- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓണം കെങ്കേമമാക്കാൻ സിനിമകളുമായി ചാനലുകൾ റെഡി! ഒരു വടക്കൻ സെൽഫി ഒരേ സമയം ഏഷ്യാനെറ്റിലും കൈരളിയിലും; മഴവില്ലിന്റെ ആഘോഷം മര്യാദ രാമനും ലൈല ഓ ലൈലയ്ക്കുമൊപ്പം; സൂര്യാ ടിവിയിൽ ഭാസ്‌കർ ദ റാസ്ക്കലും ചിറകൊടിഞ്ഞ കിനാവുകളും; നീനയുമായി ഫ്‌ലവേഴ്‌സ് ചാനലും
തിരുവനന്തപുരം: ടി വി ചാനലുകൾ ഇല്ലാതെ മലയാളികൾക്ക് എന്ത് ഓണാഘോഷം? വിനോദ ചാനലുകൾ മുതൽ വാർത്താചാനലുകൾ വരെ ഓണക്കാലം ആഘോഷമാക്കി തുടങ്ങിയിട്ടുണ്ട്. എല്ലാവർഷവുമുള്ള പതിവ്് തെറ്റിക്കാൻ ഇത്തവണയും ചാനലുകൾ തയ്യാറല്ല. മാത്രമല്ല, ചാനലുകളുടെ എണ്ണം കൂടിയതോടെ മലയാളികൾക്ക് സെലക്ട് ചെയ്യാൻ കൂടുതൽ അവസരവും ലഭിക്കുകയാണ്. പതിവുപോലെ സിനിമകൾ നിറച്ച
തിരുവനന്തപുരം: ടി വി ചാനലുകൾ ഇല്ലാതെ മലയാളികൾക്ക് എന്ത് ഓണാഘോഷം? വിനോദ ചാനലുകൾ മുതൽ വാർത്താചാനലുകൾ വരെ ഓണക്കാലം ആഘോഷമാക്കി തുടങ്ങിയിട്ടുണ്ട്. എല്ലാവർഷവുമുള്ള പതിവ്് തെറ്റിക്കാൻ ഇത്തവണയും ചാനലുകൾ തയ്യാറല്ല. മാത്രമല്ല, ചാനലുകളുടെ എണ്ണം കൂടിയതോടെ മലയാളികൾക്ക് സെലക്ട് ചെയ്യാൻ കൂടുതൽ അവസരവും ലഭിക്കുകയാണ്. പതിവുപോലെ സിനിമകൾ നിറച്ചു കൊണ്ട് ത്‌ന്നെയാണ് ഇത്തവണത്തെ ഓണാഘോഷവും. ഒരുപിടി സൂപ്പർഹിറ്റ് ചിത്രങ്ങൾ മലയാളികൾക്ക് ഓണസദ്യ ഒരുക്കി ചാനലുകൾ മലയാൡകൾക്ക് ഓണസദ്യ വിളമ്പാൻ തയ്യാറായി കഴിഞ്ഞു.
പ്രേമപ്പനിയിലാണ് ഇത്തവണ കേരളത്തിലെ കാമ്പസുകളിൽ ഓണാഘോഷം നടന്നതെങ്കിലും പ്രേമം സിനിമ ഓണത്തിന് മലയാളിക്ക് ടെലിവിഷനിലൂടെ കാണാൻ തൽക്കാലം വഴിയില്ല. അത് ക്രിസ്തുമസ് സമയത്തേക്ക് മാത്രം പ്രതീക്ഷിച്ചാൽ മതി. എങ്കിലും തീയറ്ററിൽ നിന്നും പണം വാരിയ നിരവധി ബ്ലോക്‌ബസ്റ്ററുകളുമായാണ് ചാനലുകൾ ഓണാഘോഷത്തിന് തയ്യാറായി നിൽക്കുന്നത്. ഓണച്ചിത്രങ്ങളുടെ കാര്യത്തിൽ ചാനലുകൾക്കിടയിൽ മത്സരവും നിലനിൽക്കുന്നുണ്ട്. പതിവുപോലെ ചാനൽ മത്സരത്തിൽ മുന്നിൽ നിൽക്കുന്നത് ഏഷ്യാനെറ്റ് തന്നെയാണ്. കാരണം തീയറ്ററിൽ ഹിറ്റായ ഒരുപിടി ചിത്രങ്ങളുമായാണ് ഏഷ്യാനെറ്റ് ഓണത്തെ വരവേൽക്കുന്നത്.
