മനാമ: ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ്സ് ദേശീയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ അലി ബിൻ ഇബ്രാഹിം അൽ കമ്പനി ലേബർ ക്യാമ്പിൽ വെച്ച് സംഘടിപ്പിച്ചു. വിവിധ കലാമത്സരങ്ങളോടെ ആരംഭിച്ച ഓണാഘോഷം വിഭവ സമൃദ്ധമായ സദ്യയോടെ അവസാനിച്ചു. ആഘോഷ പരിപാടികൾ ബഹ്റൈൻ കേരളീയ സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണ പിള്ള ഉത്ഘാടനം ചെയ്തു.

ഐ വൈ സി സി ദേശീയ പ്രസിഡന്റ് ബേസിൽ നെല്ലിമറ്റം അധ്യക്ഷത വഹിച്ച യോഗത്തിന് പ്രോഗ്രാം കൺവീനർ ബിജു മലയിൽ സ്വാഗതവും ദേശീയ ട്രഷർ ഹരി ഭാസ്‌കർ നന്ദിയും പറഞ്ഞു. ബി കെ എസ് ഓണംഘോഷയാത്രക്ക് വിവിധ വേഷങ്ങൾ അവതരിപ്പിച്ച ഐ വൈ സി സി യുടെ കലാകാരന്മാരെ ചടങ്ങിൽ ആദരിച്ചു. ആഘോഷ പരിപാടികൾക്ക് ആശംസകൾ അർപ്പിച്ച് ദേശീയ ജനറൽ സെക്രട്ടറി ഫാസിൽ വട്ടോളി, നോർക്ക റൂട്‌സ് കോ ഓർഡിനെറ്റർ സിറാജുദ്ധീൻ എന്നിവർ സംസാരിച്ചു.

ആർട്‌സ് വിങ് കൺവീനർ ഷംസീർ വടകര, സ്പോർട്സ് വിങ് കൺവീനർ മനു, വൈസ് പ്രസിഡന്റ് മാരായ ദിലീപ് ബാലകൃഷ്ണൻ, റിച്ചി കളതുരുത്ത്, ജോയിന്റ് ട്രഷർ സന്തോഷ്, ചാരിറ്റി വിങ് കൺവീനർ ശിഹാബ് കറുകപുത്തൂർ, ജോയിന്റ് സെക്രട്ടറി ബിനീത് ബാഹുലേയൻ, ക്യാമ്പ് മാനേജർ ഷിന്റ്റോ എന്നിവർ പരിപാടികൾക്ക് നേതുത്വം നൽകി .