ഡബ്ലിൻ: ഐറിഷ് ഇന്ത്യൻ ഓർഗനൈസേഷന്റെ (I.I.O) പത്താമത് ഓണാഘോഷം വളരെ വിപുലവും വൈവിധ്യമായ പരിപാടികളോടെ  12 ശനിയാഴ്‌ച്ച നടത്തപ്പെടും. ബൂമോണ്ടിലെ സെന്റ്: ഫിയാക്രാസ് സ്‌കുളിൽ രാവിലെ 11-ന് ചെണ്ട മേളത്തോടെ തുടങ്ങുന്ന ആഘോഷത്തിൽ തിരുവാതിരകളി, സിനിമാറ്റിക് ഡാൻസ്, ഫാൻസി ഡ്രസ്സ്, സ്‌കിറ്റുകൾ, തുടങ്ങിയ കലാപരിപാടികളും കസേരകളി, മിഠായിപെറുക്കൽ, സുന്ദരിക്ക് പൊട്ടുകുത്തൽ തുടങ്ങിയ ഓണക്കളികളും വിഭവ സമൃദ്ധമായ ഓണ സദ്യ Soul Beats Drogheda യുടെ ഗാനമേള എന്നിവ ഉണ്ടായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.