കുടുംബ സദസ്സുകളുടെ പ്രിയ ജോഡിയായ മോഹൻലാൽ - മഞ്ജുവാര്യർ ഒരുമിച്ച സത്യൻ അന്തിക്കാട് ചിത്രം 'എന്നും എപ്പോഴും' ആണ് ആ ഏ,ഷ്യാനറ്റിന്റെ പട്ടികയിലുള്ള പ്രധാന ചിത്രം. യുവതലമുറയുടെ സ്വന്തം നായകൻ നിവിന്‌പോളിയുടെ സൂപ്പർഹിറ്റ് ചിത്രമായ വടക്കൻ സെൽഫിയാണ് മറ്റൊരു പ്രധാന ചിത്രം.മഞ്ജിമയാണ് സിനിമയിലെ നായിക. വിനീത് ശ്രീനിവാസൻ തിരക്കഥയെഴുതിയ ചിത്രത്തിൽ വിനീത് പ്രധാനമായ വേഷം അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. വടക്കൻ സെൽഫിയും വിനീത് ശ്രീനിവാസൻ -നമിത പ്രമോദ് അഭിനയിച്ച 'ഓർമ്മയുണ്ടോ ഈ മുഖം', റിമി ടോമിയും ജയറാമും ഒന്നിച്ച 'തിങ്കൾ മുതൽ വെള്ളി വരെ', ജയസൂര്യയുടെ 'ആമയും മുയലും' ഫഹദിന്റെ 'മണിരത്‌നം' എന്നിങ്ങനെ നീളുന്നു ഏഷ്യാനെറ്റിന്റെ ഓണചിത്രങ്ങൾ. 'ചിന്താവിഷ്ടയായ ശ്യാമള' യിലൂടെ ജനഹൃദയങ്ങൾ കീഴടക്കിയ ശ്രീനിവാസൻ - സംഗീത താരജോഡി ഒരിടവേളക്ക്‌ശേഷം ഒന്നിച്ച 'നഗരവാരിധി നടുവിൽ ഞാൻ' എന്ന സിനിമയും ഏഷ്യാനെറ്റിന്റെ ഓണചിത്രങ്ങളാണ്. അതേസമയം കൈരളി ടിവിയിലും ഒരു വടക്കൻ സെൽഫി സംപ്രേഷണം ചെയ്യുന്നുണ്ട്.
ചാനൽ മത്സരത്തിൽ ഏഷ്യാനെറ്റിന് പിന്നിലായി ഉള്ള സൂര്യ ടിവിയാണ്. മെഗാ സ്റ്റാർ മമ്മൂട്ടിക്കൊപ്പമാണ് സൂര്യയുടെ ഓണാഘോഷം. മെഗസ്സ്‌റാർ മമ്മൂട്ടിയും നയൻതാരയും ഒരുമിച്ചഭിനയിച്ച 'ഭാസ്‌കർ ദി റാസ്‌കൽ' ആണ് സൂര്യയുടെ പ്രധാനപ്പെട്ട ചിത്രം. ഇതുകൂടാതെ മമ്മൂട്ടിയുടെ പുത്രൻ ദുൽഖരിന്റെ '100 ഡേയ്‌സ് ഓഫ് ലവ്' എന്ന സിനിമയും സൂര്യ ടിവിയിൽ ഉണ്ട്. ഇത് കൂടാതെ കുഞ്ചാക്കോ ബോബൻ - റീമ കല്ലിങ്കൽ താരജോഡിയുടെ 'ചിറകൊടിഞ്ഞ കിനാവുകളാണ് സൂര്യയുടെ മറ്റൊരു പ്രധാന ചിത്രം. തീയറ്ററിൽ വൻവിജയം നേടിയില്ലെങ്കിലും ഏറെ നിരൂപക പ്രശംസ നേടിയിരുന്നു ഈ ചിത്രം. ശ്രീനാവാസന്റെ അംബുജാക്ഷൻ എന്ന കഥാപാത്രം തന്നെയാണ് സിനിമയുടെ മറ്റൊരു പ്രധാന ഹൈലൈറ്റ്. ദിലീപിന്റെ 'ചന്ദ്രേട്ടൻ എവിടെയാ?', കാവ്യ മാധവൻ - അനൂപ് മേനോൻ ചിത്രം 'ഷീ ടാക്‌സി എന്നീ ചിത്രങ്ങളും സൂര്യയുടെ ഓണാഘോഷത്തിന്റെ പട്ടികയിലാണ്.
