- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓണം കയർ കാർണിവൽ 2017 കൂടുതൽ കേന്ദ്രങ്ങളിലേക്ക്
കയറുൽപ്പന്നങ്ങളുടെ വിപണനവും സമഗ്ര പ്രചാരണവും ലക്ഷ്യമിട്ട് സംസ്ഥാന കയർ വികസന വകുപ്പ് സംഘടിപ്പിച്ചിട്ടുള്ള ഓണം കയർ കാർണിവൽ 2017 ജനശ്രദ്ധയാകർഷിക്കുന്നു. ഓഗസ്റ്റ് ഒന്നിന് ധനകാര്യ - കയർ വികസന വകുപ്പ് മന്ത്രി ഡോ ടി എം തോമസ് ഐസക്ക് ഉദ്ഘാടനം ചെയ്ത മേളയുടെ 118 കേന്ദ്രങ്ങളിലും അഭൂതപൂർവ്വമായ ജനത്തിരക്കാണ് അനുഭവപ്പെടുന്നത്. ആയിരം രൂപയുടെ കൂപ്പൺ ഉപയോഗിച്ച് രണ്ടായിരം രൂപയുടെ തിരഞ്ഞെടുത്ത ഉൽപ്പന്നങ്ങൾ വാങ്ങാവുന്ന പ്രത്യേക ആനുകൂല്യമാണ് മേളയുടെ മുഖ്യ ആകർഷണം. എല്ലാ ഉൽപ്പന്നങ്ങൾക്കും അമ്പതു ശതമാനം വിലക്കിഴിവും നൽകുന്നുണ്ട്. കൂടാതെ ഓരോ ആഴ്ചയിലും നറുക്കെടുപ്പിലൂടെ ഓരോ പവൻ സ്വർണ്ണ സമ്മാനവും, ബംബർ സമ്മാനമായി കാറും കയർ കാർണിവലിലൂടെ നേടാൻ അവസരം ഒരുക്കിയിട്ടുണ്ട്. സർക്കാർ ജീവനക്കാർക്ക് തവണ വ്യവസ്ഥയിൽ കയറുൽപ്പന്നങ്ങൾ വാങ്ങാനുള്ള പ്രത്യേക പദ്ധതിയും മേളയിലേയ്ക്ക് ആളുകളെ ആകർഷിക്കാൻ കാരണമായിട്ടുണ്ട്. വർധിച്ചു വരുന്ന ജനത്തിരക്കും കൂടുതൽ വിപണന ശാലകൾക്കായുള്ള ആവശ്യവും കണക്കിലെടുത്ത് മേള കൂടുതൽ കേന്ദ്രങ്ങളിലേക്ക് വ്യാപിപ്
കയറുൽപ്പന്നങ്ങളുടെ വിപണനവും സമഗ്ര പ്രചാരണവും ലക്ഷ്യമിട്ട് സംസ്ഥാന കയർ വികസന വകുപ്പ് സംഘടിപ്പിച്ചിട്ടുള്ള ഓണം കയർ കാർണിവൽ 2017 ജനശ്രദ്ധയാകർഷിക്കുന്നു. ഓഗസ്റ്റ് ഒന്നിന് ധനകാര്യ - കയർ വികസന വകുപ്പ് മന്ത്രി ഡോ ടി എം തോമസ് ഐസക്ക് ഉദ്ഘാടനം ചെയ്ത മേളയുടെ 118 കേന്ദ്രങ്ങളിലും അഭൂതപൂർവ്വമായ ജനത്തിരക്കാണ് അനുഭവപ്പെടുന്നത്.
ആയിരം രൂപയുടെ കൂപ്പൺ ഉപയോഗിച്ച് രണ്ടായിരം രൂപയുടെ തിരഞ്ഞെടുത്ത ഉൽപ്പന്നങ്ങൾ വാങ്ങാവുന്ന പ്രത്യേക ആനുകൂല്യമാണ് മേളയുടെ മുഖ്യ ആകർഷണം. എല്ലാ ഉൽപ്പന്നങ്ങൾക്കും അമ്പതു ശതമാനം വിലക്കിഴിവും നൽകുന്നുണ്ട്. കൂടാതെ ഓരോ ആഴ്ചയിലും നറുക്കെടുപ്പിലൂടെ ഓരോ പവൻ സ്വർണ്ണ സമ്മാനവും, ബംബർ സമ്മാനമായി കാറും കയർ കാർണിവലിലൂടെ നേടാൻ അവസരം ഒരുക്കിയിട്ടുണ്ട്.
സർക്കാർ ജീവനക്കാർക്ക് തവണ വ്യവസ്ഥയിൽ കയറുൽപ്പന്നങ്ങൾ വാങ്ങാനുള്ള പ്രത്യേക പദ്ധതിയും മേളയിലേയ്ക്ക് ആളുകളെ ആകർഷിക്കാൻ കാരണമായിട്ടുണ്ട്. വർധിച്ചു വരുന്ന ജനത്തിരക്കും കൂടുതൽ വിപണന ശാലകൾക്കായുള്ള ആവശ്യവും കണക്കിലെടുത്ത് മേള കൂടുതൽ കേന്ദ്രങ്ങളിലേക്ക് വ്യാപിപ്പിക്കുവാനും തീരുമാനമായിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് www.coir.kerala.gov.in സന്ദർശിക്കുക