ഡബ്‌ളിൻ: ഡബ്‌ളിൻ സീറോ മലബാർ ചർച്ച് മെരിയൻ റോഡ് സെന്റ്. ജോസഫ് കൂട്ടായ്മയുടെ തിരുവോണാഘോഷം 10 ശനിയാഴ്ച സ്റ്റില്ലോർഗനിലുള്ള സെന്റ് ബ്രിജിഡ്‌സ് ഓഡിറ്റോറിയത്തിൽ വച്ച് രാവിലെ 10 മണിമുതൽ വൈകുന്നേരം 4 വരെ നടത്തപ്പെടും.

കുട്ടികളുടേയും മുതിർന്നവരുടേയും വിവിധയിനം കലാകായിക മത്സരങ്ങൾ, തിരുവാതിര, അത്തപ്പൂക്കളം എന്നിവ ഓണാഘോഷ പരിപാടികളോടനുബന്ധിച്ച് ഉണ്ടായിരിക്കും.

ആഘോഷങ്ങൾക്ക് കൊഴുപ്പേകുവാൻ പുരുഷന്മാരുടേയും സ്ത്രീകളുടേയും വടംവലി മത്സരവും മാവേലിമന്നന്റെ എഴുന്നള്ളത്ത് വിഭവസമൃദ്ധമായ തിരുവോണ സദ്യ എന്നിവ ഒരുക്കിയിട്ടുണ്ടെന്ന് സംഘാടകർ അറിയിച്ചു.

നഷ്ടപ്പെട്ടുപോയ ഓണക്കാലത്തെ ബാല്യകാല സ്മൃതികൾ അയവിറക്കുവാനും അവ നമ്മുടെ പുതിയ തലമുറയ്ക്ക് പകർന്ന് നൽകുവാനുമുള്ള ഒരു അവസരമായി കരുതി തിരുവോണാഘോഷ പരിപാടികളിലേക്ക് കൂട്ടയ്മയിലെ എല്ലാ അംഗങ്ങളും എത്തിച്ചേരണമെന്ന് ചാപ്‌ളയിൻ ഫാ. ആന്റണി ചീരംവേലിൽ അഭ്യർത്ഥിച്ചു.