മിസ്സിസാഗ (കാനഡ): മാവേലിത്തമ്പുരാനെ വരവേൽക്കും മുൻപ് മാവേലിത്തമ്പുരാനെ വരയ്ക്കാൻ അവസരം. മിസ്സിസ്സാഗ കേരള അസോസിയേഷൻ (എംകെഎ) സെപ്റ്റംബർ മൂന്നിന് ഓണാഘോഷം നടത്തുന്നതിന് മുന്നോടിയായാണ് മാവേലിയെ വരയ്ക്കാനുള്ള മൽസരം ഒരുക്കുന്നത്. 'മാവേലി കാനഡയിൽ' എന്ന വിഷയത്തെ ആസ്പദമാക്കി ലഭിക്കുന്ന ചിത്രരചനകളിൽ ഏറ്റവും മികച്ചവ ഓണാഘോഷത്തിന്റെ ബ്രോഷറിലെ കവറിൽ ഇടംപിടിക്കും. തിരഞ്ഞെടുക്കപ്പെടുന്ന മറ്റു മികച്ച ചിത്രങ്ങളും ബ്രോഷറിൽ പ്രസിദ്ധീകരിക്കുമെന്നു പ്രസിഡന്റ് പ്രസാദ് നായർ അറിയിച്ചു. ഗ്രേറ്റർ ടൊറന്റോ ഏരിയയിൽ (ജിടിഎ) നിന്നുള്ള ആറ് മുതൽ പതിനാറ് വയസ് വരെയുള്ളവർക്ക് മൽസരത്തിൽ പങ്കെടുക്കാം.

സ്‌കാൻ ചെയ്ത ചിത്രങ്ങൾ ഓഗസ്റ്റ് പതിനേഴിനു മുന്പ് ലഭിക്കണം. സമ്മാനർഹമാകുന്ന ചിത്രങ്ങളുടെ യഥാർഥപ്രതി അവശ്യമെങ്കിൽ ഹാജരാക്കണം. എ ഫോർ സൈസിലാണ് ചിത്രങ്ങൾ തയാറാക്കേണ്ടത്. ചിത്രകാരനെ സംബന്ധിച്ച സൂചനകളോ പേരോ ചേർക്കാൻ പാടില്ല. മാതാപിതാക്കളുടെ സാക്ഷ്യംപത്രം സഹിതം ചിത്രങ്ങൾ സ്‌കാൻ ചെയ്ത് അയയ്‌ക്കേണ്ട വിലാസം: mississaugakeralaassociation@gmail.com അസറ്റ് ഹോംസ് ഗ്രാൻഡ് സ്‌പോൺസറായി ഒരുക്കുന്ന മിസ്സിസാഗ കേരള അസോസിയേഷൻ ഓണാഘോഷം എറ്റോബിക്കോയിലുള്ള മൈക്കൽ പവർ സെന്റ് ജോസഫ് ഹൈസ്‌കൂളിലാണ്. മൽസരം സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കും ടിക്കറ്റിനും വിളിക്കുക: 647-295-6474. ഇ-മെയിൽ: mka@MississaugaKeralaAssociation.com, വെബ് സൈറ്റ്: www.mississaugakeralaassociation.com