മലയാളത്തിലെ മുൻനിര വിനോദ ചാനൽ എന്നനിലയിൽ വളർന്ന മഴവിൽ മനോരമയും ഇത്തവണ ഓണം ആഘോഷമാക്കാനുള്ള തയ്യാറെടുപ്പിലാണ്. സൂപ്പർസ്റ്റാർ മോഹൻലാൽ തന്നെയാണ് മഴവിൽ മനോരമയുടെ പ്രധാന താരം. മോഹൻലാൽ - അമലപോൾ പ്രധാന കഥാപാത്രങ്ങളിൽ ജോഷി സംവിധാനം ചെയ്ത ത്രില്ലർ 'ലൈല ഓ ലൈല'യും ദിലീപിന്റെ 'വില്ലാളിവീര'നുമാണ് മഴവിൽ മനോരമയുടെ ഓണച്ചിത്രങ്ങൾ. ഇവൻ മര്യാദരാമൻ എന്ന സിനിമയും മഴവിൽ മനോരമ സ്വന്തമാക്കിയിട്ടുണ്ട്.
ആദ്യമായി ഓണമാഘോഷിക്കുന്ന ഫ്‌ലവേഴ്‌സ് ചാനലും ഓണമാഘോഷിക്കാൻ ഒരുങ്ങിക്കഴിഞ്ഞു. ലാൽജോസിന്റെ സംവിധാനത്തിൽ ദീപ്തി സതി അഭിനയിച്ച 'നീന'യാണ് ഫ്‌ലവേഴ്‌സിന്റെ ഓണചിത്രം. അമൃത ടിവിയിൽ ഇത്തവണ ഓണാഘോഷത്തിന് അത്രയ്ക്ക് മാറ്റില്ല. രസം എന്ന ചിത്രം മാത്രമാണ് അമൃതയുടെ പക്കലുള്ള പുതിയ ചിത്രം. കൈരളി ടിവി ഇത്തവണ മൊഴിമാറ്റ ചിത്രങ്ങളുമായാണ് ഓണമാഘോഷിക്കാൻ എത്തുന്നത്. ഉത്തമവില്ലൻ , എന്നെ അറിന്താൽ , കൊമ്പൻ , മദ്രാസ് എന്നീ തമിഴ് ചിത്രങ്ങളും ഓണത്തിന് മലയാളികളുടെ സ്വീകരണമുറികളിൽ എത്തിക്കാൻ ഒരുങ്ങിയിരിക്കയാണ് കൈരളി.
ഇങ്ങനെ ചാനൽ സിനിമകൾ കൂടാതെ പ്രത്യേക ഓണപ്പരിപാടികളും മലയാളം വിനോദ ചാനലുകൾ ഒരുക്കിയിട്ടുണ്ട്. മലയാളത്തിലെ എച്ച്ഡി ചാനലുകൾ എന്ന നേട്ടം സ്വന്തമാക്കിയാണ് ഏഷ്യാനെറ്റും മഴവിൽ മനോരമയും ഇത്തവണ ഓണം ആഘോഷിക്കുന്നത്. അതുകൊണ്ട് തന്നെ ചാനൽ ഓണാഘോഷത്തിന് ഇത്തവണ അൽപ്പം മിഴിവേറുംമെന്ന കാര്യ ഉറപ്പാണ്.