- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മിസ്സിസ്സാഗ കേരള അസ്സോസിയേഷന്റെ ഓണാഘോഷം 2016 സെപ്റ്റംബർ മൂന്നിന്
മിസ്സിസ്സാഗ: മലയാളി കൂട്ടായ്മയായ ' മിസ്സിസ്സാഗ കേരള അസ്സോസിയേഷന്റെ' ഓണാഘോഷം സെപ്റ്റംബർ മൂന്നിന് ശനിയാഴ്ച എറ്റോബിക്കോവിലുള്ള മൈക്കിൾ പവർ സെന്റ് ജോസഫ് സ്‌കൂളിൽ നടക്കും. വൈകിട്ട് അഞ്ചു മണിക്കാണ് പരിപാടി എന്ന് പ്രസിഡന്റ് പ്രസാദ് നായർ അറിയിച്ചു. പുലികളിയും താലപ്പൊലിയും ചെണ്ടമേളവും പൂക്കളവുമായി വർണ്ണാഭമായ ഘോഷയാത്രയുടെ അകമ്പടിയോടെ പ്രജകൾ മാവേലിയെ വരവേൽക്കും. പരാമ്പര്യ രീതിയിലുള്ള വിഭവ സമൃദ്ധമായ ഓണ സദ്യക്ക് ശേഷം കാനഡയിലെ പ്രാവീണ്യമുള്ള കലാകാരന്മാർ അവതരിപ്പിക്കുന്ന ഗാനമേള, നൃത്തം, തിരുവാതിര, ഹാസ്യകല തുടങ്ങിയ കലാ സാംസ്‌കാരിക പരിപാടികൾ ഒരുക്കിയിട്ടുണ്ട്. കേരളത്തിലെ പ്രമുഖ ബിൽഡറായ അസറ്റ് ഹോംസ് മുഖ്യ പ്രാരംഭകരാകുന്ന പരിപാടിയുടെ മുന്നോടിയായി കുട്ടികൾക്കുള്ള വർണ്ണചിത്രരചന മത്സരം സംഘടിപ്പിക്കുന്നു. ' മാവേലി കാനഡയിൽ ' എന്ന ആശയത്തെ മുൻനിർത്തിയാണ് ചിത്രരചന മത്സരം. ഇ-മെയിൽ വഴി അയച്ചു കിട്ടുന്നതിൽ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന ചിത്രം ഈ പരിപാടിയുടെ ഭാഗമായി പുറത്തിറക്കുന്ന പുസ്തകത്തിൽ മുഖചിത്രമായി അച്ചടിച്ച്
മിസ്സിസ്സാഗ: മലയാളി കൂട്ടായ്മയായ ' മിസ്സിസ്സാഗ കേരള അസ്സോസിയേഷന്റെ' ഓണാഘോഷം സെപ്റ്റംബർ മൂന്നിന് ശനിയാഴ്ച എറ്റോബിക്കോവിലുള്ള മൈക്കിൾ പവർ സെന്റ് ജോസഫ് സ്‌കൂളിൽ നടക്കും. വൈകിട്ട് അഞ്ചു മണിക്കാണ് പരിപാടി എന്ന് പ്രസിഡന്റ് പ്രസാദ് നായർ അറിയിച്ചു. പുലികളിയും താലപ്പൊലിയും ചെണ്ടമേളവും പൂക്കളവുമായി വർണ്ണാഭമായ ഘോഷയാത്രയുടെ അകമ്പടിയോടെ പ്രജകൾ മാവേലിയെ വരവേൽക്കും.
പരാമ്പര്യ രീതിയിലുള്ള വിഭവ സമൃദ്ധമായ ഓണ സദ്യക്ക് ശേഷം കാനഡയിലെ പ്രാവീണ്യമുള്ള കലാകാരന്മാർ അവതരിപ്പിക്കുന്ന ഗാനമേള, നൃത്തം, തിരുവാതിര, ഹാസ്യകല തുടങ്ങിയ കലാ സാംസ്‌കാരിക പരിപാടികൾ ഒരുക്കിയിട്ടുണ്ട്.
കേരളത്തിലെ പ്രമുഖ ബിൽഡറായ അസറ്റ് ഹോംസ് മുഖ്യ പ്രാരംഭകരാകുന്ന പരിപാടിയുടെ മുന്നോടിയായി കുട്ടികൾക്കുള്ള വർണ്ണചിത്രരചന മത്സരം സംഘടിപ്പിക്കുന്നു. ' മാവേലി കാനഡയിൽ ' എന്ന ആശയത്തെ മുൻനിർത്തിയാണ് ചിത്രരചന മത്സരം. ഇ-മെയിൽ വഴി അയച്ചു കിട്ടുന്നതിൽ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന ചിത്രം ഈ പരിപാടിയുടെ ഭാഗമായി പുറത്തിറക്കുന്ന പുസ്തകത്തിൽ മുഖചിത്രമായി അച്ചടിച്ച് ചടങ്ങിൽ പ്രകാശനം ചെയ്യും.
വർണ്ണചിത്രരചനാ മത്സരം സംബന്ധിച്ച വിവരങ്ങൾക്കും, പരിപാടിയുടെ പ്രവേശന പാസുകൾക്കും അസോസിയേഷനുമായി ബന്ധപ്പെടാൻ സംഘാടകർ അഭ്യർത്ഥിച്ചു. പുതിയ അംഗത്വത്തിനുള്ള അപേക്ഷയും അതോടൊപ്പം സ്വീകരിക്കും. വിശദ വിവരങ്ങൾക്ക് :6472956474 എന്ന നമ്പറിൽ ബന്ധപ്പെടുകയോ ഇ മെയിൽ അയക്കുകയോ ചെയ്യുക. Email : mailto:mississaugakeralaassociation@gmail.com Facebook : https://www.facebook.com/ MississaugaKerala