സ്വോർഡ്‌സ് : സ്വോർഡ്‌സ്  ക്രിക്കറ്റ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ   മലയാളി കമ്മ്യുണിറ്റിയുടെ ഓണാഘോഷം  ഹൃദ്യമായി ആഘോഷിച്ചു. ഉച്ചക്ക്  1 മണിക്ക് തുടങ്ങിയ ഓണാഘോഷം വൈകിട്ട് 8.30 വരെ നീണ്ടു നിന്നു.  സ്വോർഡ്‌സിലും  പരിസര പ്രദേശങ്ങളിലും ഉള്ള മലയാളികൾ ഒരു മനസ്സോടെ ഒത്തു ചേർന്നപ്പോൾ അത് ഗൃഹാതുരത്വമേകുന്ന ഓർമ്മകൾ സമ്മാനിച്ചു.

വിഭവ സമൃദ്ധമായ സദ്യയോടെ തുടങ്ങിയ ആഘോഷത്തിൽ 300 ഓളം പേർ  പങ്കെടുത്തു. തുടർന്ന് നിലവിളക്ക് കൊളുത്തി ഓണാഘോഷങ്ങൾക്ക് തുടക്കം കുറിച്ച്.കുട്ടികളുടെ തിരുവാതിര, സിനിമാറ്റിക് ഡാൻസുകൾ, ഓണ പാട്ടുകൾ എന്നിവ ആഘോഷങ്ങൾക്ക് ഏറെ മാറ്റേകി.
തുടർന്ന് കുട്ടികൾക്കും മുതിർന്നവർക്കുമായി നിരവധി കുസൃതി കളികളും നടത്തപ്പെട്ടു. ഓണാഘോഷത്തോടനുബന്ധിച്ചു നടത്തിയ ചീട്ട് കളി മത്സരത്തിൽ വിജയികളായവർക്കുള്ള സമ്മാനവും നല്കി .ആദ്യമായി നടത്തപെട്ട  പഞ്ചഗുസ്തി മത്സരം വളരെ ആവേശത്തോടെയാണ് സ്വീകരിക്കപ്പെട്ടത്. വിവിധ മത്സരങ്ങൾക്ക് നിഷാ പ്രദീപും, ബെൻലി      അഗസ്റ്റിനും  നേതൃത്വം  നൽകി  നല്കി. ക്ലബ് പ്രസിഡന്റ് ജോർജ് പുറപ്പന്താനം സ്വാഗതവും കോർഡിനേറ്റർ മനോജ് ജേക്കബ് നന്ദിയും അർപ്പിച്ചു.

ഈ വർഷത്തെ  ഓണാഘോഷം വൻ വിജയമാക്കി തീർക്കാൻ സഹകരിച്ച ഏവർക്കും നന്ദി അർപ്പിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു
ഓണാഘോഷ മത്സര വിജയികൾ
 1.Made for ech other:Johnson & Tanya
 2.Single leg race:(5-9)=Sridhin Magesh
 3.Spoon Race:(5-9)=Rehna Roshan
 4.tSraw & Sweet Picking (9-15)-Aron Abraham
 5.Sweet Picking-Ameya Shoy

 6.Rummy 1st Prize: Thomaskutty Cherian
       2nd Prize: Binoy Augustine
       3rd Prize: Joshy Thomas& Manoj Nandanan
 7.Arm Wrestling (Mens)
 Below 80 Kg: Winner Binu Augustine
 Above 80 Kg:Winner Jimmy Mathew
 8. Arm Wrestling Women s
 Winner: Jisha Paval
9.Couple Ball walk
 Winner: Manoj Jacob & Anu Manoj
 10.Best Dresses Couple: Aneesh Antony & Reshma Aneesh