റോക്ക്ഹാംപ്ടൺ: റോക്ക്ഹാംപ്ടൺ മലയാളികളുടെ ഓണാഘോഷം ഓഗസ്റ്റ് 29ന് ശനിയാഴ്ച രാവിലെ പത്തു മുതൽ വൈകുന്നേരം നാലു വരെ റോക്ക്ഹാംപ്ടൺ പൈപ്പ് ബാൻഡ് ഓഡിറ്റോറിയത്തിൽ നടത്തും. ആഘോഷത്തോടനുബന്ധിച്ച് വിവിധ കലാപരിപാടികളും അരങ്ങേറും.

രാവിലെ പത്തിന് മലയാളികൾ ഒത്തുചേർന്ന് അത്തപ്പൂക്കളം ഇട്ടുകൊണ്ട് ഓണാഘോഷങ്ങൾക്ക് തുടക്കം കുറിക്കും. തുടർന്ന് കുട്ടികളുടേയും മുതിർന്നവരുടേയും വിവിധ കലാപരിപാടികൾ. തിരുവാതിര, നാടൻപാട്ടുകൾ, പൊട്ടിച്ചിരിയുടെ മാലപ്പടക്കവുമായി ജിനോ റോക്ക്ഹാംപ്ടൺ നേതൃത്വം നൽകുന്ന കോമഡി സ്‌കിറ്റ്, ഗാനമേള എന്നിങ്ങനെ വിവിധ കലാപരിപാടികളുമായി ഓണത്തിന് മാവേലി മന്നനെ എതിരേൽക്കാൻ റോക്ക്ഹാംപ്ടൺ മലയാളികൾ ഒരുങ്ങിക്കഴിഞ്ഞു.
ആഘോഷത്തോടനുബന്ധിച്ച് വിഭവസമൃദ്ധമായ ഓണസദ്യയും ഉണ്ടായിരിക്കും.