ഡബ്ലിൻ: ട്രിം, നാവൻ മലയാളികൾ മാവേലിയെ വരവേല്ക്കാൻ തയാറായിക്കഴിഞ്ഞു. പത്തിന് ശനിയാഴ്ച ട്രിം സെന്റ് പാട്രിക്ക് ചർച്ച് ഹാളിൽ വച്ച് ഉച്ചയ്ക്ക് 12:30നാണ് ഓണാഘോഷം ആരംഭിക്കുന്നത്.

ആഘോഷത്തോടനുബന്ധിച്ച് തിരുവാതിര കളി , ഓണ സദ്യ , മുതിർന്നവരുടേയും കുട്ടികളുടേയും കലാ കായിക പരിപാടികൾ ഉണ്ടായിരിക്കുന്നതാണ്.