചവിട്ടി താഴ്‌ത്താൻ ഉള്ള ശ്രമങ്ങൾക്കിടയിലും...

വിഷരഹിത പച്ചക്കറി യിലൂടെ ആരോഗ്യകരമായ സദ്യക്ക് അവസരമൊരുക്കിയ... മന്ത്രി തോമസ് ഐസക്കും, കൃഷി മന്ത്രി സുനിൽ കുമാറും ആണ് കീഴാള രാജാവായ മഹാബലി ആയ് ഈ ഓണനാളിൽ നമ്മുടെ മുൻപിൽ അവതരിക്കുന്നത്... രോഗമില്ലാത്ത ഒരു നല്ല നാളേക്ക് വേണ്ടി.