ശ്രീ നാരായണ മിഷൻ സിഡ്നിയുട ആഭിമുഖ്യത്തിൽ മലയാളത്തിന്റെമഹോത്സവമായ ഓണം, 'ഒരുജാതി ഒരുമതം ഒരുദൈവം മനുഷ്യന്' എന്ന മാനവികതയുടെ മന്ത്രംലോകത്തിന് സ്വജീവിതത്തിലൂടെ പകർന്നു നൽകിയ വിശ്വഗുരു ശ്രീനാരായണ ഗുരുദേവന്റെ163മത് ജയന്തി ആഘോഷങ്ങൾ 2017 ഓഗസ്റ്റ് 27 ഞായാറഴ്ച നടക്കും.

വെന്റ്വർത്തിലെ റെഡ്ഗം സെന്റർ ഹാളിൽ വെച്ച് വൈകിട്ട് നാലുമണിക്ക് ആണ് ആഘോഷം. പരിപാടികളുടെ ഉൽഘാടനം ദൈവദശകം ആലാപന മുഖരിതമായ വേദിയിൽ മുഖ്യാതിഥി സൂസൈ ബെഞ്ചമിൻ വിളക്ക് കൊളുത്തി നിർവഹിക്കുന്നു. ഉൽഘാടനന്തരം കേരളത്തിന്റെ കലാസമൃദ്ധി വിളിച്ചോതുന്ന കലാസന്ധ്യക്കു നിറപകിട്ടേകി തിരുവാതിര, നിരവധി
നർത്തകർ, ഗായികാ ഗായകന്മാർ, വാദ്യാകലാകാരന്മാർ തുടങ്ങിയവർ അണിനിരന്നു വിവിധപരിപാടികൾ അവതരിപ്പിച്ചു സദസ്സിനെ ഒരു കേരളമാക്കും.

തുടർന്ന് മലയാളത്തിന്റെ തനത് രുചിക്കൂട്ടിൽ പിറന്ന വിഭവ സമൃദ്ധമായ തുശനിലയിൽവി ളമ്പിയ ഓണസദ്യയും ഉണ്ടായിരിക്കുംശ്രീ നാരായണ മിഷൻ സിഡ്നിയുടെ ഓണം - ഗുരു ജയന്തി ആഘോഷങ്ങളുടെ ടിക്കറ്റിനുംമറ്റു ദയവായി ബിജു 0450599569,അരുൺ 0434249248, ബിനിത 0408453960, അനുരാജ്0410177786, എന്നിവവരുമായോ Sreenarayanamissionsydneys@gmail.com എന്ന
വിലാസത്തിലോ ബന്ധപ്പെടുക.