ഡബ്ബിൻ: ലൂക്കൻ മലയാളി ക്ലബിന്റെ നേതൃത്വത്തിൽ 2 ശനിയാഴ്ച രാവിലെ 10 മണി മുതൽ 6 മണി വരെ പാമേഴ്‌സ് ടൗൺ സെന്റ് ലോർക്കൻസ് സ്‌കൂൾ ഹാളിൽ പൊന്നോണം ആഘോഷിക്കുന്നു. അത്തപ്പൂക്കളം, കായിക മത്സരങ്ങൾ, വടംവലി തുടങ്ങിയവയക്കു ശേഷം ഓണ സദ്യ.

തുടർന്ന് മാവേലിമന്നന് വരവേൽപ്പ്, പുലികളി, ചെണ്ടമേളം, തിരുവാതിര, ഭരതനാട്യം, സംഘനൃത്തങ്ങൾ, ഓണപ്പാട്ട, നാടൻ പാട്ട്, ഗാനമേള, സാംസ്‌കാരിക സമ്മേളനം എന്നിവ നടക്കും. പ്രസിഡന്റ് ഡൊമിനിക് സാവിയോയുടെ നേതൃത്വത്തിൽ റോയി പേരയിൽ, ജയൻ തോമസ്, ബിജു ഇടക്കുന്നത്ത്, തോമസ് കളത്തിപ്പറമ്പിൽ, റെജി കുര്യൻ, സെബാസ്റ്റ്യൻ കുന്നുംപുറം, ഷൈജു കൊച്ചിൻ, ലിജോ അലക്‌സ്, ജോൺസൺ ചക്കാലയ്ക്കൽ, മാത്യൂസ് ചേലക്കൽ, സോജൻ ജോസഫ്, തമ്പി മത്തായി, ടോമി അട്ടിയിൽ, സണ്ണി ഇളംകുളത്ത്, ജോസ് മത്തായി, ബിനോയി ജോസഫ് എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ പ്രവർത്തിച്ചുവരുന്നു.


കൂടുതൽ വിവരങ്ങൾക്ക്:

റോയി പേരയിൽ (സെക്രട്ടറി) 0876694782
രാജി ഡൊമനിക് 0892137888
ബിജു ഇടക്കുന്നത്ത് 0834440409