- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിജയനഗർ മേരി മാതാ ഇടവകയിൽ ഓണാഘോഷം
ബംഗളൂരു: വിജയനഗർ മേരിമാതാ ഇടവകയിൽ ഓണാഘോഷം നടത്തി. ന്യൂ കേംബ്രിഡ്ജ് ഹൈസ്കൂൾ ഗ്രൗണ്ടിൽ നടന്ന ആഘോഷപരിപാടികളോടനുബന്ധിച്ചു നടന്ന ചടങ്ങിൽ വികാരി ഫാ. ജോൺ പുത്തേട്ട് സിഎംഎഫ് അധ്യക്ഷത വഹിച്ചു. ബ്രദർ എബി ജോസഫ് ഓണസന്ദേശം നല്കി. ട്രസ്റ്റിമാരായ ഫ്രാങ്കോ ആലപ്പാട്ട്, ബെന്നി ജോസഫ് എന്നിവർ പ്രസംഗിച്ചു. പരിപാടിയോടനുബന്ധിച്ച് വിവിധ കായിക മത്സരങ
ബംഗളൂരു: വിജയനഗർ മേരിമാതാ ഇടവകയിൽ ഓണാഘോഷം നടത്തി. ന്യൂ കേംബ്രിഡ്ജ് ഹൈസ്കൂൾ ഗ്രൗണ്ടിൽ നടന്ന ആഘോഷപരിപാടികളോടനുബന്ധിച്ചു നടന്ന ചടങ്ങിൽ വികാരി ഫാ. ജോൺ പുത്തേട്ട് സിഎംഎഫ് അധ്യക്ഷത വഹിച്ചു. ബ്രദർ എബി ജോസഫ് ഓണസന്ദേശം നല്കി. ട്രസ്റ്റിമാരായ ഫ്രാങ്കോ ആലപ്പാട്ട്, ബെന്നി ജോസഫ് എന്നിവർ പ്രസംഗിച്ചു. പരിപാടിയോടനുബന്ധിച്ച് വിവിധ കായിക മത്സരങ്ങൾ, പൂക്കള മത്സരം, വടംവലി മത്സരം, പഞ്ചഗുസ്തി തുടങ്ങിയവയും സംഘടിപ്പിച്ചു. കൂടാതെ തിരുവാതിരകളി, ഓണസദ്യ എന്നിവയും ഉണ്ടായിരുന്നു.
പൂക്കള മത്സരത്തിൽ സെന്റ് അൽഫോൻസ വാർഡ് ടീം ഒന്നാം സ്ഥാനവും സെന്റ് ജോസഫ് വാർഡ് ടീം രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
വടംവലി പുരുഷവിഭാഗം മത്സരത്തിൽ മേരിമാതാ വാർഡ് ഒന്നാം സ്ഥാനവും സെന്റ് അൽഫോൻസാ വാർഡ് രണ്ടാം സ്ഥാനവും വടംവലി വനിതാ വിഭാഗത്തിൽ സെന്റ് ജോസഫ്സ് വാർഡ് ഒന്നാം സ്ഥാനവും സെന്റ് തോമസ് വാർഡ് രണ്ടാം സ്ഥാനവും നേടി.