ബംഗളൂരു: കേരളസമാജം ബംഗളൂരു കന്റോൺമെന്റ് സോണിന്റെ ആഭിമുഖ്യത്തിൽ ഓണാഘോഷങ്ങൾ ഒക്ടോബർ 23ന് ആർടി നഗറിലെ തരളബാലുകേന്ദ്രയിൽ നടക്കും. ആഘോഷങ്ങളുടെ ഭാഗമായി ഇന്ന് കായികമേള സുൽത്താൻപാളയ പുഷ്പാഞ്ജലി തീയറ്ററിനു സമീപമുള്ള ശ്രീ ലാൽ ബഹദൂർ ശാസ്ത്രി ഗവ. ഫസ്റ്റ് ഗ്രേഡ് കോളജ് മൈതാനത്ത് നടക്കും.

ബിബിഎംപി കാവൽ ബൈരസാന്ദ്ര കോർപറേറ്റർ നേത്ര നാരായൺ കായികമേള ഉദ്ഘാടനം ചെയ്യും. ഓട്ടമത്സരം, ഷോട്ട്പുട്ട്, ഡിസ്‌കസ് ത്രോ, വടംവലി തുടങ്ങിയ മത്സരങ്ങളാണ് വിവിധ പ്രായക്കാർക്കായി നടത്തുന്നത്. പരിപാടിയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി ചെയർമാൻ വി.എൽ. ജോസഫ്, വൈസ് പ്രസിഡന്റ് സി.കെ. മനോഹരൻ, കൺവീനർ കെ. അനിൽ കുമാർ, എ.പി നാണു എന്നിവർ അറിയിച്ചു.