- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബ്രേ തിരുവോണം സെപ്റ്റംബർ പത്തിന്
വിക്ലോ: ബ്രേ മലയാളി കൂട്ടായ്മയുടെ ഈ വർഷത്തെ തിരുവോണാഘോഷം സെപ്റ്റംബർ 10 ശനിയാഴ്ച രാവിലെ 9 മണിമുതൽ ബ്രേയിലെ വോൾഫ് ടോൺ യൂത്ത് ക്‌ളബിൽ വച്ച ആഘോഷിക്കും. ഡബ്‌ളിൻ കൗണ്ടിയുടെ തെക്ക് ചെറിവുഡ് മുതൽ അയർലണ്ടിന്റെ പൂന്തോട്ടം എന്നറിയപ്പെടുന്ന വിക്ലോ കൗണ്ടിയുടെ വിവിധ പ്രദേശങ്ങളിൽ കഴിയുന്ന മലയാളി കുടുംബങ്ങൾ ജാതിമതഭേദമെന്യേ ഒന്നുചേരുന്ന ഒരു സംഗമവേദിയായിരിക്കും സഹ്യസാനുക്കൾക്ക് കീഴിൽ കേരളമെന്നപോലെ മനോഹരമായ കുന്നിൻ ചെരുവുകൾക്കിടയിൽ വിക്ലോയുടെ കവാടമായ ബ്രേയിൽ നടക്കുന്ന തിരുവോണാഘോഷം. തിരുവാതിരകളിയോടെ ആഘോഷപരിപാടികൾ ആരംഭിക്കും. തങ്ങൾക്ക് നഷ്ടപ്പെട്ട ബാല്യകാലം തങ്ങളുടെകുട്ടികളിലേക്ക് പകർന്ന് നൽകുവാൻ നാട്ടിൽ ഓണക്കാലത്ത് നടത്തി വന്നിരുന്ന വിവിധയിനം കലാ-കായികമത്സരങ്ങളും, കൈകൊട്ടിക്കളി, കോലുകളി, വഞ്ചിപ്പാട്ട്, നേരിന്റെ നേരായ നാടൻ പാട്ട്, വടംവലി. കൂടാതെ വിഭവ സമൃദ്ധമായ തിരുവോണസദ്യയും ഉണ്ടായിരിക്കും. ഐശ്വര്യത്തിന്റെയും, സമാധാനത്തിന്റെയും, സമൃദ്ധിയുടെയും, സാഹോദര്യത്തിന്റെയും സന്ദേശം നൽകുന്ന് ആഘോഷങ്ങളിലേക്ക് ...എല്ലാ മല
വിക്ലോ: ബ്രേ മലയാളി കൂട്ടായ്മയുടെ ഈ വർഷത്തെ തിരുവോണാഘോഷം സെപ്റ്റംബർ 10 ശനിയാഴ്ച രാവിലെ 9 മണിമുതൽ ബ്രേയിലെ വോൾഫ് ടോൺ യൂത്ത് ക്‌ളബിൽ വച്ച ആഘോഷിക്കും.
ഡബ്‌ളിൻ കൗണ്ടിയുടെ തെക്ക് ചെറിവുഡ് മുതൽ അയർലണ്ടിന്റെ പൂന്തോട്ടം എന്നറിയപ്പെടുന്ന വിക്ലോ കൗണ്ടിയുടെ വിവിധ പ്രദേശങ്ങളിൽ കഴിയുന്ന മലയാളി കുടുംബങ്ങൾ ജാതിമതഭേദമെന്യേ ഒന്നുചേരുന്ന ഒരു സംഗമവേദിയായിരിക്കും സഹ്യസാനുക്കൾക്ക് കീഴിൽ കേരളമെന്നപോലെ മനോഹരമായ കുന്നിൻ ചെരുവുകൾക്കിടയിൽ വിക്ലോയുടെ കവാടമായ ബ്രേയിൽ നടക്കുന്ന തിരുവോണാഘോഷം.
തിരുവാതിരകളിയോടെ ആഘോഷപരിപാടികൾ ആരംഭിക്കും. തങ്ങൾക്ക് നഷ്ടപ്പെട്ട ബാല്യകാലം തങ്ങളുടെകുട്ടികളിലേക്ക് പകർന്ന് നൽകുവാൻ നാട്ടിൽ ഓണക്കാലത്ത് നടത്തി വന്നിരുന്ന വിവിധയിനം കലാ-കായികമത്സരങ്ങളും, കൈകൊട്ടിക്കളി, കോലുകളി, വഞ്ചിപ്പാട്ട്, നേരിന്റെ നേരായ നാടൻ പാട്ട്, വടംവലി. കൂടാതെ വിഭവ സമൃദ്ധമായ തിരുവോണസദ്യയും ഉണ്ടായിരിക്കും.
ഐശ്വര്യത്തിന്റെയും, സമാധാനത്തിന്റെയും, സമൃദ്ധിയുടെയും, സാഹോദര്യത്തിന്റെയും സന്ദേശം നൽകുന്ന് ആഘോഷങ്ങളിലേക്ക് ...എല്ലാ മലയാളി കുടുംബങ്ങളും എത്തിച്ചേരണമെന്ന് സംഘാടകർ അറിയിച്ചു.
കഴിഞ്ഞ വർഷങ്ങളിൽ ഓണാഘോഷം നടത്തിയിട്ടുള്ള Wolfe Tone Youth Club, Vevay Road, Bray. Co. Wicklow യിൽ തന്നെയാണ് ഇത്തവണയും ആഘോഷങ്ങൾ നടത്തുന്നത്.
കൂടുതൽ വിവരങ്ങൾക്ക്:
സെബി പാലാട്ടി:- (087) 4183399
ഷൈജോ വർഗ്ഗീസ്:-(087) 7596378
കിസാൻതോമസ്::-(087) 6288906