തകാല സ്മരണകൾ ഉയർത്തി അയർലണ്ടിലെ വാട്ടര്‌ഫോർഡിൽ പ്രവാസി മലയാളി ഓണാഘോഷം പ്രൗഢ ഗംഭീരമായി.റെവ : ഫാദർ ജോസഫ് കടങ്കാവിൽ, ഫാ:ജെസ്സെൻവി.ജോർജ്ജ് ,ഫാ:ജോൺ ഫിലിപ്പ് ,ഫാ:സുനീഷ് മാത്യു,പാസ്റ്റർ എബി വർഗീസ് എന്നിവരുടെ അനുഗ്രഹ ആശിസ്സുകളോട് പരിപാടികൾക്ക് തുടക്കമായി.

ഡബ്ലിൻബീറ്റ്സ് ഒരുക്കിയ ഓണപ്പാട്ടുകളും,പ്രായ ഭേദമെന്യേകുട്ടികളും,മുതിർന്നവരും ഒരുക്കിയ കലാ പരിപാടികളും ഏവരിലും ഗൃഹാതുരത്വം ഉണർത്തി.തുടർന്നുനടന്ന വിഭവ സമൃദ്ധമായ ഓണസദ്യക്കും ,സമ്മാനദാനത്തിനും ശേഷം ഏവർക്കും സമൃദ്ധിയുടെയും,ഐശ്വര്യത്തിന്റെയും പൊന്നോണമാശംസിച്ച് പരിപാടികൾക്ക് പരിസമാപ്തി കുറിച്ചു.