വെക്‌സ്‌ഫോർഡ് മലയാളികൾ തിരുവോണദിനത്തിൽ ഓണം ആഘോഷിച്ചു. ഫെയറി ഹാളിൽ രാവിലെ 11 ന് വിളക്ക് തെളിച്ച് ആഘോഷ പരിപാടികൾക്ക് തുടക്കമായി. മുതിർന്നവരുടെയും കുട്ടികളുടെയും വിവിധ കായിക മത്സരങ്ങളും കലാപരിപാടികളും വിഭവസമൃദ്ധമായ പരമ്പരാഗത രീതിയിലുള്ള ഓണസദ്യയും ആഘോഷപരിപാടികളുടെ ഭാഗമായി നടത്തപ്പെട്ടു.