- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലയാള തനിമയിൽ ഓണമാഘോഷിച്ച് സ്വോർഡ്‌സ് മലയാളികൾ
സ്വോർഡ്‌സ്: സ്വോർഡ്‌സിലേയും സമീപ പ്രദേശങ്ങളിലെയും മലയാളികൾക്ക് മറക്കാനാവാത്ത ഒരു ഓണം കൂടി കടന്നു പോയി. അത്തപൂക്കളവും തിരുവാതിരയും ഓണസദ്യയും ഓണപ്പാട്ടുകളും നാടൻ കളികളും വടം വലിയും എല്ലാമായി ഓണം ഏവരുടെയും മനസ്സിൽ നിറഞ്ഞു നിൽക്കുന്നു. ഉച്ചക്ക് ഓണ സദ്യയോട് തുടങ്ങിയ പരിപാടികൾ രാത്രി പത്തു മണി വരെ നീണ്ടു നിന്നു. ഓണാഘോഷങ്ങളുടെ ഔദ്യോഗികമായ ഉദ്ഘാടനം ഫിൻഗാൽ മേയർ ഡാരാ ബട്‌ലർ നില വിളക്ക് കൊളുത്തി നിർവഹിച്ചു. ഡബ്ലിൻ നോർത്ത് ടി ഡി ഡാരാ ഒബ്രയനും ചടങ്ങിൽ സന്നിഹിതനായിരുന്നു. ഇരുവരും മലയാളികൾക്കു ഓണാശംസകൾ നേർന്നു. മാവേലി മന്നൻ എല്ലാ മലയാളികൾക്കും ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും നല്ല നാളുകൾ ആശംസിച്ചു. തുടർന്ന് കുട്ടികൾക്കും മുതിർന്നവർക്കുമായി നിരവധി മത്സരങ്ങൾ നടത്തപ്പെട്ടു. കൂടാതെ കുട്ടികളുടെ ഫാഷൻ ഷോ, ഒപ്പന, ഡാൻസുകൾ, മുതിർന്നവരുടെ ലില്ലി പുട്ട് ഡാൻസ്, കോമഡി സ്‌കിറ്റ് തുടങ്ങിയ പരിപാടികൾ കാണികൾ ഏറെ ആസ്വദിച്ചു. കലാഭവൻ മണിയോടുള്ള ആദര സൂചകമായി നാടൻ പാട്ടുകളും അവതരിക്കപ്പെട്ടു. സ്വോർഡ്‌സ് ക്രിക്കറ്റ് ക്ലബ
സ്വോർഡ്‌സ്: സ്വോർഡ്‌സിലേയും സമീപ പ്രദേശങ്ങളിലെയും മലയാളികൾക്ക് മറക്കാനാവാത്ത ഒരു ഓണം കൂടി കടന്നു പോയി. അത്തപൂക്കളവും തിരുവാതിരയും ഓണസദ്യയും ഓണപ്പാട്ടുകളും നാടൻ കളികളും വടം വലിയും എല്ലാമായി ഓണം ഏവരുടെയും മനസ്സിൽ നിറഞ്ഞു നിൽക്കുന്നു. ഉച്ചക്ക് ഓണ സദ്യയോട് തുടങ്ങിയ പരിപാടികൾ രാത്രി പത്തു മണി വരെ നീണ്ടു നിന്നു.
ഓണാഘോഷങ്ങളുടെ ഔദ്യോഗികമായ ഉദ്ഘാടനം ഫിൻഗാൽ മേയർ ഡാരാ ബട്‌ലർ നില വിളക്ക് കൊളുത്തി നിർവഹിച്ചു. ഡബ്ലിൻ നോർത്ത് ടി ഡി ഡാരാ ഒബ്രയനും ചടങ്ങിൽ സന്നിഹിതനായിരുന്നു. ഇരുവരും മലയാളികൾക്കു ഓണാശംസകൾ നേർന്നു. മാവേലി മന്നൻ എല്ലാ മലയാളികൾക്കും ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും നല്ല നാളുകൾ ആശംസിച്ചു.
തുടർന്ന് കുട്ടികൾക്കും മുതിർന്നവർക്കുമായി നിരവധി മത്സരങ്ങൾ നടത്തപ്പെട്ടു. കൂടാതെ കുട്ടികളുടെ ഫാഷൻ ഷോ, ഒപ്പന, ഡാൻസുകൾ, മുതിർന്നവരുടെ ലില്ലി പുട്ട് ഡാൻസ്, കോമഡി സ്‌കിറ്റ് തുടങ്ങിയ പരിപാടികൾ കാണികൾ ഏറെ ആസ്വദിച്ചു. കലാഭവൻ മണിയോടുള്ള ആദര സൂചകമായി നാടൻ പാട്ടുകളും അവതരിക്കപ്പെട്ടു.
സ്വോർഡ്‌സ് ക്രിക്കറ്റ് ക്ലബ് പ്രസിഡന്റ് ജോർജ് പുറപ്പന്താനം സ്വാഗതവും ബാബു ജോസഫ് നന്ദിയും രേഖപ്പെടുത്തി.സ്വോർഡ്‌സ് ക്രിക്കറ്റ് ക്ലബും മലയാളി കമ്മ്യൂണിറ്റിയും സംയുക്തമായി പരിപാടികൾക്ക് നേതൃത്വം നൽകി. പവൽ കുര്യാക്കോസ് ആയിരുന്നു ഇത്തവണ ഓണാഘോഷങ്ങളുടെ കോഓർഡിനേറ്റർ ആയി പ്രവർത്തിച്ചത്. ഇത്തവണത്തെ ഓണാഘോഷങ്ങൾ വൻ വിജയമാക്കി തീർക്കാൻ സഹായിച്ച എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി രേഖപെടുത്തുന്നതായി കമ്മിറ്റി അംഗങ്ങൾ അറിയിച്ചു.