- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാധവ് ഗാഡ്ഗിൽ, കസ്തൂരി രംഗൻ ശുപാർശകൾ ശുദ്ധ അസംബന്ധം: പി സി ജോർജ്
മനാമ: മാധവ് ഗാഡ്ഗിൽ, കസ്തൂരി രംഗൻ കമ്മിറ്റി ശുപാർശകൾ ശുദ്ധ അസംബന്ധമാണെന്ന് കേരള ഗവണ്മെന്റ് ചീഫ് വിപ് പി സി ജോർജ്. ബഹ്‌റൈൻ മാർത്തോമ യുവജനസഖ്യം ഇസ ടൗൺ ഇന്ത്യൻ സ്‌കൂളിൽ സംഘടിപ്പിച്ച ഓണാഘോഷ പരിപാടിയായ 'പൊന്നോണം 2014 ന്റെ ഉത്ഘാടനം നിർവഹിക്കുകയിരുന്നു അദ്ദേഹം. നൂറ്റാണ്ടുകളായി മണ്ണിനോടും വന്യ മൃഗങ്ങളോടും പ്രതികൂല കാലാവസ്ഥയോടും പടവെട്ടി

മനാമ: മാധവ് ഗാഡ്ഗിൽ, കസ്തൂരി രംഗൻ കമ്മിറ്റി ശുപാർശകൾ ശുദ്ധ അസംബന്ധമാണെന്ന് കേരള ഗവണ്മെന്റ് ചീഫ് വിപ് പി സി ജോർജ്. ബഹ്‌റൈൻ മാർത്തോമ യുവജനസഖ്യം ഇസ ടൗൺ ഇന്ത്യൻ സ്‌കൂളിൽ സംഘടിപ്പിച്ച ഓണാഘോഷ പരിപാടിയായ 'പൊന്നോണം 2014 ന്റെ ഉത്ഘാടനം നിർവഹിക്കുകയിരുന്നു അദ്ദേഹം.
നൂറ്റാണ്ടുകളായി മണ്ണിനോടും വന്യ മൃഗങ്ങളോടും പ്രതികൂല കാലാവസ്ഥയോടും പടവെട്ടി മണ്ണിൽ പൊന്നു വിളയിച്ച കർഷകരെ ജീവൻ പണയം വച്ചും സംരക്ഷിക്കുവാൻ ശ്രമിക്കുമെന്ന് പറഞ്ഞ ചീഫ് വിപ്, അമേരിക്ക അടക്കമുള്ള വിദേശ ശക്തികൾക്കു സുഖവാസം നടത്തുന്നത്തിനുള്ള രഹസ്യ അജണ്ടയുടെ ഭാഗമാണ് മാധവ് ഗാഡ്ഗിൽ, കസ്തൂരി രംഗൻ കമ്മിറ്റി ശുപാർശകൾ എന്നും ആരോപിച്ചു.
സദസ്സിനോട് ചോദ്യങ്ങൾ ചോദിക്കുവാൻ ആവശ്യപ്പെട്ട പി സി, ഓരോ ചോദ്യത്തിനും വ്യക്തമായ ഉത്തരവും നൽകി. റവ. രഞ്ജി വർഗീസ് മല്ലപ്പള്ളി ആധ്യക്ഷം വഹിച്ച പൊതുയോഗത്തിൽ, റവ. ജേക്കബ്. വി ജോർജ്, ഏബ്രഹാം ജോൺ, റെജി ടി. എബ്രഹാം, അനു തോമസ് ജോൺ, ജബിൻ ജോൺ എന്നിവർ പ്രസംഗിച്ചു. തുടർന്ന് ആയിരത്തഞ്ഞൂറോളം പേർ പങ്കെടുത്ത ഓണ സദ്യയും അത്തപ്പൂക്കളമത്സരവും വിവിധയിനം കലാപരിപാടികളും നടന്നു.

