ഡബ്ലിൻ: ലൂക്കൻ മലയാളി ക്ലബ്ബിന്റെ പത്താം വാർഷികത്തിൽ നടത്തുന്ന പത്തുദിവസത്തെ ഓണാഘോഷങ്ങൾക്ക് നാലിന് തിരിതെളിയും. ലൂക്കൻ ബുഷ് സെന്ററിൽ വൈകിട്ട് 6.15 ന് അത്തപ്പൂക്കള മത്സരവും പായസ മത്സരവും നടത്തും. അത്തപ്പൂക്കള മത്സരത്തിന് ഒറ്റയ്ക്കോ ഗ്രൂപ്പായോ മത്സരിക്കാം.

അന്നേ ദിവസം നടക്കുന്ന ഓണപ്പായസ മത്സരത്തിൽ പങ്കെടുക്കുന്നവർ വീടുകളിൽ പാചകം ചെയ്ത ശേഷം പായസം ബുഷ് സെന്ററിൽ എത്തിക്കണം. അത്തപ്പൂക്കള മത്സരം സ്പോൺസർ ചെയ്യുന്നത് ഓസ്‌ക്കാർ ട്രാവൽസും പായസമത്സരത്തിന് ക്യാഷ് പ്രൈസ് നൽകുന്നത് റോയൽ കാറ്ററിംഗുമാണ്.സെപ്റ്റംബർ 17 നാണ് പ്രധാന ഓണാഘോഷ പരിപാടികൾ നടക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് റോയി പേരയിൽ - 087 66 94 782, സോജൻ വർഗീസ് - 087 98 67 063, ജാൻസി ജോൺസൺ - 087 77 63 202 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.