- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബൂമോണ്ടിൽ ശനിയാഴ്ച ഓണാഘോഷം പൊടിപൊടിക്കും
ഡബ്ലിൻ: അയർലണ്ടിലെ ആദ്യകാല കലാ സാംസ്കാരിക സംഘടനയായ ഐറിഷ് ഇന്ത്യൻ ഓർഗനൈസേഷന്റെ (ഐഐഒ) തുടർച്ചയായ 10-ാമത് ഓണാഘോഷവും ദശാബ്ദിയാഘോഷവും വിപുലവും വൈവിധ്യപൂർവ്വവുമായ പരിപാടികളോടെ 12 ശനിയാഴ്ച നടത്തപ്പെടും. ബൂമോണ്ടിലെ സെന്റ് ഫിയാക്രാസ് സ്‌ക്കൂളിൽ രാവിലെ 11 മണിക്ക് ആരംഭിക്കുന്ന ആഘോഷത്തിൽ പ്രവാസികാര്യ തൊഴിൽ വകുപ്പ് മന്ത്രി റിച്ചാർഡ് ബർട്ടൻ മ
ഡബ്ലിൻ: അയർലണ്ടിലെ ആദ്യകാല കലാ സാംസ്കാരിക സംഘടനയായ ഐറിഷ് ഇന്ത്യൻ ഓർഗനൈസേഷന്റെ (ഐഐഒ) തുടർച്ചയായ 10-ാമത് ഓണാഘോഷവും ദശാബ്ദിയാഘോഷവും വിപുലവും വൈവിധ്യപൂർവ്വവുമായ പരിപാടികളോടെ 12 ശനിയാഴ്ച നടത്തപ്പെടും.
ബൂമോണ്ടിലെ സെന്റ് ഫിയാക്രാസ് സ്‌ക്കൂളിൽ രാവിലെ 11 മണിക്ക് ആരംഭിക്കുന്ന ആഘോഷത്തിൽ പ്രവാസികാര്യ തൊഴിൽ വകുപ്പ് മന്ത്രി റിച്ചാർഡ് ബർട്ടൻ മുഖ്യാതിഥിയായിരിക്കും. കാൽ ലക്ഷം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിച്ചുകൊണ്ട് 250 മില്യൻ യൂറോ ചെലവിടുന്ന പുതിയ പദ്ധതി കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ച അദ്ദേഹത്തിൽ നിന്ന് പ്രവാസികൾക്ക് അനുകൂലമായ പുതിയ പദ്ധതി പ്രഖ്യാപനങ്ങൾ ഈയവസരത്തിൽ ഉണ്ടാകുമെന്നാണ് ഐറിഷ് മലയാളി സമൂഹം പ്രതീക്ഷിക്കുന്നത്.
അയർലണ്ടിലെ എല്ലാ പ്രമുഖ സംഘടനകളുടെയും സാന്നിധ്യവും സഹകരണവും ഉണ്ടാകുമെന്ന് അറിയിച്ചിട്ടുണ്ട്. രാവിലെ 11 മണിക്ക് ആരംഭിക്കുന്ന ഓണാഘോഷ പരിപാടികളുടെ തുടർച്ചയായി റോയൽ കാറ്ററിങ് ഒരുക്കുന്ന വിഭവസമൃദ്ധമായ ഓണസദ്യയും കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാ കായിക വിരുന്നും ദ്രോഗഡ സോൾ ബീറ്റ്‌സ് ഒരുക്കുന്ന ഗാനമേളയും ഉണ്ടായിരിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ജോബി - 0877 8813 86, നെസ്സൻ - 0873 5795 77, സോണി - 0876 7212 84