സ്വോർഡ്‌സ്: സ്വോർഡ്‌സ് മലയാളി കമ്മ്യുണിറ്റിയുടെ മൂന്നാമത് ഓണാഘോഷം സെപ്റ്റംബർ 10 ന് തനതു ശൈലിയിൽ നടത്തപ്പെടും. ശനിയാഴ്ച സ്വോർഡ്‌സിലെ ഓൾഡ് ബോറോ സ്‌കൂൾ ഹാള്ളിൽ വച്ചാണ് പരിപാടികൾ നടക്കുക. രാവിലെ 10 മണി മുതൽ ആരംഭിക്കുന്ന ആഘോഷങ്ങളിൽ കുട്ടികൾക്കും മുതിർന്നവർക്കുമായി വിവിധ കലാപരിപാടികളും മത്സരങ്ങളുമായി നടക്കുന്ന ആഘോഷത്തിൽ ഉച്ചയ്ക്ക് വിഭവസമൃദ്ധമായ ഓണസദ്യയും ഒരുക്കിയിരിക്കുന്നതായി സംഘാടകർ അറിയിച്ചു. ലസ്‌ക്, ഡോണാബെറ്റ്, മാലഹൈഡ്, ക്ലെയർ ഹാൾ, ഓൾഡ് ടൗൺ, സ്വോർഡ്‌സ് എന്നിവിടങ്ങളിലെ  മലയാളികളാണ് ഓണാഘോഷങ്ങളിൽ പങ്കെടുക്കുക.

മലയാളികളുടെ സ്വന്തം ക്ലബ്ബായ സ്വോർഡ്‌സ് ക്രിക്കറ്റ് ക്ലബ്ബാണ് ഈ വർഷവും ആഘോഷങ്ങൾക്ക് നേതൃത്വം നൽകുക. പവൽ കുര്യാക്കോസ് ആണ് ഈ വർഷത്തെ കോ ഓർഡിനേറ്റർ ആയി പ്രവർത്തിക്കുക.

ഏവരെയും സ്വോർഡ്‌സ് മലയാളി കമ്മ്യുണിറ്റിയുടെ ഓണാഘോഷത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.