കൊളോൺ: കൊളോൺ കേരള സമാജത്തിന്റെ ആഭിമുഖ്യത്തിൽ പ്രവാസി രണ്ടാം തലമുറയെയും ജർമൻ സുഹൃത്തുക്കളെയും പങ്കെടുപ്പിച്ചുകൊണ്ട് തിരുവോണമഹോൽസവം ആഘോഷിക്കുന്നു. കൊളോൺ, വെസ്‌ലിങ് സെന്റ് ഗെർമാനൂസ് ദേവാലയ ഓഡിറ്റോറിയത്തിൽ (ബോണർ സ്ട്രാസെ 1, 50389,) ഓഗസ്റ്റ് 22നു (ശനി) വൈകുന്നേരം ആറിന് (പ്രവേശനം 5.30 മുതൽ) പരിപാടികൾ ആരംഭിക്കും.

മാവേലിമന്നന് വരവേൽപ്പ്, തിരുവാതിരകളി, ശാസ്ത്രീയ നൃത്തങ്ങൾ, നാടോടിനൃത്തങ്ങൾ, സംഘനൃത്തങ്ങൾ എന്നിവയ്ക്കു പുറമേ പുലികളി, മേളപ്പെരുമ മുഴക്കാൻ ചെണ്ടമേളം തുടങ്ങിയ കേരളത്തിന്റെ തനതായ കലാരൂപങ്ങൾ അവതരിപ്പിക്കപ്പെടുന്നതോടൊപ്പം വിഭവസമൃദ്ധമായ ഓണസദ്യയും ഉണ്ടായിരിക്കും.

മൂന്നു പതിറ്റാണ്ടു പിന്നിട്ട സമാജത്തിന്റെ ഓണാഘോഷത്തിന്റെ ഭാഗമായി നടത്തിയ കൊളോൺ പൊക്കാൽ (ട്രോഫി), ജർമൻ പൊക്കാൽ എന്നീ ചീട്ടുകളി മത്‌സരങ്ങളിലെ വിജയികൾക്കുള്ള ട്രോഫികളും, ജർമൻ കർഷകശ്രീ അവാർഡും വിതരണം ചെയ്യുമെന്ന് പ്രസിഡന്റ് ജോസ് പുതുശേരി അറിയിച്ചു.

ഈ സായാഹ്നത്തിൽ സാധിക്കുന്ന ഏവരും കേരളീയ വേഷമണിഞ്ഞ് ആഘോഷത്തിൽ പങ്കുചേരുവാൻ കേരള സമാജം സ്‌നേഹപൂർവം സ്വാഗതം ചെയ്തു.

വിവരങ്ങൾക്ക്: ജോസ് പുതുശേരി (പ്രസിഡന്റ്) 02232 34444, ഡേവീസ് വടക്കുംചേരി (ജനറൽ സെക്രട്ടറി) 0221 5904183, ഷീബ കല്ലറയ്ക്കൽ (ട്രഷറർ) 0221 6808400, (കൾച്ചറൽ സെക്രട്ടറി) 02232 962366, സെബാസ്റ്റ്യൻ കോയിക്കര (വൈസ് പ്രസിഡന്റ്) 0211 413637, പോൾ ചിറയത്ത് (സ്പോർട്സ് സെക്രട്ടറി 02403 35108, ജോസ് നെടുങ്ങാട്ട് 02236 45048 (ജോ.സെക്രട്ടറി), ഹോട്ട്‌ലൈൻ 0176 56434579, 0173 2609098. വെബ്‌സൈറ്റ്: http://www.keralasamajamkoeln.de