ഡബ്ലിൻ: അയർലണ്ട് ക്നാനായ കാത്തലിക് അസോസിയേഷന്റെ ഈ വർഷത്തെ തിരുവോണാഘോഷം 'അത്തം പത്തിന് പൊന്നോണം' എന്ന പേരിൽ സെപ്റ്റംബർ 17 ശനിയാഴ്ച രാവിലെ 9 മണി മുതൽ താലായിലെ കിൽലമാന ഹാളിൽ വച്ച് തനിമയിൽ ഒരുമയിൽ പൂർവ്വാധികം ഭംഗിയോടെ കൊണ്ടാടുവാൻ തീരുമാനിച്ചിരിക്കുന്നു.

തിരുവാതിരകളിയോടെ ആരംഭിക്കുന്ന തിരുവോണാഘോഷ പരിപാടികൾക്ക് മാറ്റ് കൂട്ടുവാൻ വിവിധയിനം വിനോദപരമായ കാലാകായിക മത്സരങ്ങളാണ് ഒരുക്കയിരിക്കുന്നത്.
തിരുവോണത്തിന്റെ വരവറിയിച്ചുകൊണ്ട് അത്തം മുതൽ തിരുവോണം വരെ കേരളത്തിന്റെ ഗ്രാമഗ്രാമാന്തരങ്ങളിൽ നാടൻ പാട്ടിന്റെ ശീലുകൾക്കൊപ്പം താളത്തിൽ ചുവട് വച്ച് നടത്തി വന്നുകൊണ്ടിരിക്കുന്ന കോലുകളി , കൈകൊട്ടിക്കളി, വഞ്ചിപ്പാട്ട് കൂടാതെ സ്തീകളുടേയും, പുരുഷന്മാരുടേയും വടംവലി ഇതിനെല്ലാമുപരിയായി വിഭവസമൃദ്ധമായ ഓണസദ്യയും.
തിരുവോണാഘോഷ പരിപാടികളിൽ ഭാഗഭാക്കാകുവാനും ഭംഗിയാക്കുവാനും എല്ലാ ക്നാനായ കുടുംബാഗങ്ങളേയും സാദരം ക്ഷണിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 0876288906 (കിസാൻതോമസ്), 0860403633 (ജിജു ജോർജ്ജ്), (087) 643 8245 (സജിമോൻ ചാക്കോ) എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.