- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മെൽബണിൽ ഓസ്ട്രേലിയൻ കലാകാരന്മാരുടെ കളരി പയറ്റും മെഗാ ചെണ്ടമേളവും സെപ്റ്റംബർ മൂന്നിന്
മെൽബൺ: മലയാളീ അസോസിയേഷൻ ഓഫ് വിക്ടോറിയ നാൽപ്പതാം വാർഷീകത്തോടനുബന്ധിച്ചു ഓസ്ട്രേലിയൻ കലാകാരന്മാർ അവതരിപ്പിക്കുന്ന കളരി പയറ്റും, മുപ്പത്തഞ്ചോളം ചെണ്ടമേളക്കാർ അണിനിരക്കുന്ന മെഗാ നാസിക് ഡോൾ ചെണ്ടമേളവും അരങ്ങേറുന്നു. കേരളത്തിൽ പോയി പ്രത്യേക പരിശീലനം നേടിയാണ് ഓസ്ട്രേലിയൻ, പഞ്ചാബി കലാകാരന്മാർ ആണ് കളരിപ്പയറ്റ് അവതരിപ്പിക്കുന്നത്. ബീറ്റ്‌സ്‌ബൈ ഗ്രൂപ്പ് സോളമൻ ജോസെഫിന്റെ നേതൃത്വത്തിൽ മുപ്പത്തഞ്ചോളം ചെണ്ടമേളക്കാർ ആണ് ചെണ്ടമേളത്തിനായി തായാറെടുക്കുന്നത്. സെപ്റ്റംബർ 3 ശനിയാഴ്ച സ്പ്രിംങ് വെയിൽ ടൗൺ ഹാളിൽ (Address- 397 Springvale Road, Springvale VIC) വച്ചാണ് പരിപാടികൾ നടക്കുന്നത്. 1976 ൽ ആരംഭിച്ച മലയാളീ അസോസിയേഷൻ ഓഫ് വിക്ടോറിയയുടെ നാൽപ്പതാം വാർഷീക ആഘോഷങ്ങൾ വിപുലമായ ചടങ്ങുകളോടെ ആണ് ആഘോഷിക്കുന്നത്. പി സി ജോർജ്, ജയരാജ് വാരിയർ എന്നിവർ ആണ് ഈ വർഷത്തെ അതിഥികൾ. Money Gram money exchange, PFG Money ആണ് പ്രധാന സ്‌പോൺസർമാർ. രാവിലെ 10 മണിക്ക് വടം വലി മത്സരവും, 12 മണിക്ക് ഓണ സദ്യയും, രണ്ടര മണി മുതൽ ഓണാഘോഷങ്ങളും, മലയ
മെൽബൺ: മലയാളീ അസോസിയേഷൻ ഓഫ് വിക്ടോറിയ നാൽപ്പതാം വാർഷീകത്തോടനുബന്ധിച്ചു ഓസ്ട്രേലിയൻ കലാകാരന്മാർ അവതരിപ്പിക്കുന്ന കളരി പയറ്റും, മുപ്പത്തഞ്ചോളം ചെണ്ടമേളക്കാർ അണിനിരക്കുന്ന മെഗാ നാസിക് ഡോൾ ചെണ്ടമേളവും അരങ്ങേറുന്നു. കേരളത്തിൽ പോയി പ്രത്യേക പരിശീലനം നേടിയാണ് ഓസ്ട്രേലിയൻ, പഞ്ചാബി കലാകാരന്മാർ ആണ് കളരിപ്പയറ്റ് അവതരിപ്പിക്കുന്നത്. ബീറ്റ്‌സ്‌ബൈ ഗ്രൂപ്പ് സോളമൻ ജോസെഫിന്റെ നേതൃത്വത്തിൽ മുപ്പത്തഞ്ചോളം ചെണ്ടമേളക്കാർ ആണ് ചെണ്ടമേളത്തിനായി തായാറെടുക്കുന്നത്.
സെപ്റ്റംബർ 3 ശനിയാഴ്ച സ്പ്രിംങ് വെയിൽ ടൗൺ ഹാളിൽ (Address- 397 Springvale Road, Springvale VIC) വച്ചാണ് പരിപാടികൾ നടക്കുന്നത്. 1976 ൽ ആരംഭിച്ച മലയാളീ അസോസിയേഷൻ ഓഫ് വിക്ടോറിയയുടെ നാൽപ്പതാം വാർഷീക ആഘോഷങ്ങൾ വിപുലമായ ചടങ്ങുകളോടെ ആണ് ആഘോഷിക്കുന്നത്. പി സി ജോർജ്, ജയരാജ് വാരിയർ എന്നിവർ ആണ് ഈ വർഷത്തെ അതിഥികൾ. Money Gram money exchange, PFG Money ആണ് പ്രധാന സ്‌പോൺസർമാർ.
രാവിലെ 10 മണിക്ക് വടം വലി മത്സരവും, 12 മണിക്ക് ഓണ സദ്യയും, രണ്ടര മണി മുതൽ ഓണാഘോഷങ്ങളും, മലയാളീ അസോസിയേഷൻ ഓഫ് വിക്ടോറിയ നാൽപ്പതാം വാർഷീക ആഘോഷങ്ങളും നടക്കും. ഡോ. രാമൻ മാരാർ മെമോറിയൽ സോക്കർ ടൂർണമെന്റ്, കേരള പ്രീമിയർ ലീഗ് സീസൺ 2 എന്നിവയുടെ വിജയികൾക്കുള്ള സമ്മാന വിതരണം എന്നിവ ഓണം വേദിയിൽ നടക്കും.
മലയാളീ അസോസിയേഷൻ ഓഫ് വിക്ടോറിയയുടെ ഓണാഘോഷങ്ങളിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ തോമസ് വതപ്പള്ളി (0412 126 009), സജി മുണ്ടക്കൻ (0435 901 661), sunitha susan (0422 710 415) എന്നിവരെ ബന്ധപ്പെടുക. കൂടാതെ മലയാളീ അസോസിയേഷൻ ഓഫ് വിക്ടോറിയയുടെ വെബ്സൈറ്റ് ആയ www.mavaustralia.com.au, secretary@mavaustralia.com.au എന്ന ഇമെയിൽ വിലാസത്തിലും, ഫേസ് ബുക്ക് പേജ് (www.facebook.com/malayaleevictoria) എന്നിവിടങ്ങളിൽ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. www.malayalamshows.com.au എന്ന വെബ്‌സൈറ്റിൽ ഓൺലൈൻ ബുകിങ് നടത്താം.