- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബംഗളൂരിൽ തിരുവോണ സദ്യയും ഓണാഘോഷവും 28ന്
ബംഗളൂരു: സുവർണകർണാടക കേരളസമാജം ബംഗളൂരു ഈസ്റ്റ് സോണും ന്യൂ കൈരളി റസ്റ്റോറന്റും ചേർന്നു നടത്തുന്ന ഓണസദ്യയും ഓണാഘോഷവും തിരുവോണ ദിവസമായ ഓഗസ്റ്റ് 28ന് കമ്മനഹള്ളിയിലെ കാമ്പസ് ക്രൂസേഡ് ഫോർ ക്രൈസ്റ്റ് ഓഡിറ്റോറിയത്തിൽ നടത്തും.രാവിലെ 8.30 ന് അത്തപ്പൂക്കള മത്സരത്തോടെ ആഘോഷപരിപാടികൾ ആരംഭിക്കും. ആഘോഷപരിപാടികളോടൊപ്പം ഓണസദ്യയും ശിങ്കാരി മേളവ
ബംഗളൂരു: സുവർണകർണാടക കേരളസമാജം ബംഗളൂരു ഈസ്റ്റ് സോണും ന്യൂ കൈരളി റസ്റ്റോറന്റും ചേർന്നു നടത്തുന്ന ഓണസദ്യയും ഓണാഘോഷവും തിരുവോണ ദിവസമായ ഓഗസ്റ്റ് 28ന് കമ്മനഹള്ളിയിലെ കാമ്പസ് ക്രൂസേഡ് ഫോർ ക്രൈസ്റ്റ് ഓഡിറ്റോറിയത്തിൽ നടത്തും.
രാവിലെ 8.30 ന് അത്തപ്പൂക്കള മത്സരത്തോടെ ആഘോഷപരിപാടികൾ ആരംഭിക്കും. ആഘോഷപരിപാടികളോടൊപ്പം ഓണസദ്യയും ശിങ്കാരി മേളവും തിരുവാതിരകളിയും മറ്റു കലാപരിപാടികളും ഉണ്ടായിരിക്കും. ഓണാഘോഷ പരിപാടികളുടെ നടത്തിപ്പിനു കൺവീനർ ആയി സക്കറിയ സേവ്യറെയും ജോയിന്റ് കൺവീനർമാരായി ബിജു ജോസഫ്, ടി. ശ്രീകാന്ത് എന്നിവരെയും തെരഞ്ഞെടുത്തതായി സോൺ ചെയർമാൻ കെ.ജെ. ബൈജു അറിയിച്ചു. പരിപാടികളുടെ കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടുക. ഫോൺ: 9448507900, 9448172775, 9980919675.
Next Story