സ്വോർഡ്‌സ്: സ്വോർഡ്‌സ് മലയാളികളുടെ മനസ്സിൽ സ്നേഹത്തിന്റെ പച്ചപ്പും, സാഹോദര്യത്തിന്റെ നറുമണവും നിറയ്ക്കുന്ന തിരുവോണനാൾ വന്നെത്തി. മാവേലി മന്നനെ സ്വീകരിക്കാൻ എല്ലാ ഒരുക്കങ്ങളും പൂർത്തിയായി. പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം വൈകിട്ട് 4 മണിക്ക് ഫിംഗാൾ മേയർ ഡാരാ ബട്‌ലർ നിർവഹിക്കും.

പത്തിന് ശനിയാഴ്ച ഉച്ചക്ക് 12 മണി മുതൽ തുടങ്ങുന്ന ആഘോഷങ്ങൾ വൈകിട്ട് എട്ടു വരെ നീണ്ടു നിൽക്കും. കുട്ടികൾക്കും മുതിർന്നവർക്കുമായി വിവിധ കലാപരിപാടികളും മത്സരങ്ങളുമായി നടക്കുന്ന ആഘോഷത്തിൽ ഉച്ചയ്ക്ക് വിഭവസമൃദ്ധമായ ഓണസദ്യയും ഒരുക്കിയിരിക്കുന്നതായി സംഘാടകർ അറിയിച്ചു.

വടം വലി, നടൻ കളികൾ, കോമഡി സ്‌കിറ്റ്, ഫാഷൻ ഷോ തുടങ്ങിയവ മുഖ്യ ആകർഷണങ്ങളാണ്. ലസ്‌ക്, ഡോണാബെറ്റ്, മാലഹൈഡ്, ക്ലെയർ ഹാൾ, ഓൾഡ് ടൗൺ, സ്വോർഡ്‌സ് എന്നിവടങ്ങളിലെ മലയാളികളാണ് ഓണാഘോഷങ്ങളിൽ പങ്കെടുക്കുക.

ഓണം എന്നത് മലയാളിയെ സംബന്ധിച്ചിടത്തോളം ഒരു വികാരമാണ്. അതുകൊണ്ട് തന്നെ മറുനാട്ടിൽ ഓണം ആഘോഷിക്കേണ്ടി വരുമ്പോഴും മലയാളിത്തത്തോടെ ആഘോഷിക്കാൻ ഓരോ മലയാളിയും ശ്രദ്ധ കാണിക്കുന്നു. ഈ ശ്രമങ്ങൾക്ക് മിഴിവേകാൻ ഇക്കൊല്ലവും മലയാളികളുടെ സ്വന്തം ക്ലബ്ബായ സ്വോർഡ്‌സ് ക്രിക്കറ്റ് ക്ലബ്ബാണ് ആഘോഷങ്ങൾക്ക് നേതൃത്വം നൽകുന്നത്. ഓണാഘോഷങ്ങൾ സുഗമമാക്കുവാൻ വിവിധ സ്ഥലങ്ങളെ പ്രതിനിധീകരിച്ചു വിപുലമായ കമ്മിറ്റിയും നിലവിൽ വന്നു.

ഏവരെയും സ്വോർഡ്‌സ് മലയാളി കമ്മ്യുണിറ്റിയുടെ ഓണാഘോഷത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്

പവൽ കുര്യാക്കോസ് -0872168440
ജോബി അഗസ്റ്റിൻ -0876846012
ജോർജ് പുറപ്പന്താനം -0879496521
സെരിൻ ഫിലിപ്പ്- 0879646100